എനിക്ക് പെൺകുഞ്ഞ് പിറന്നു: സന്തോഷം പങ്കുവച്ച് സീരിയൽ താരം കൗശിക് ബാബു

HIGHLIGHTS
  • സ്വാമി അയ്യപ്പൻ എന്ന സീരിയലിലൂടെയാണ് കൗശിക് ശ്രദ്ധ നേടിയത്
  • 2019 നവംബറിലായിരുന്നു ദിവ്യയുമായുള്ള കൗശിക്കിന്റെ വിവാഹം
serial-actor-kaushik-babu-blessed-with-baby-girl
SHARE

സ്വാമി അയ്യപ്പൻ പരമ്പരയിലൂടെ ശ്രദ്ധേയനായ കൗശിക് ബാബുവിന് പെൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമത്തിലൂടെയാണ് താരം അച്ഛനായ വിവരം പങ്കുവച്ചത്. ഭവ്യയാണ് ഭാര്യ. 2019 നവംബറിലായിരുന്നു ഇവരുടെ വിവാഹം. 

തെലുങ്കിൽ ബാലതാരമയാണ് കൗശിക് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പുരാണ സീരിയലുകളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങിയ കൗശിക്, മലയാളത്തിൽ സ്വാമി അയപ്പന്റെ വേഷം ചെയ്ത് ആരാധകരെ സൃഷ്ടിച്ചു. പിന്നീട് ‘വൈറ്റ് ബോയ്സ്’ എന്ന ചിത്രത്തില്‍ നായകനായി. നർത്തകനായും കൗശിക് കയ്യടി നേടിയിട്ടുണ്ട്.

English Summary : Actor Koushik Babu blessed with a baby girl

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA