ജീവനെടുക്കുന്ന പ്രണയം; എവിടെയാണു പ്രശ്നം ?

HIGHLIGHTS
  • എന്തു വേണം, എന്തു വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്
  • പ്രണയം നഷ്ടമാകുമ്പോൾ അതിനെ എങ്ങനെ നേരിടണമെന്നു ബോധ്യം പലർക്കുമില്ല
how-to-deal-with-rejection-and-break-up
Image credits : amber_85 / Shutterstock.com
SHARE

ജീവിതം മനോഹരമാക്കുന്ന വികാരങ്ങളിലൊന്നാണു പ്രണയം. എല്ലാം മനസ്സിലാക്കാന്‍, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ ഒപ്പമുണ്ടെന്ന തോന്നൽ. പ്രണയം പിടിച്ചു വാങ്ങാനാവുന്ന ഒന്നല്ല. പ്രണയം നിരാകരിക്കപ്പെടാം, ബന്ധത്തിന് ബ്രേക്കപ്പ് സംഭവിക്കാം. കാരണം എന്തുമാകാം. അങ്ങനെ പിരിയാനും നിരാകരിക്കാനും ഏതൊരാൾക്കും അവകാശമുണ്ട്. പങ്കാളികളിൽ ഒരാൾക്കോ അല്ലെങ്കിൽ രണ്ടു പേർക്കുമോ ചിലപ്പോള്‍ കഠിനമായ വേദന ഇതു നൽകും. ഇത്തരം സാഹചര്യത്തിൽ സമയമെടുത്ത് ആശ്വാസം കണ്ടെത്തുകയാണ് വേണ്ടത്. എന്നാൽ പലപ്പോഴും വൈകാരികരമായ പ്രതികരണങ്ങളാണ് ചിലർ നടത്തുക. ഇതിന്റെ ഫലമായി ജീവൻ പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നു.

പ്രണയം നിരാകരിച്ചതിന്റെ പേരിൽ പെൺകുട്ടികൾ ആക്രമിക്കപ്പെട്ട വാർത്ത കൃത്യമായി ആവർത്തിക്കുന്നുണ്ട്. ആസിഡ് ആക്രമണം, തീ കൊളുത്തൽ, വെട്ടിയും കുത്തിയും കൊലപ്പെടുത്തൽ തുടങ്ങി എത്രയോ ക്രൂരമായാണു പ്രതികരണം. വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും ബോധ്യമില്ലാത്ത സാമൂഹിക അന്തരീക്ഷമാണ് ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനുള്ള കാരണം. എന്തു വേണം, എന്തു വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. അത് ഏതു സാഹചര്യത്തിലുമാകാം. ‘ഞാൻ നിന്നെ പ്രണയിക്കുന്നു, അതുകൊണ്ട് എന്നെ പ്രണയിച്ചേ തീരൂ’ എന്നു പറയുന്നതിൽ എന്ത് യുക്തിയാണുള്ളത് ?. ‘എന്നെ വേണ്ടെന്നുവച്ചാൽ നീ പിന്നെ സമാധാനമായി ജീവിക്കില്ല’ എന്ന് ഒരാളെ ഭീഷണിപ്പെടുത്തുന്നതിൽ എവിടെയാണു പ്രണയം ?

ടോക്സിക് റിലേഷനുകളെ മഹത്തരം എന്നു വാഴ്ത്തുന്ന, തന്നെ നിരാകരിച്ച ആൾക്ക് ശിക്ഷ കൊടുക്കണം എന്നൊക്കെ വിശ്വസിക്കുന്ന വലിയൊരു വിഭാഗം നമുക്ക് ചുറ്റിലുമുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിന് പുല്ലുവില കൊടുക്കുന്ന, പ്രണയിനിയെ തെറിപറയുന്ന, തല്ലുന്ന കലിപ്പൻമാർക്ക് ലഭിക്കുന്ന സ്വീകാര്യത നമ്മൾ കാണുന്നതല്ലേ. പ്രണയം നിരാകരിച്ചതിന് പെൺകുട്ടികൾ ആക്രമിക്കപ്പെട്ടുവെന്ന വാർത്തകൾക്കു താഴെ വരുന്ന ‘അതു തന്നെ വേണം’ കമന്റുകളും സാമൂഹിക അന്തരീക്ഷത്തിന്റെ നേർചിത്രങ്ങളാണ്.

പ്രണയത്തിന്റെ തകർച്ചയിൽ ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും പക വീട്ടാനുള്ള ത്വരയിൽ ആക്രണം അഴിച്ചു വിടുകയും ചെയ്യുന്നു. ഞാൻ അല്ലെങ്കിൽ വേറെ ആരും വേണ്ട എന്ന നിലയിലുള്ള ചിന്തകളാണ് ഇത്തരക്കാരെ നയിക്കുന്നത്. ഇതുകൂടാതെ സ്വന്തം ജീവനെടുക്കുന്നവരുമുണ്ട്.

ജീവിതത്തിന്റെയും ജീവന്റെയും മൂല്യം പ്രണയം കൊണ്ടു മാത്രം അളക്കുന്നത് ശരിയായ പ്രവണതയല്ല. പ്രണയം നഷ്ടമാകുമ്പോൾ അതിനെ എങ്ങനെ നേരിടണമെന്നു ബോധ്യം പലർക്കുമില്ല. പ്രണയിക്കാൻ മാത്രമല്ല, പ്രതിസന്ധികളെ നേരിടാൻ കൂടി പഠിക്കേണ്ടത് അനിവാര്യമാണ്. പ്രണയം നിരസിക്കുന്നതും വളരെ മാന്യതയോടെ ആകണം. പങ്കാളിയെ കാരണങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയാകണം ബ്രേക്കപ്പിലേക്ക് കടക്കേണ്ടത്. അവരെ പരമാവധി ആശ്വസിപ്പിച്ച്, സമയമെടുത്ത് ബന്ധം അവസാനിപ്പിക്കാം. ഒരു പ്രണയം ഇല്ലാതായാൽ ജീവിതം ഇല്ലാതാകുന്നില്ല എന്ന യാഥാർഥ്യം മനസ്സിലാകണം. ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനെക്കുറിച്ച് കുടുംബത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും കൂടുതൽ അറിവ് ലഭിക്കണം. മനസ്സ് തുറന്ന് സംസാരിക്കാനും ബുദ്ധി ഉപദേശിക്കാനും ആളുകൾ ഉണ്ടെന്ന തോന്നൽ വേണം. നഷ്ടപ്പെടുന്ന ജീവന്‍ തിരിച്ചു കിട്ടില്ല. വൈകാരികമായ ഒരു ചിന്തകൊണ്ട് ഇല്ലാതാകേണ്ടതല്ല ജീവനും ജീവിതവും.

English Summary : How To Get Over A Relationship Breakup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA