പ്രണയത്തിന്റെ ഉയരമെത്ര ? ജെയിംസ്–ക്ലോയി ദമ്പതികൾക്ക് ഗിന്നസ് റെക്കോർഡ്

HIGHLIGHTS
  • ജെയിംസിന് 3 അടി 7 ഇഞ്ചും ക്ലോയിക്ക് 5 അടി 5 ഇഞ്ചുമാണ് ഉയരും
  • വിവാഹിതരായ ദമ്പതികളിൽ കൂടതൽ ഉയര വ്യത്യാസമുള്ളവർ എന്ന റെക്കോർഡാണ് ലഭിച്ചത്
couples-with-biggest-height-difference-guinness-world-records
Image Credits : Guinness World Records / Instagram
SHARE

ഉയര വ്യത്യാസം കൊണ്ട് ഗിന്നസ് റെക്കോർഡ്സിൽ സ്ഥാനം നേടി വെയ്ൽസ് സ്വദേശികളായ ജെയിംസ്–ക്ലോയി ലസ്റ്റഡ് ദമ്പതികൾ. ജെയിംസിന് 3 അടി 7 ഇഞ്ചും ക്ലോയിക്ക് 5 അടി 5 ഇഞ്ചുമാണ് ഉയരും. വിവാഹിതരായ ദമ്പതികളിൽ കൂടതൽ ഉയര വ്യത്യാസമുള്ളവർ എന്ന റെക്കോർഡാണ് ഇവർക്ക് ലഭിച്ചത്.

ഗിന്നസ് വേൾഡ് റെക്കോർഡിന്റെ സമൂഹമാധ്യമത്തിൽ ഇവരുടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ഉയരം കുറവായതു കൊണ്ട് ആരും തന്നെ പ്രണയിക്കുകയോ കല്യാണം കഴിക്കുകയോ ചെയ്യില്ല എന്നായിരുന്നു ജെയിംസ് കരുതിയിരുന്നത്. എന്നാൽ ജെയിംസിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ക്ലോയി കടന്നു വന്നു. ഡേറ്റിങ് തുടങ്ങിയപ്പോൾ സമൂഹം എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക ഉണ്ടായിരുന്നതായി ക്ലോയി പറയുന്നു. അമ്മ എതിർപ്പറിയിക്കുകയും ചെയ്തു. തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞിന്റെ ഉയരത്തിലോ ആരോഗ്യത്തിലോ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നു പേടിച്ചിരുന്നതായി ജെയിംസ്. എന്നാൽ അതെല്ലാം മറികടന്ന് ഇവർ മുന്നോട്ട് പോയി.

5 വർഷം മുമ്പ് ജെയിംസും ക്ലോയിയും വിവാഹിതരായി. ഇവരുടെ മകൾ ഒലിവിയയ്ക്ക് ഇപ്പോൾ രണ്ടു വയസ്സുണ്ട്. ഒരു കവർ നോക്കി ബുക്കിനെ വിലയിരുത്താൻ സാധിക്കില്ലെന്നും ആരെയാണെങ്കിലും പ്രണയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും ക്ലോയി പറയുന്നു.   

English Summary : Couple makes world record for greatest height difference

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA