ADVERTISEMENT

വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും മുപ്പതും നാൽപതും വർഷമായി ഒരുമിച്ചു ജീവിക്കുന്ന ദമ്പതികളെ കണ്ടിട്ടില്ലേ? ആരിലും അസൂയ ഉളവാക്കുന്ന അവരുടെ ഒത്തിണക്കത്തിന്റെ രഹസ്യം തിരക്കിയിട്ടുണ്ടോ? അന്വേഷിച്ചു വരുമ്പോൾ അതത്ര സങ്കീർണമൊന്നുമല്ല എന്ന് മനസ്സിലാകും. ലളിതമായ ചില കാര്യങ്ങൾ ജീവിതത്തിൽ പിന്തുടർന്നാൽ ആർക്കും വിവാഹ ജീവിതം സന്തുഷ്ടകരമാക്കാം. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം :

1. നീതിയുക്തമാകട്ടെ വഴക്കുകൾ 

വഴക്കിടുകയോ തർക്കിക്കുകയോ ചെയ്യുമ്പോൾ, അപ്പോൾ വഴക്കിനും അഭിപ്രായ വ്യത്യാസത്തിനും കാരണമായ വിഷയത്തിൽ മാത്രം ഊന്നുക. ആവശ്യമില്ലാതെ പഴയകാര്യങ്ങൾ വഴക്കിലേക്ക് വലിച്ചിഴയ്ക്കരുത്. ഇത് ബന്ധം വഷളാക്കും.

2. ഇടയ്ക്കിടെ തുറന്ന് അഭിനന്ദിക്കാം

പ്രോത്സാഹനവും അഭിനന്ദനവുമൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. നല്ല വസ്ത്രം ധരിക്കുമ്പോഴോ നല്ല കറി വയ്ക്കുമ്പോഴോ കുട്ടികൾക്കായി നല്ലൊരു കാര്യം ചെയ്യുമ്പോഴോ ഒക്കെ പങ്കാളിയെ മനസ്സുതുറന്ന് അഭിനന്ദിക്കാൻ മറക്കരുത്. പങ്കാളി മാനസികമായി അല്പം വിഷമിച്ചിരിക്കുകയാണെങ്കിൽ അവരുടെ ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞ് പ്രചോദിപ്പിക്കാൻ ശ്രമിക്കാം.

3. പ്രതീക്ഷകൾ യാഥാർഥ്യബോധത്തോടെ ആകാം

പങ്കാളിയെപ്പറ്റിയുള്ള നിങ്ങളുടെ പ്രതീക്ഷകൾ യാഥാർഥ്യബോധം ഉള്ളതാകണം. നിങ്ങളുടെ പങ്കാളിക്ക് കാര്യങ്ങൾ ചെയ്യുന്നതിന് അവരുടേതായ രീതിയുണ്ടെന്ന് അംഗീകരിക്കണം. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യരുത്. പ്രതീക്ഷകൾ നിറവേറുന്ന കാര്യത്തിൽ ദാമ്പത്യ ജീവിതത്തിൽ പലപ്പോഴും വിട്ടുവീഴ്ചകൾ ആവശ്യമാണ്.

4. പങ്കാളിയുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായി സ്വയം രൂപപ്പെടുക

ഒരു അവധിക്കാലം ചെലവഴിക്കാൻ പ്ലാൻ ചെയ്യുമ്പോൾ നിങ്ങൾക്ക് ഇഷ്ടം ഏതെങ്കിലും മലമുകളിലെ റിസോർട്ട് ആയിരിക്കും, പങ്കാളിക്ക് ഒരു കടൽത്തീരവും. പങ്കാളിയുടെ താൽപര്യം കൂടി മാനിച്ച് അത്തവണത്തേക്കു കടൽതീരം തിരഞ്ഞെടുക്കാം. അടുത്ത തവണ നിങ്ങളുടെ ആഗ്രഹപ്രകാരം ഹിൽ റിസോർട്ട് ആകാം. ഇത്തരത്തിൽ പങ്കാളിയുടെ കൂടി ആഗ്രഹങ്ങൾക്ക് അനുസരിച്ച് ഒരു സന്തുലിതാവസ്ഥ തിരഞ്ഞെടുപ്പുകളിൽ വേണം.

the-secret-recipe-for-a-long-lasting-relationship-photo-article-two
Representative Image. Photo Credit : Asia Images Group / Shutterstock.com

5. പങ്കാളിക്ക് പ്രഥമപരിഗണന

നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന സന്തോഷകരമോ ദുഃഖകരമോ ആയ എന്തു കാര്യവും ആദ്യം അറിയാനുള്ള അവകാശം നിങ്ങളുടെ പങ്കാളിക്കാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ അവരുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നു. നിങ്ങളെ പിന്തുണയ്ക്കാൻ നല്ല സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒക്കെ ഉണ്ടാകാം. പക്ഷേ പങ്കാളിക്കാകണം ജീവിതത്തിൽ പ്രഥമപരിഗണന.

6. ഗൗരവം അൽപം കുറയ്ക്കാം

എല്ലാ കാര്യങ്ങളെയും വലിയ ഗൗരവത്തോടെ സമീപിക്കേണ്ട ആവശ്യമില്ല; പ്രത്യേകിച്ച് പങ്കാളിയുമായി വഴക്കിടുമ്പോൾ. നിങ്ങളെ അവരുടെ പെരുമാറ്റമോ വാക്കുകളോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്ക് അതിനെക്കുറിച്ച് ചിന്തിക്കാനും മാപ്പ് പറയാനും ഒരു അവസരം നൽകുക. അവർ മാപ്പ് പറയാൻ വരുമ്പോഴേക്കും അതിനെ വീണ്ടും സങ്കീർണമാക്കാതെ കാര്യങ്ങൾ ഒത്തുതീർപ്പാക്കുക.

English Summary : Love N Life - The secret recipe for a long lasting relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com