‘ആ ചിരി എന്നെന്നേക്കുമായി നിലച്ചു’ ; അച്ഛന്റെ ഓർമയില്‍ നടൻ ബിജേഷ് അവണൂർ

actor-bijesh-avanoor-on-his-father-s-death
SHARE

അച്ഛന്റെ മരണ സമയത്തെ ഓർമകൾ പങ്കുവച്ച് നടൻ ബിജേഷ് അവണൂർ. 10 ദിവസം മുമ്പാണ് അച്ഛൻ ചിതംബരൻ ലോകത്തോട് വിട പറയുന്നത്. മോനേ എന്നു വാത്സല്യത്തോടെ വിളിച്ചാണ് ആ ചിരി നിലച്ചതെന്ന് ബിജേഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ബിജേഷ് അവണൂരിന്റെ കുറിപ്പ് വായിക്കാം;

എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെ 10 നാൾ കഴിഞ്ഞു. ഓർമവച്ച നാള്‍ മുതൽ 10 ദിവസം മുൻപ് വരെ എന്റെ പേരുമാത്രം വിളിച്ചിരുന്ന അച്ഛൻ ഒടുവിലെ യാത്രക്ക് മുൻപ് മാത്രം ‘‘മോനെ, അച്ഛനു തീരെ വയ്യെടാ’’ എന്നു വേദന കൊണ്ടു പുളയുന്ന ഏതോ നിമിഷത്തിൽ, ആശുപത്രി കിടക്കയിൽ വച്ചു ദയനീയ മുഖത്തോടെ എന്നെ നോക്കി പറഞ്ഞു. അതിപ്പോഴും എന്റെ കാതുകളിൽ നൊമ്പരത്തോടെ മുഴങ്ങുന്ന പോലെ. മോനെ എന്നു വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും എവിടെയോ പിരിഞ്ഞു പോയിട്ടില്ല അച്ഛൻ എന്ന തോന്നൽ ബാക്കി.

‘‘പകർന്നു നൽകുവാനാവിലൊരിക്കലും ഇനി ..,

പകരമെൻ സ്നേഹമല്ലാതൊന്നുമൊന്നും ...

പടർന്നു പന്തലിച്ചൊരാച്ഛന്റെ വാത്സല്യം...,

പകുത്തു നൽകുവാൻ പകലിനുമാവില്ല.

പൊഴിഞ്ഞ പൂവിലെ പൊലിഞ്ഞ പുഞ്ചിരി...,

പറഞ്ഞ വാത്സല്യം മറക്കുവാനുമാകില്ല.

പതിഞ്ഞു പോയ്... പവിഴം പതിച്ച പോൽ...

പകുത്തു തന്നോരാ പൈതൃകം അകതാരിൽ.

പിരിയുകില്ലൊരിക്കലും... എൻ മനം...,

പ്രിയമുള്ളൊരെൻ അച്ഛന്റെ ഓർമ്മയെ’’

English Summary : Actor Bijesh Avanoor on his father's death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA