ADVERTISEMENT

പ്രശ്നങ്ങളില്ലാത്ത ദാമ്പത്യങ്ങള്‍ ചുരുക്കമാണ്. ഇവ രൂക്ഷമാകാതിരിക്കാന്‍ വേണ്ടി അവയെക്കുറിച്ച് സംസാരിക്കാതെ മൂടിവക്കുന്നവരുണ്ട്. അതേസമയം തന്നെ പ്രതിസന്ധികളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നവരും തര്‍ക്കിക്കുന്നവരും ഉണ്ട്. ഇങ്ങനെ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനും തര്‍ക്കിക്കാനും തയാറാകുന്നവരുടെ ദാമ്പത്യം വിജയിക്കാനും സന്തോഷകരമായിരിക്കാനുമുള്ള സാധ്യത അങ്ങനെ അല്ലാത്തവരുടേതിനെക്കാൾ 10 മടങ്ങ് അധികമാണ്.

നമുക്ക് തോന്നുന്ന സംശയങ്ങളെക്കുറിച്ചോ പങ്കാളി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടിനേക്കുറിച്ചോ തുറന്ന് സംസാരിക്കാന്‍ ദമ്പതിമാര്‍ മടിക്കുന്നുണ്ട്. ഇങ്ങനെ മൂടി വയ്ക്കുന്നതിലൂടെ ആ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നാണ് തെറ്റിദ്ധാരണയാണ് അതിനു കാരണം. എന്നാല്‍ ഇങ്ങനെ മൂടി വയ്ക്കുന്നതിന് ഒരു പരിധിയുണ്ട്. ഈ പരിധി എത്തുമ്പോൾ, സഹിക്കാവുന്നതിന് അപ്പുറമാകുമ്പോള്‍ പലരും പ്രതികരിക്കും. ഇതാകട്ടെ ഒരു പൊട്ടിത്തെറി ആയിരിക്കും. അതായത്, സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥ. ഒരു വലിയ പൊട്ടിത്തെറി നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മുറിവും വലുതായിരിക്കും. ചിലപ്പോള്‍ ഒരിക്കലും നികത്താനാത്ത വിടവ് പോലും ഇതു മൂലം ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടായെന്ന് വരാം.

പ്രശ്നങ്ങളുണ്ടാകുമ്പോള്‍ തന്നെ അതേക്കുറിച്ച് സംസാരിക്കാനോ തര്‍ക്കിക്കാനോ തയാറാകുന്നതിലൂടെ അതേക്കുറിച്ചുള്ള വൈകാരിക വേദന നീട്ടിക്കൊണ്ടു പോകുന്നത് ഒഴിവാക്കുകയാണു നിങ്ങൾ ചെയ്യുന്നത്. അതേസമയം സംസാരം നീട്ടിക്കൊണ്ട് പോകുന്നത് നിങ്ങളുടെ വൈകാരിക വേദന വര്‍ധിപ്പിക്കുകയും പ്രായോഗികമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ മനസ്സിലാക്കാനുമുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യും.

നിരന്തരമായി തര്‍ക്കിക്കുക എന്നാല്‍ കണ്ണും പൂട്ടി ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതല്ല. ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.

∙ നിങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളെ തയാറാക്കി വയ്ക്കുക

∙ കുറ്റപ്പെടുത്തലുകളും, ആരോപണങ്ങളും മയത്തില്‍ മതി. പങ്കാളിയുടെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ച ശേഷം വേണം ഇത് അവതരിപ്പിക്കാൻ

∙ പെട്ടെന്ന് പ്രശ്നം എടുത്ത് ഇടാതിരിക്കുക. പങ്കാളിയുടെ മാനസിക ശാരീരിക അവസ്ഥ പരിഗണിക്കുക. പറയാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് അവര്‍ക്ക് തുടക്കത്തില്‍ വിവരം നല്‍കുക.

∙ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആദ്യം വിശദീകരിക്കുക.

∙ സത്യസന്ധമായിരിക്കാന്‍ ശ്രമിക്കുക. തര്‍ക്കത്തില്‍ ജയിക്കാന്‍ അനാവശ്യ കുറ്റപ്പെടുത്തലുകള്‍ നടത്തരുത്.

∙ കാര്യങ്ങള്‍ വിശദീകരിച്ച് വിഷയത്തില്‍ നിങ്ങള്‍ക്കുള്ള ആശങ്ക എന്താണെന്ന് വ്യക്തമാക്കുക. ഇത് അവരെ തെറ്റ് മനസ്സിലാക്കാനും പരിഹരിക്കാനും സഹായിക്കും.

∙ പരിഹാരം നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതു തീരുമാനമായി പറയാതെ ഒരു അഭിപ്രായമായി അവതരിപ്പിക്കുക.

English Summary : How to have a happy marriage life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com