ബെസ്റ്റ് ഫ്രണ്ട് പോയി; കോവിഡിനെ സൂക്ഷിക്കുക: ലൈവിൽ പൊട്ടിക്കരഞ്ഞ് നടി അമൃത നായർ

actress-amrutha-nair-on-dismiss-of-her-friend-due-to-covid
SHARE

കോവിഡ് ബാധിച്ചു സുഹൃത്ത് മരിച്ചതിന്റെ വേദന പങ്കുവച്ച് സീരിയല്‍ താരം അമൃത നായർ. കോവിഡിനെ വളരെ നിസാരമായാണ് പലരും കാണുന്നതെന്നും എന്നാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് അതിന്റെ ആഴം എത്രയാണെന്നു മനസ്സിലാകുകയെന്ന് അമൃത ലൈവ് വിഡിയോയിൽ പറഞ്ഞു.

ഞെട്ടിച്ച വാർത്തയ്ക്കൊപ്പം വീട്ടിലിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിക്കാനാണ് അമൃത ലൈവിൽ എത്തിയത്. ‘‘തമിഴ് സിനിമയുടെ ഷൂട്ടിനായി പോയപ്പോൾ പരിചയപ്പെട്ടൊരു വ്യക്തിയാണ്. പുള്ളിക്കാരൻ മരിച്ചു. കോവിഡ് വാക്സീൻ എടുത്തിരുന്നു. വാക്സീൻ എടുത്തതിനുശേഷം അറ്റാക്ക് വന്നാണു പോയത്. എല്ലാവരും കെയർ ചെയ്യുക. എന്തെങ്കിലും സംഭവിച്ചാൽ കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് കോവിഡ് നമ്മുടെ ജീവിതത്തിൽ എത്രമാത്രം വന്നിട്ടുണ്ടെന്ന് മനസ്സിലാവുക. ആരൊക്കയൊണ് നഷ്ടമാകുക എന്നൊന്നും പറയാൻ പറ്റില്ല. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. വാക്സീൻ എടുത്തവരാണെങ്കിലും നല്ലതുപോലെ സൂക്ഷിക്കുക’’ – അമൃത പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.

വിഡിയോ കാണാം:

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA