ദാമ്പത്യത്തിൽ കൗൺസലിങ് വേണ്ടത് എപ്പോൾ ?

when-does-a-couple-need-counseling
Image Credits : Andrii Medvednikov / Shutterstock.com
SHARE

ദാമ്പത്യത്തിൽ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലപ്പോഴവ സങ്കീർണമാകും. ഇതു പരിഹരിക്കാൻ പങ്കാളികൾ നടത്തുന്ന ശ്രമങ്ങൾ പ്രശ്നങ്ങൾ വഷളാകാൻ കാരണമാകുകയും ചെയ്യും. ഈ അവസരത്തിലാണു മൂന്നാമതൊരാളിന്റെ സഹായം വേണ്ടി വരിക. നിങ്ങളെ കേൾക്കാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാരം നിർദേശിക്കാനും കഴിയുന്ന ഒരാളെയാണ് ഈ ഘട്ടത്തിൽ ആവശ്യം. ഇതിനായി സൈക്കോളജിക്കൽ കൗൺസലർമാരെ സമീപിക്കുന്നതാണ് ഉചിതം. 

ദാമ്പത്യ ജീവിതത്തിൽ ഏതു തരം പ്രശ്നങ്ങൾക്കാണ് കൗൺസലിങ് ഗുണകരമാകുക, എപ്പോഴാണ് ഇതു വേണ്ടത് എന്നും പരിശോധിക്കാം.

∙ ആശയവിനിമയത്തിലെ പ്രശ്നങ്ങൾ

ദാമ്പത്യത്തിൽ പല പ്രശ്നങ്ങളും ഉടലെടുക്കുന്നത് ആശയവിനിമയം ഇല്ലാതാകുമ്പോഴാണ്. മനസ്സ് തുറന്നൊന്നു സംസാരിച്ചാൽ തീരുന്നതായിരിക്കും പല പ്രശ്നങ്ങളും. എന്നാൽ ഇങ്ങനെ പരിഹരിക്കപ്പെടാതെ നീണ്ടു പോകുന്ന പ്രശ്നങ്ങൾ പതിയെ ഗുരുതരമായി മാറും. ഇവിടെ ഒരു കൗൺസലിങ് ആവശ്യമാണ്. നിങ്ങൾക്കു പറയാനുള്ളത് മറ്റൊരാളിലുടെ പറയാനും പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങൾ സ്വീകരിക്കാനും സാധിക്കും. 

∙ സ്നേഹവും കരുതലും കുറയുമ്പോൾ

പരസ്പരമുള്ള സ്നേഹവും കരുതലുമാണ് ദാമ്പത്യ ജീവിതത്തെ മനോഹരമാക്കുന്നത്. സ്നേഹത്തിന്റെയും കരുതലിന്റെയും കുറവ് വൈകാരികമായ അകൽച്ചയ്ക്കു കാരണമാകും. ഇതോടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ കൂടും. ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നു തോന്നിയാൽ ഒരു കൗൺസലറുടെ സഹായം തേടാം.

∙ ലൈംഗിക ജീവിതത്തിലുണ്ടാകുന്ന മാറ്റം

ദാമ്പത്യ ജീവിതത്തിൽ ലൈംഗികതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. അതിൽ നിന്നു പങ്കാളികൾ മാറി നിൽക്കുന്നത് ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തും. ഇത്തരം സന്ദർഭങ്ങളിൽ പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ വഷളാക്കുന്നതിനേക്കാൾ നല്ലതു  കൗൺസലറെ സമീപിക്കുന്നതാണ്. മൂലകാരണത്തിലേക്ക് എത്തിച്ചേരാനും പരിഹാരം കണ്ടു പിടിക്കാനും ഇതു സഹായിക്കും.

∙ വെറുതെ തർക്കിക്കുക

ഒരു കാരണവുമില്ലാതെ തർക്കിക്കുന്ന പങ്കാളികളുണ്ട്. പങ്കാളിയെക്കുറിച്ച് മനസ്സിൽ കടന്നു കൂടിയെ എന്തെങ്കിലും ചിന്തയായിരിക്കും യാതൊരു കാരണവുമില്ലാതെ തർക്കിക്കാൻ കാരണം. പ്രശ്നങ്ങൾ ഉണ്ടാക്കി മനസ്സിൽ തോന്നുന്നതെല്ലാം വിളിച്ചു പറയാനാണ് ഈ അവസരം ഉപയോഗിക്കുക. അതുകൊണ്ടു തന്നെ പ്രശ്നത്തിന് ഒരിക്കലും പരിഹാരം ഉണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളിൽ കൗൺസലിങ് ഗുണം ചെയ്യും.

∙ വിശ്വാസ വഞ്ചന

വിശ്വാസമാണ് ഏതൊരു ബന്ധവും ദൃഢമാക്കുന്നത്. പരസ്പര വിശ്വാസത്തിൽ വിള്ളൽ വീണാൽ ബന്ധം ഇല്ലാതാകാൻ സാധ്യതയുണ്ട്. ഇങ്ങനെ വഞ്ചിക്കപ്പെട്ടു എന്നു തോന്നിയാല്‍ അനാവശ്യമായ ഒരുപാട് ചിന്തിച്ച് സമയം കളയാതെ ഉടനെ ഒരു കൗൺസിലറെ സമീപിക്കുക. അമിതമായ ചിന്തകൾ ജീവിതം മാത്രമല്ല, ജീവൻ നഷ്ടപ്പെടുതന്നിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കും.

∙ ജീവിതത്തിലെ മാറ്റങ്ങൾ

ജീവിതത്തിന്റെ പല ഘട്ടങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ ദാമ്പത്യ ജീവിതത്തെ വലിയ തോതിൽ സ്വാധീനിച്ചേക്കാം. ഇഷ്ടപ്പെട്ടവരുടെ വിയോഗം, ജോലി നഷ്ടമാകൽ, അപകടങ്ങൾ തുടങ്ങിയവ മാനസികമായും ശാരീരികമായും പങ്കാളിയെ തളർത്താം. ഇതു ദാമ്പത്യത്തെ ബാധിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. അതുകൊണ്ടു തന്നെ ഇത്തരം ട്രോമകളിലൂടെ പങ്കാളികൾ കടന്ന് പോകുമ്പോൾ ഉടനെ കൗൺസലങ്ങിന് വിധേയമാക്കണം.

English Summary : When should you seek couples counseling?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA