ADVERTISEMENT

ബുദ്ധിമുട്ടുകളും തിരക്കുകളും കാരണം പ്രണയം നഷ്ടപ്പെട്ടെന്നും ദാമ്പത്യം യാന്ത്രികമായെന്നും പരാതി പറയുന്ന ദമ്പതികളുണ്ട്. എന്താണിത്ര തിരക്കെന്നു ചോദിച്ചാൽ ജോലി, സാമ്പത്തിക പ്രശ്നങ്ങൾ, മക്കളുടെ വിദ്യാഭ്യാസം, വീട്ടു കാര്യങ്ങൾ എന്നിങ്ങനെ പറയാൻ ഒരുപാടുണ്ടാകും. ദാമ്പത്യമെന്നത് ഇത്തരം കാര്യങ്ങൾക്കുള്ള ഇടം മാത്രമായി മാറുന്നതോടെ പ്രണയം നഷ്ടമാകുന്നത് സ്വാഭാവികം. പരസ്പരം കടമകൾ നിറവേറ്റനുള്ള ഇടം മാത്രമായിരിക്കും പിന്നീട് ദാമ്പത്യം.

ദാമ്പത്യം പങ്കാളികൾക്ക് കടമകളും തിരക്കുകളും നൽകും. പക്ഷേ അതിൽ മാത്രമായി ദാമ്പത്യം ചുരുങ്ങാതിരിക്കാൻ ബോധപൂർവമായ ശ്രമം തന്നെ വേണം. പ്രണയമില്ലാത്ത, പങ്കുവയ്ക്കലുകളില്ലാത്ത ദാമ്പത്യം ജീവിതത്തോടു തന്നെ മടുപ്പ് തോന്നാൻ കാരണമാകും. അൽപമൊന്നു ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. വളരെ ലളിതമായ ചില ശ്രമങ്ങളാണ് ഇതിനാവശ്യമുള്ളത്. 

∙ തിരക്കുകൾ ബന്ധത്തെ ഞെരുക്കരുത്

ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഠിനമായി ജോലി ചെയ്യേണ്ടി വരും. എന്നാൽ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുന്നതിൽ നിന്നും നിങ്ങളെ തടയാൻ അതു കാരണമാകരുത്. രാവിലെ ജോലിക്ക് പോയി രാത്രി ഭക്ഷണം കഴിക്കാനും ഉറങ്ങാനും മാത്രമായി തിരിച്ചു വരേണ്ട ഇടമല്ല വീട്. തിരക്കാണെന്നു പറഞ്ഞ് ഒഴിവാക്കേണ്ടത് പങ്കാളിക്കു വേണ്ടി മാറ്റിവയ്ക്കേണ്ട സമയമല്ലെന്ന് മനസ്സിലുറപ്പിക്കണം. 

∙ സംഭാഷണങ്ങൾ ആഴത്തിലാക്കാം

തുറന്ന് സംസാരിക്കുക. ഓഫിസിലെ കാര്യങ്ങൾ, നിങ്ങളുടെ സ്വപ്നങ്ങൾ, പുതിയ തിരിച്ചറുകൾ... അങ്ങനെ സംസാരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചെല്ലാം ആഴത്തിൽ സംസാരിക്കുക. അതു നിങ്ങളെ കൂടുതൽ അടുപ്പിക്കും. അകലങ്ങളിലുള്ള ദമ്പതികളാണെങ്കിൽ ഇത്തരം സംസാരങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തണം.

∙ സർപ്രൈസ് കൊടുക്കാം

ദാമ്പത്യത്തിന്റെ ആദ്യ നാളുകൾ കഴിയുമ്പോൾ പങ്കാളിക്ക് സർപ്രൈസ് കൊടുക്കുന്നത് പലരും അവസാനിപ്പിക്കും. എന്നാൽ ദാമ്പത്യം മുന്നോട്ട് പോകും തോറും സർപ്രൈസുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് വേണ്ടത്. ഇതു ദാമ്പത്യത്തിൽ പുതുമയും ആകാംക്ഷയും നിറയ്ക്കും. 

∙ പറയാനും പ്രകടിപ്പിക്കാനും മടിക്കണ്ട

‘ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്നെ വല്ലാതെ മിസ് ചെയ്തു’ എന്നൊക്കെ പങ്കാളിയോട് പറയാൻ മടിക്കേണ്ടതില്ല.  പറയുകയും പ്രകടിപ്പിക്കുകയും ചെയ്താൽ മാത്രമേ പ്രണയം അനുഭവിക്കാനാകൂ.

English Summary : Ways to Maintain Love in Married Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com