മികച്ച ദാമ്പത്യത്തിന്റെ രഹസ്യം എന്ത് ? വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

HIGHLIGHTS
  • ഇവരുടെ ദാമ്പത്യം ആറു മാസം തികയ്ക്കില്ലെന്ന് പ്രവചിച്ചവരുണ്ട്
  • രണ്ടു മാസം കൊണ്ടാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയത്
priyanka-chopra-on-secret-behind-good-marriage
SHARE

നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജോനസിന്റെയും ദാമ്പത്യം ആറു മാസം തികയ്ക്കില്ലെന്ന് പ്രവചിച്ചവരുണ്ട്. പ്രിയങ്കയ്ക്ക് നിക്കിനെക്കാൾ 10 വയസ്സ് കൂടുതൽ, രണ്ട് സംസ്കാരങ്ങളിൽ നിന്നുള്ളവര്‍, താരങ്ങളുടെ ദാമ്പത്യം നീണ്ടു നിൽക്കില്ല എന്നുള്ള പൊതുബോധമൊക്കെ മുൻനിർത്തിയായിരുന്നു പ്രവചനങ്ങൾ. ഇതിന്റെ ചുവടുപിടിച്ച് പലതരത്തിലുള്ള അധിക്ഷേപങ്ങളും സമൂഹമാധ്യമങ്ങളിൽ ഇവർക്കു നേരെ ഉണ്ടായി. പ്രിയങ്കയും നിക്കും വിവാഹമോചിതരാകുന്നുവെന്ന വ്യാജ പ്രചാരണം ഇടയ്ക്കിടെ നടക്കാറുണ്ട്. എന്നാല്‍ കൂടുതൽ കരുതലും സ്നേഹവുമായി മുന്നോട്ടു പോകുന്ന ഇവർ മനോഹരമായ ദാമ്പത്യ ജീവിതത്തിന്റെ രണ്ടു വർഷങ്ങൾ പിന്നിട്ടു. ഇതോടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യം മികച്ച ദാമ്പത്യത്തിന്റെ രഹസ്യം എന്താണ് എന്നതിലേക്കു മാറി.

വോഗ് ഓസ്ട്രേലിയയ്ക്കു നൽകിയ അഭിമുഖത്തിലാണു മികച്ച ദാമ്പത്യത്തിന്റെ രഹസ്യം വെളിപ്പെടുത്താൻ പ്രിയങ്കയോട് ആവശ്യപ്പെട്ടത്. വളരെ പക്വതയോടെയാണ് താരം ഇതിന് മറുപടി നൽകിയത്. ‘‘നല്ല ദാമ്പത്യത്തിന്റെ രഹസ്യമോ ? ഞാന്‍ വെറും രണ്ടു വർഷമേ ആയിട്ടുള്ളൂ, അതുകൊണ്ട് അത്രമാത്രമേ എനിക്ക് പറയാനാകൂ. എന്നെ സംബന്ധിച്ചിടത്തോളം സംഭാഷണമാണ് പ്രധാനം. പരസ്പരം സംസാരിക്കണം. ഒന്നിച്ച് സമയം ചെലവിടണം. അതെല്ലാം ആസ്വദിക്കുകയും വേണം’’– പ്രിയങ്ക പറഞ്ഞു.

രണ്ടു മാസം കൊണ്ടാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയതെന്നും അതുകൊണ്ടാണ് അത്രയും ഗംഭീരമാക്കാൻ സാധിച്ചതെന്ന് താരം വ്യക്തമാക്കി. ജോധ്പുരിലെ ഉമൈദ് ഭവൻ പാലസിൽ 2018 ഡിസംബർ ഒന്നിനായിരുന്നു നിക്ക്–പ്രിയങ്ക വിവാഹം. 

English Summary : Priyanka Chopra on secret behind good marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA