സൗഹൃദം പ്രണയമാകാതെ തടയാം ; അറിയേണ്ടത്

ways-to-prevent-your-friendship-turning-into-love
Image Credits : 4 PM production / Shutterstock.com
SHARE

ആത്മാർഥ സുഹൃത്തിനെ വിവാഹം ചെയ്യുന്നവർ കുറവല്ല. പ്രണയത്തിൽ ‘ബെസ്റ്റ് ഫ്രണ്ട്’ വില്ലനായി വരുന്ന സാഹചര്യങ്ങളും ഉണ്ട്. നമ്മുടെ കാമുകനോ കാമുകിക്കോ കൂടുതൽ അടുപ്പം അവരുടെ ബെസ്റ്റ് ഫ്രണ്ടുമായിട്ടാണെന്നു തോന്നുകയും അതിൽ നിന്നുണ്ടാകുന്ന അസൂയയും ഈഗോയും പ്രണയ ബന്ധങ്ങളുടെ തകർച്ചയിലേക്ക് വഴിവയ്ക്കുകയും ചെയ്യും. ബെസ്റ്റ് ഫ്രണ്ടിനെയും പ്രണയിക്കുന്ന ആളെയും ഒന്നിച്ചു കൊണ്ടുപോകുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യം വേറെ ഇല്ലെന്നു തുറന്നു സമ്മതിക്കുന്നവരും നിരവധിയാണ്.

ചിലർക്കാകട്ടെ ബെസ്റ്റ് ഫ്രണ്ടിനെത്തന്നെ തന്റെ ജീവിത പങ്കാളി ആക്കിയാൽ കൊള്ളാമെന്നു തോന്നും. എന്നാൽ തുറന്നുപറഞ്ഞാൽ സൗഹൃദം തന്നെ ഇല്ലാതായേക്കും എന്ന പേടി കാരണം ഇക്കാര്യം തുറന്നു പറയുകയുമില്ല. സുഹൃത്തിനെ പ്രണയിക്കാൻ താൽപര്യമില്ലെങ്കിലും അങ്ങനെ സംഭവിച്ചു പോകുമോ എന്നാണ് ഭയം. ഇങ്ങനെയുള്ളവർ ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ ഇതാ.

∙ ആ വര മറികടക്കരുത്

സൗഹൃദത്തിലും പ്രണയത്തിലും പൊതുവായ ചില കാര്യങ്ങളുണ്ട്. എന്നാൽ അതിനെയെല്ലാം വേർതിരിച്ചു നിർത്തുന്നത് ഒരു വരയാണ് എന്നു മനസ്സിലാക്കുക. അതിനപ്പുറം സൗഹൃദം ഇപ്പുറം പ്രണയം. ആ വര മനസ്സിലാക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ പിന്നെ പ്രണയത്തെക്കുറിച്ച് നോ ടെൻഷൻ. പറയാൻ എളുപ്പമാണെങ്കിലും ആ വര മനസ്സിലാക്കിയെടുക്കാൻ പ്രയാസമാണ്. നിങ്ങളെയും സുഹൃത്തിനെയും നന്നായി വിശകലനം ചെയ്താൽ മാത്രമേ അതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കാനാകൂ.

∙ വികാരങ്ങളെ ശ്രദ്ധിക്കുക

നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും ഏറ്റവുമധികം നിങ്ങൾ പങ്കുവയ്ക്കുന്നത് നിങ്ങളുടെ ആത്മ മിത്രത്തോടായിരിക്കും. ആ സുഹൃത്ത് എതിർ ലിംഗത്തിൽപ്പെട്ട ആളാണെങ്കിൽ വികാരങ്ങൾ ഒന്നു കൂടി വിശാലമാകും. അതുകൊണ്ടുതന്നെ സ്വന്തം വികാരങ്ങൾക്ക് പരിധി നിശ്ചയിക്കുക. ഒരാളോടു മാത്രം മനസ്സുതുറക്കുന്നത് പതിയെ നമ്മൾ അയാളിലേക്ക് ഒതുങ്ങുന്നതിനു കാരണമാകും. അതുകൊണ്ട് എല്ലാ വികാരങ്ങളും പങ്കുവയ്ക്കുന്ന രീതി ഒഴിവാക്കുക. 

∙ സ്വകാര്യതകളാവാം

നമ്മളെക്കുറിച്ച് നമ്മൾ മാത്രം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് നമ്മുടെ സ്വകാര്യതയ്ക്കുള്ളിൽ തന്നെ നിർത്തുന്നതാണ് നല്ലത്. പലപ്പോഴും ഒരു ആശ്വാസത്തിനുവേണ്ടി നമ്മൾ പങ്കുവയ്ക്കുന്ന കാര്യങ്ങൾ പിന്നീട് നമുക്ക് അവരോടുള്ള അടുപ്പം കൂട്ടുന്നതിനും അത് ഒഴിച്ചുകൂടാനാവാത്ത ബന്ധമായി വളരുന്നതിനും കാരണമായേക്കാം. അതുകൊണ്ടുതന്നെ സ്വകാര്യതയുടെ ലോകത്തേയ്ക്ക് മറ്റാർക്കും അനാവശ്യമായ സ്വാതന്ത്ര്യം അനുവദിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

∙ പ്രണയ ചർച്ചകൾ ഒഴിവാക്കാം

നിങ്ങളുടെ പ്രണയ പരാജയത്തെക്കുറിച്ച് നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടുമായി ചർച്ചചെയ്യുന്നത് ഒഴിവാക്കാം. ഇത്തരം ചർച്ചകൾ അവരിൽ ഒരു സഹതാപം ഉണ്ടാക്കുകയും അതു പിന്നീട് നിങ്ങളോടുള്ള പ്രണയത്തിൽ കലാശിക്കുകയും ചെയ്തേക്കാം. പ്രണയ ചർച്ചകളും പ്രണയത്തെക്കുറിച്ചുള്ള ടിപ്സുകളും പരസ്പരം കൈമാറാമെങ്കിലും അത്തരം കൈമാറ്റങ്ങൾ ചിലപ്പോൾ പരസ്പര പ്രണയത്തിൽ കലാശിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ബെസ്റ്റ് ഫ്രണ്ടിനൊപ്പമുള്ള പ്രണയ ചർച്ചകൾ ഒഴിവാക്കാം.

English Summary : ways to prevent your friendship from turning into love

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA