വയറിനുള്ളിൽ ഒരു കുഞ്ഞു ഹൃദയം മിടിക്കുന്നുണ്ടാവുമെന്ന് അന്നു കരുതിയില്ല; അനുഭവം പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

actress-sowbhagya-venkitesh-on-first-week-of-pregnancy
സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും ∙ Image Credits : Sowbhagya Venkitesh / Instagram
SHARE

ഗർഭത്തിന്റെ ആദ്യ നാളുകളിലെ അനുഭവം പങ്കുവച്ച് നർത്തകിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷ്. ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ലക്ഷണങ്ങൾ ഉണ്ടായത്. എന്നാൽ ഗർഭിണി ആയിരിക്കും എന്നു ചിന്തിക്കുക കൂടി ചെയ്തില്ല. എങ്ങനെയെങ്കിലും ഷൂട്ട് തീർത്ത് വീട്ടിലേക്ക് വരാനായിരുന്നു ശ്രമമെന്നും സൗഭാഗ്യ സമൂഹമാധ്യമത്തിൽ കുറിച്ചു. അന്നത്തെ ഷൂട്ടിലെ അവസാന ചിത്രങ്ങളിലൊന്നും താരം പങ്കുവച്ചിട്ടുണ്ട്.

സൗഭാഗ്യ വെങ്കിടേഷിന്റെ കുറിപ്പ് : 

ഈ ദിവസത്തെ ഷൂട്ടിൽ എനിക്ക് വളരെയധികം ക്ഷീണം തോന്നിയിരുന്നു. അതുകൊണ്ട് കഴിയുന്നതും വേഗം വീട്ടിലേക്ക് പോയാൽ മതി എന്നായിരുന്നു. ഒന്നിച്ച് ഇത്ര ക്ഷീണവും അലസതയും മുൻപൊരിക്കലും എനിക്ക് തോന്നിയിട്ടില്ല. ഒരു കുഞ്ഞു ഹൃദയം എന്റെ വയറിനുള്ളിൽ മിടിക്കുന്നുണ്ടാവും എന്നു ചിന്തിക്കുക പോലുമുണ്ടായില്ല. എനിക്ക് തുടർച്ചയായി തലചുറ്റൽ അനുഭവപ്പെട്ടു. എങ്കിലും അത് മുഖത്തു തോന്നിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇതായിരുന്നു ഷൂട്ടിലെ അവസാന കോസ്റ്റ്യൂം. പക്ഷേ ഒരുപാട് ചിത്രങ്ങളെടുക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. എനിക്ക് ചൂടും ഓക്കനവും അങ്ങനെ എന്തെല്ലാമോ അനുഭവപ്പെട്ടു. ഈ ചിത്രത്തിലെങ്കിലും ഞാൻ ചിരിച്ചു എന്നതിൽ സന്തോഷം. എങ്കിലും ഇത് എന്റെ പ്രിയപ്പെട്ട വസ്ത്രമാണ്!. മിക്കവാറും ഗർഭത്തിന്റെ ആദ്യ ആഴ്ച. അത് എല്ലാ രീതിയിലും എനിക്കൊരു സർപ്രൈസ് ആയിരുന്നു.

English Summary : Actress Sowbhagya Venkitesh Instagram post on her first week of pregnancy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA