ഐസൊലേഷനിലുള്ള കോവിഡ് രോഗികൾക്ക് കരുതലിന്റെ ചൂടു കൈ നീട്ടി ബ്രസീലിലെ നഴ്സുമാർ

HIGHLIGHTS
  • \"സ്നേഹത്തിന്റെ ചെറു കരങ്ങൾ\" എന്ന പേരിലാണ് ഈ ആശയം ലോകത്തിന്റെ ശ്രദ്ധ കവർന്നത്
hands-love-warm-latex-gloves-mimic-human-touch-covid-19-patients-brazil
Photo Credit : Sadiq ‘Sameer’ Bhat / Twitter
SHARE

കോവിഡിനെ മറ്റു രോഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അത് രോഗികൾക്ക് നൽകുന്ന കടുത്ത ഏകാന്തത കൂടിയാണ്.  പലപ്പോഴും രോഗപീഡയെക്കാൾ സഹിക്കാനാകാത്തത് ഈ ഏകാന്തതയാണ്.  ഒരു നനുത്ത സ്പർശനത്തിന് വേണ്ടി രോഗികൾ കൊതിച്ചു പോകുന്ന അവസ്ഥ. ഐസൊലേഷനിൽ കഴിയുന്ന കോവിഡ് രോഗികളുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞ് അവർക്ക് നേരെ സാന്ത്വനത്തിന്റെ കരുതൽ സ്പർശം നീട്ടുകയാണ് ബ്രസീലിലെ ഒരു കൂട്ടം നഴ്സുമാർ.

ഇതിനവർ കണ്ടെത്തിയ മാർഗ്ഗമാണ് സർവ ലോകരുടെയും കയ്യടി നേടുന്നത്.  ലാറ്റക്സ് ഗ്ലൗസിനുള്ളിൽ ചൂടുവെള്ളം നിറച്ച് രോഗികളുടെ കയ്യിൽ കെട്ടുക വഴി മനുഷ്യ കരങ്ങളുടെ പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഈ നഴ്സുമാർ. കൈകൾ ചേർത്ത് പിടിക്കുന്ന രീതിയിൽ കെട്ടിയിരിക്കുന്ന ഈ ഗ്ലൗസ്  മനുഷ്യ സ്പർശത്തെ ഓർമിപ്പിക്കുമെന്നും താൽക്കാലികമായെങ്കിലും രോഗികൾക്ക് ആശ്വാസമേകുമെന്നും നഴ്സുമാർ  പറയുന്നു.

reuters-hands-love-warm-latex-gloves-mimic-human-touch-covid-19-patients-brazil
Photo Credit : Reuters

സാവോ കാർലോസ് നഗരത്തിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ട് നഴ്സുമാരാണ് "സ്നേഹത്തിന്റെ ചെറു കരങ്ങൾ" എന്ന പേരിൽ ഈ ആശയവുമായി ആദ്യം മുന്നോട്ടുവന്നത്. തണുത്ത കൈകളുള്ള രോഗികളുടെ ഓക്സിജൻ തോത് അളക്കുമ്പോൾ പലപ്പോഴും തെറ്റായിട്ടാണ് കാണിക്കുന്നതെന്ന് നഴ്സുമാർ  പറയുന്നു. ചൂടുവെള്ളം നിറച്ച ഗ്ലൗസ് കെട്ടുന്നതിലൂടെ  രോഗികളുടെ ഏകാന്തത അകറ്റുന്നതിന് ഒപ്പം അവരുടെ കയ്യിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും കൈയ്ക്കു ചൂട് പകരാനും സാധിക്കുന്നു.

'ദൈവത്തിന്റെ കരങ്ങൾ' എന്ന അടിക്കുറിപ്പോടെ സാദിഖ് സമീർ ഭട്ട് എന്ന പത്രപ്രവർത്തകൻ ട്വിറ്ററിലിട്ട ഈ ഗ്ലൗസ് കൈകളുടെ ചിത്രം ആയിരക്കണക്കിന് പേരാണ്  പങ്കുവച്ചത്. ഇതിലെ ശാസ്ത്രീയതയോ അശാസ്ത്രീയതയോ അല്ല മറിച്ച് ആ നഴ്സുമാരുടെ കരുതലാണ് ലോകത്തിന്റെ ശ്രദ്ധ കവർന്നത്.

English Summary : 'Hands of love': warm latex gloves mimic human touch for COVID-19 patients in Brazil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA