‘ഈ ലോകം ഞങ്ങളുടേതു കൂടിയാണ്’ ; മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് സോനു–നികേഷ് ദമ്പതികൾ

HIGHLIGHTS
  • 2018 ജൂലൈ 5ന് ആയിരുന്നു ഇവരുടെ വിവാഹം
gay-couple-sonu-nikesh-third-wedding-anniversary
Image Credits : Sonu Nikesh / Facebook
SHARE

മൂന്നാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് കേരളത്തിലെ ആദ്യത്തെ സ്വവർഗ ദമ്പതികളായ നികേഷും സോനുവും. കളിയാക്കിയവരുടെ മുമ്പിൽ തല ഉയർത്തിപ്പിടിച്ച് ജീവിച്ചു. ഈ ലോകം ഞങ്ങളുടേതു കൂടിയാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ഇനിയും ഇവിടെ തന്നെ ജീവിക്കുമെന്നും നികേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. 

നികേഷ് ഉഷാ പുഷ്കരൻ ബിസിനസ്സകാരനും എം.എസ് സോനു ബിപിഒയിൽ സീനിയർ കൺസൽറ്റൻഡുമാണ്. ഒരു ഗേ ഡേറ്റിങ് ആപ് വഴിയാണ് ഇവർ കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. 2018 ജൂലൈ 5ന് ഗുരുവായൂർ അമ്പലത്തിലെത്തി മോതിരം മാറുകയും മാലയിടുകയും ചെയ്തു. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് ഇവരെ സ്വീകരിച്ചു.  വിവാഹം നിയമവിധേയമാക്കൽ ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുകയാണ് ഇവർ.

നികേഷ് പങ്കുവച്ച കുറിപ്പ് : 

വിവാഹിതരായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 3 വർഷം തികഞ്ഞിരിക്കുന്നു. ഞങ്ങളെ കളിയാക്കിയവരുടെ മുൻപിൽ തല ഉയർത്തിപ്പിടിച്ചു തന്നെ ഞങ്ങൾ ജീവിച്ചു, ഇനിയും ജീവിക്കും. ഇവിടെത്തന്നെ, നിങ്ങൾക്കിടയിൽ, നിങ്ങളിൽ ഒരാളായി. ഈ ലോകം ഞങ്ങളുടേതു കൂടിയാണ് എന്നുറക്കെ പറഞ്ഞു കൊണ്ട്...❤️🌈👬 Happy Anniversary to us

English Summary : Gay couple Sonu and Nikesh celebrated their third wedding anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA