ADVERTISEMENT

പരസ്പരമുള്ള വിശ്വാസവും സ്നേഹവുമാണ് ഏതൊരു ബന്ധത്തിന്റെയും നിലനിൽപ്പിന് ആധാരം. അതിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ബന്ധത്തെ ബാധിക്കുകയും വിളക്കിചേർക്കാൻ പറ്റാത്ത രീതിയിൽ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുകയും ചെയ്യും. ആർക്കും പരസ്പരം ഒരേ രീതിയിൽ സ്നേഹിക്കാൻ കഴിയില്ല എന്നതു സത്യമാണ്. എന്നാൽ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അളവിലുണ്ടാകുന്ന വലിയ ഏറ്റക്കുറച്ചിലുകളാണു ബന്ധത്തെ ബാധിക്കുന്നത്. ബന്ധത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുമ്പോൾ നമുക്ക് ചില സൂചനകൾ ലഭിക്കും.  അതെന്തൊക്കെയാണെന്ന് നോക്കാം. 

∙ പിന്തുണ നഷ്ടപ്പെടുന്നു

പങ്കാളിയില്‍നിന്ന് നിങ്ങൾക്ക് ലഭിച്ചിരുന്ന പിന്തുണ കുറയുന്നത് പ്രശ്നത്തിന്റെ തുടക്കമാണ്. മാനസികമായി നിങ്ങൾക്കിടയിൽ അകൽച്ച രൂപപ്പെട്ടു കഴിഞ്ഞു എന്നാണ് ഇതിന്റെ അർത്ഥം. ഇതു മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ പ്രശ്നം വഷളാകും.

∙ വൈകാരിക പ്രതികരണം

പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാനോ യുക്തിയോടെ ചിന്തിക്കാനോ ശ്രമിക്കാതെ വൈകാരികമായി മാത്രം പെരുമാറുകയും വെറുതെ കയർക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ബന്ധത്തിൽ പ്രശ്നമുണ്ട്. ബന്ധം തുടരുന്നതിൽ പങ്കാളിക്ക് താത്പര്യം കുറയുകയാണ് എന്നു മനസ്സിലാക്കി പെട്ടെന്ന് പരിഹാര ശ്രമം തുടങ്ങുക. 

∙ വെറുതെയാകുന്ന പദ്ധതികൾ

ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട നിങ്ങളുടെ പ്ലാൻ പങ്കാളിക്ക് സ്വീകാര്യമാകാതെ വീണ്ടും വീണ്ടും മാറ്റിവെക്കുകയോ നീട്ടികൊണ്ടു പോകുകയും ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങൾ മാനസികമായി വളരെ അകലത്തിലായി എന്നതിന്റെ സൂചനയാണ്.

∙ അവഗണന

അവഗണനയാണ് ബന്ധം തകരുന്നതിന്റെ ഏറ്റവും ശക്തമായ സൂചന. സംസാരം കുറയുക, ചോദിക്കുന്നതിന് മറുപടി പറയാതിരിക്കുക, ചാറ്റിൽ മറുപടി വൈകുക, ഫോൺകോളുകൾ എടുക്കാതിരിക്കുക എന്നിങ്ങനെ പലരീതിയില്‍ അവഗണന നേരിടും. പ്രശ്നങ്ങൾ കൈവിട്ടു പോയി എന്നതിന് തെളിവാണ് ഇത്. 

∙ ഒഴിഞ്ഞുമാറൽ

എല്ലാ കാര്യങ്ങളിൽനിന്നും പങ്കാളി ഒഴിഞ്ഞുമാറുകയോ വിമുഖത പ്രകടിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവിടെ എന്തോ പ്രശ്നമുണ്ട്. നിങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളിൽ പ്രാധാന്യം നൽകാതിരിക്കുക, എപ്പോഴും ദുഃഖം നിറഞ്ഞ മുഖവുമായി കാണുക, കുടുംബവുമായുള്ള ഒത്തുചേരലുകൾ ഒഴിവാക്കുക എന്നിവയെല്ലാം പങ്കാളി ബന്ധത്തിൽ തൃപ്തനല്ലെന്നും പുറത്തുകടക്കാൻ ആഗ്രഹിക്കുന്നു എന്നതിനുമുള്ള സൂചനയാണ്.

English Summary : Signs Your Relationship Isn't Working

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com