‘അങ്ങനെയാണ് നീതുവിനെ പരിചയപ്പെട്ടത്’; ഉടൻ പണത്തിൽ പ്രണയകഥ പറഞ്ഞ് സഞ്ജു ടെക്കി

youtuber-sanju-techy-revealed-his-love-story-udan-panam
SHARE

ഉടൻ പണം 3.0 യുടെ വേദിയിൽ പ്രണയകഥ പറഞ്ഞ് പ്രമുഖ യുട്യൂബർ സഞ്ജു ടെക്കി. ഉടൻ പണത്തിന്റെ 310–ാം എപ്പിസോഡിലാണു സഞ്ജുവും പ്രണയിനി നീതുവും മത്സരാർഥികളായി എത്തിയത്.

നീതുവിന്റെ പത്താംക്ലാസിലെ സുഹൃത്തുക്കളുടെ ഒത്തുച്ചേരലിനാണ് ഇവർ പരിചയപ്പെടുന്നത്. അന്നേ ദിവസത്തെ ആവശ്യത്തിനായി ഒരു സുഹൃത്ത് സഞ്ജുവിനോട് ക്യമാറ ചോദിച്ചിരുന്നു. എന്നാൽ സഞ്ജു ക്യമാറയുമായി ഫോട്ടോ എടുക്കാനെത്തി. അന്നു തന്നെ കൊണ്ട് നിരവധി ഫോട്ടോ എടുപ്പിച്ച നീതുവിനെ സഞ്ജു ശ്രദ്ധിച്ചു. പരിചയപ്പെട്ടു. ചെറിയൊരു ഇഷ്ടം തോന്നി. പിന്നീട് ഒരോ കാര്യങ്ങൾ പറഞ്ഞ് നീതുവിനെ കാണാൻ സഞ്ജു അവസരം ഉണ്ടാക്കി. അങ്ങനെ പതിയെ ഇഷ്ടത്തിലാവുകയായിരുന്നു എന്നു സഞ്ജു പറഞ്ഞു. 

സഞ്ജു ടെക്കി വ്ലോഗ്സ് എന്നാണു സഞ്ജുവിന്റെ യുട്യൂബ് ചാനലിന്റെ പേര്. 11 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. സഞ്ജുവിന്റെ യുട്യൂബ് ചാനലിലൂടെ നീതവും പ്രേക്ഷകർക്ക് സുപരിചിതയാണ്.

എപ്പിസോഡ് പൂർണമായി കാണാൻ ക്ലിക് ചെയ്യുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA