വിവാഹമോചനത്തിന്റെ വേദന അതിജീവിക്കാം

get-rid-of-divorce-depression
Image Credits : Elnur / Shutterstock.com
SHARE

പങ്കാളികളിൽ ഒരാളോ, ചിലപ്പോൾ രണ്ടുപേരും ഒന്നിച്ചോ എടുക്കുന്ന തീരുമാനമായിരിക്കും വിവാഹമോചനം. എന്തു തന്നെയായാലും പലർക്കു കടുത്ത വേദനയാണ് വിവാഹമോചനം നൽകുക. ഇങ്ങനെ വേദനയിലൂടെയും മാനസിക സംഘർഷത്തിലുടെയും കടന്നു പോകുന്നത് ഒരിക്കലും തിരിച്ചു പിടിക്കാനാകാത്ത വിധം ജീവിതത്തിന്റെ താളം തെറ്റിക്കാൻ സാധ്യയുണ്ട്. അതിനാൽ വളരെ കരുതലോടെ വേണം ഇക്കാലയളിൽ മുന്നോട്ടു പോകാൻ.

∙ യാഥാർഥ്യം അംഗീകരിക്കുക

വിവാഹമോചനം സംഭവിച്ചു കഴിഞ്ഞു എന്ന യാഥാർഥ്യം അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരുമിച്ചു ജീവിച്ചവർ രണ്ടായി പിരിഞ്ഞു എന്ന സത്യം സ്വയം അംഗീകരിച്ച് അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്താൻ തുടങ്ങുക.

∙ പഴയത് മറക്കുക

പഴയ കാര്യങ്ങൾ ഓർത്ത് വേദനിക്കുന്നതാണ് ചിലരുടെ ശീലം. വിവാഹ മോചനത്തിന്റെ തെറ്റും ശരിയും അന്വേഷിക്കുന്നത് നിർത്താം. ഇനി ഒരു പുതിയ ജീവിതമാണ് എന്നു തിരിച്ചറിയുക. ചിന്തകൾ അങ്ങനെയുള്ളതാകട്ടെ. 

∙ മെഡിറ്റേഷൻ

ഇത്തരം വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ മെഡിറ്റേഷന്‍ നല്ലൊരു മാർഗമാണ്. മനസ്സിനെ ശാന്തമാക്കാൻ ഇതു സഹായിക്കും.

∙ വ്യക്തിത്വം തിരിച്ചുപിടിക്കാം

വിവാഹ മോചനത്തിനു ശേഷം സ്വന്തം ആഗ്രഹങ്ങൾക്ക് പ്രാധാന്യം നൽകി ജീവിക്കാൻ തുടങ്ങുക. വിവാഹത്തോടെ ഉപേക്ഷിക്കേണ്ടി വന്ന കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുക. യാത്രകൾ നടത്തുന്നതുൾപ്പെടെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിതം പോസിറ്റീവായി മുന്നോട്ടു കൊണ്ടു പോകാം.

∙ സ്വയം നവീകരിക്കാം

വേദനകളെ അതിജീവിച്ച് പുതിയൊരു ജീവിതം തുടങ്ങാനുള്ള ശക്തി നേടണം. ഇതിന് സ്വയം നവീകരിക്കേണ്ടതുണ്ട്. സ്വയം മനസ്സിലാക്കാനും ന്യൂനതകൾ കണ്ടെത്തി പരിഹരിക്കാനും സാധിക്കണം

∙ പിന്തുണ തേടാം

വിവാഹ മോചനം ചിലരെ കുറച്ചു കാലമെങ്കിലും ട്രോമയിലേക്ക് തള്ളിയിടും. ഈ അവസ്ഥയിലൂടെ മുൻപ് കടന്ന് പോയവരുമായി ആശയവിനിമയം നടത്തുന്നത് ഗുണം ചെയ്യും. അവരുടെ അനുഭവങ്ങൾ കരുത്തു നേടാൻ ഉപയോഗിക്കാം.

∙ കുട്ടികളുടെ സാമിപ്യം

പ്രശ്നങ്ങളെ മറികടന്ന് ജീവിക്കാൻ ചിലപ്പോൾ കരുത്തേകുന്നത് മക്കളുടെ സാമിപ്യമായിരിക്കാം. ജീവിതം കൂടുതൽ ആസ്വദിക്കാനും മക്കളുടെ ഭാവിയെക്കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും നിറമുള്ള സ്വപ്നങ്ങൾ കാണാനും ഇതിലൂടെ വിഷമകരമായ ഒരു പ്രതിസന്ധിയെ മറികടക്കാനും സാധിച്ചേക്കാം. 

English Summary : Eight ways to get through the heartbreak of divorce

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA