പങ്കാളിയോട് തർക്കിച്ചോളൂ, പക്ഷേ ഇക്കാര്യങ്ങള്‍ ഒഴിവാക്കണം

never-do-these-things-when-arguing-with-your-partner
Image credits : Ollyy / Shutterstock.com
SHARE

തർക്കങ്ങൾ ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമാണ്. തർക്കിക്കാത്ത ദമ്പതികൾക്കിടയിൽ പരസ്പര സ്നേഹവും അടുപ്പവും കുറവായിരിക്കും എന്നു സൂചിപ്പിക്കുന്ന പഠനങ്ങളുണ്ട്. തർക്കങ്ങൾ ആരോഗ്യകരമായിരിക്കണം എന്നതാണു പ്രധാനം. കാരണം തർക്കിക്കുമ്പോൾ സംഭവിക്കുന്ന ചില തെറ്റുകൾ അവസാനിക്കുന്നതിലേക്ക് നയിക്കും. ആ തെറ്റുകൾ ഇവയാണ്.

∙ വ്യക്തിപരമായ അധിക്ഷേപം 

ഒരാളുടെ വ്യക്തിത്വത്തെ കുറ്റപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ല. ഉദാഹരണത്തിന്, ഒരാൾക്ക് എത്ര ശ്രമിച്ചിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തിൽ അയാളെ മടിയനെന്നോ, കഴിവില്ലാത്തവനെന്നോ വിളിച്ച് അപമാനിക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണ്. ഒരാളുടെ വ്യക്തിത്വത്തെ അയാളുടെ തെറ്റുകളോടു കൂട്ടിക്കെട്ടുക എന്നത് ആരോഗ്യപരമല്ല.

∙ താരതമ്യം 

പങ്കാളിയെ മുൻ പങ്കാളിയുമായി താരതമ്യം ചെയ്യുന്നതു പൂർണമായും ഒഴിവാക്കേണ്ടതാണ്. തർക്കത്തിനിടയിൽ ജയിക്കാൻ വേണ്ടി പറയുന്നതാണെങ്കിലും ഇതു ബന്ധത്തെ തകർത്തു കളയും.

∙ ഭീഷണി

വഴക്കിനിടയിൽ ബന്ധം പിരിയുമെന്ന് ഭീഷണിപ്പെടുത്തുന്നത് പലരുടെയും ശീലമാണ്. മെച്ചപ്പെട്ട ഒരാളെ തിരഞ്ഞെടുക്കും എന്നതുൾപ്പടെ സമാനമായ പല വാദങ്ങളും പ്രശ്നം സങ്കീർണമാക്കുന്നവയാണ്. ഇത്തരം വാദങ്ങൾ പങ്കാളിയിൽ ആശങ്ക ജനിപ്പിക്കുകയും പതിയെ ബന്ധം തകരാൻ കാരണമാകുകയും ചെയ്യും.

∙ പഴയ തെറ്റുകൾ

ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അപ്പോൾത്തന്നെ സംസാരിച്ചു തീർപ്പാക്കാൻ ദമ്പതികൾ ശ്രദ്ധിക്കണം. ഒരിക്കൽ പറഞ്ഞുതീർത്ത പ്രശ്നങ്ങൾ പിന്നീട് ഉയർത്തിക്കൊണ്ടുവരുന്നത് ബന്ധങ്ങളുടെ സൗന്ദര്യം നശിപ്പിക്കും. 

∙ സംസാരം നിർത്തിപ്പോവുക 

പ്രശ്നം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇറങ്ങിപ്പോകുന്നത് പങ്കാളിയെ അപമാനിക്കുന്നതിനു തുല്യമാണ്. നിങ്ങൾക്ക് സംസാരിക്കാൻ താൽപര്യം ഇല്ലെങ്കിൽ അതു പങ്കാളിയോട് തുറന്നുപറയുക. പരസ്പരം വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കുന്നതിനേക്കാൾ നല്ലത് കുറച്ചുസമയം കഴിഞ്ഞു കാര്യങ്ങൾ ചർച്ചചെയ്യുന്നതാണെന്ന് പറഞ്ഞു ഒഴിവാകാം.  

∙ ശരീരഭാഷ ശ്രദ്ധിക്കാം

പങ്കാളി സംസാരിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിക്കുക, ശാരീരിക അതിക്രമത്തിന് മുതിരുക, സാധനങ്ങൾ എറിഞ്ഞ് ഉടയ്ക്കുക എന്നിവ ഒരിക്കലും ചെയ്യരുത്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി തർക്കിക്കുമ്പോൾ ജയിക്കുന്നതിനല്ല, പരിഹാരം ഉണ്ടാക്കുന്നതിനാണ് മുൻഗണന കൊടുക്കേണ്ടത്.

English Summary : Never do these things when arguing with your partner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA