കോവിഡ് പ്രതിസന്ധി ദാമ്പത്യത്തെ ബാധിച്ചോ ?

HIGHLIGHTS
  • പഴയ ജീവിതക്രമത്തിലേക്ക് തിരിച്ചു പോകാൻ ഇനിയും നമുക്ക് സാധിച്ചിട്ടില്ല
ways-to-solve-relationship-problems-during-lockdown
Image credits : Have a nice day Photo / Shutterstock.com
SHARE

മാനസികമായ ഒരുപാട് സംഘർഷങ്ങൾക്ക് കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും കാരണമായിട്ടുണ്ട്. പഴയ ജീവിതക്രമത്തിലേക്ക് തിരിച്ചു പോകാൻ ഇനിയും നമുക്ക് സാധിച്ചിട്ടില്ല. അതിനി എത്ര സമയം വേണ്ടി വരുമെന്ന് പറയാനും സാധിക്കുന്ന അവസ്ഥയല്ല ഇപ്പോഴുള്ളത്. കോവിഡ് പ്രതിസന്ധി പലരുടെയും ദാമ്പത്യത്തിലും പ്രതിസന്ധിയും സംഘർഷങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്. വർക് ഫ്രം ഹോം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, സ്വകാര്യതയുടെ അഭാവം, അഭിപ്രായ വ്യത്യാസങ്ങൾ, തർക്കങ്ങൾ എന്നിങ്ങനെ നീളുന്നു ദാമ്പത്യത്തിലെ പ്രശ്നങ്ങൾ. ഈയൊരു സാഹചര്യത്തിൽ ദാമ്പത്യത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.

∙ സംസാരം

ദാമ്പത്യ പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്നാണ് സംസാരം. ലോകരാജ്യങ്ങൾ വരെ ഒരു മേശയ്ക്കു ചുറ്റിലുമിരുന്ന് പ്രശ്നങ്ങൾ പറഞ്ഞുതീർക്കുമ്പോഴാണോ നമുക്കു സാധിക്കാത്തത് എന്ന സിനിമാ ഡയലോഗ് കേട്ടിട്ടില്ലേ. അതു നടപ്പിലാക്കുക. പങ്കാളിയുമായി ഉണ്ടാകുന്ന പ്രശ്നങ്ങളും സൗന്ദര്യപ്പിണക്കങ്ങളും അപ്പോൾ തന്നെ സംസാരിച്ചു തീർക്കുക. അല്ലാതെ എല്ലാം മനസ്സിലൊതുക്കി വലിച്ചുനീട്ടിയാൽ ബന്ധം അവസാനിക്കുന്നതിലാവും അത് എത്തുക.

∙ കുറച്ച് സമയം നൽകൂ

ജോലിഭാരമാണ് പല ബന്ധങ്ങളിലേയും വില്ലൻ. ഇപ്പോൾ പലരും വർക്ക് ഫ്രം ഹോം രീതിയിലായിരിക്കും ജോലി ചെയ്യുന്നത്. അങ്ങനെ വീട്ടിലിരിക്കുമ്പോൾ കൂടി ജോലി ഭാരം കാരണം പങ്കാളിയുമായി സംസാരിക്കാനാവാത്തവരുണ്ട്. എങ്ങനെയാണെങ്കലും എത്ര ജോലി ഭാരമുണ്ടെങ്കിലും കുറച്ചു സമയം പങ്കാളിക്കും കുടുംബത്തിനും വേണ്ടി മാറ്റിവെയ്ക്കാം.

∙ അത്താഴത്തിലൂടെ ഒരുമിക്കാം

ഒരു തീൻമേശയ്ക്കു ചുറ്റുമിരുന്നു ഒന്നിച്ച് ഭക്ഷമം കഴിക്കുമ്പോഴായിരിക്കും പല പ്രശ്നങ്ങളും പരസ്പരം പറഞ്ഞുതീർക്കാൻ അവസരം ലഭിക്കുന്നത്. പല തിരക്കുകൾ കാരണം ഒന്നിച്ചുള്ള ഈ ഭക്ഷണ പരിപാടി പലർക്കും ഇന്നു ശീലമില്ല. എന്നാൽ ബന്ധങ്ങളിലെ ദൃഢത വർധിപ്പിക്കാനും പ്രശ്നപരിഹാരങ്ങൾക്കും തീൻമേശയെക്കാൾ നല്ലൊരു സ്ഥലം വേറെയില്ലെന്നാണ് മനഃശാസ്ത്രജ്ഞരുടെ വാദം.

∙ ആരോഗ്യം ‘മുഖ്യം’

സ്ത്രീകളായാലും പുരുഷൻമാരായാലും പരസ്പരം തുറന്നു പറയാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. വളര നിസാരമെന്നു തോന്നുന്നവയായിരിക്കും ഇവയിൽ ചിലത്. ചിലപ്പോൾ ജോലി ചെയ്ത് തലവേദനയോടെ കിടക്കുന്ന പങ്കാളിയെ വീട്ടുജോലിയിൽ സഹായിക്കാനോ മറ്റോ വിളിച്ചാൽ അന്നത്തെ ദിവസം പിന്നെ ലഹള കഴിഞ്ഞിട്ടു സമയമുണ്ടാകില്ല! ഇതുകൊണ്ടുതന്നെ പങ്കാളിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് എപ്പോഴും അറിഞ്ഞിരിക്കുക എന്നത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള മാർഗമാണ്.

പരസ്പര വിശ്വാസത്തിലും വിട്ടുവീഴ്ചകളിലുമാണ് ഒരോ ബന്ധങ്ങളും അതിന്റെ പവിത്രതയും ദൃഢതയും കാത്തുസൂക്ഷിക്കുന്നതെന്നു ഏപ്പോഴും ഓർക്കണം. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾക്കും വഴക്കുകൾക്കുമൊടുവിൽ ഒന്നിച്ച് ഒരിത്തിരി സമയം ചെലവിട്ടാൽ തീരാവുന്നതേയുള്ളൂ പല ആഗോള ദാമ്പത്യപ്രശ്നങ്ങളും!

English Summary : Impact of lockdown and Covid-19 on marriages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA