ദാമ്പത്യം പ്രണയാര്‍ദ്രമാക്കാം; അറിയാം, പരിഹരിക്കാം ഈ പ്രശ്നങ്ങൾ

solve-these-common-problems-in-marriage-to-find-happiness
Image Credits : patrisyu / Shutterstock.com
SHARE

ദാമ്പത്യത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി ഉടനടി പരിഹരിക്കേണ്ടത് ബന്ധത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. പലപ്പോഴും പങ്കാളികൾ തിരിച്ചറിയാതെ പോകുന്ന പ്രശ്നങ്ങളാണ് ഭാവിയിൽ ബന്ധത്തിന്റെ അടിവേര് ഇളക്കുന്നത്. നമ്മുടെ സാമൂഹിക സാഹചര്യങ്ങളുടെ ഫലമായി എല്ലാ ദാമ്പത്യ ബന്ധങ്ങളിലും പൊതുവായി സംഭവിക്കുന്ന ചില തെറ്റുകളുണ്ട്. ഇതൊന്നും ഒരു പ്രശ്നമല്ലെന്നും ഒരു പങ്കാളിയുടെ ചുമതല അല്ലെങ്കിൽ മറ്റൊരു പങ്കാളിയുടെ അവകാശം എന്ന രീതിയിലാകും  കരുതുന്നത്. എന്നാൽ അതു ശരിയല്ല. ദാമ്പത്യത്തിൽ പങ്കാളികൾ തുല്യരാണ്. ഒരാൾക്കും പ്രത്യേകയില്ല. അല്ലെങ്കിൽ രണ്ടാൾക്കും പ്രത്യേകതയുണ്ട്. ഈ രീതിയിൽ ചിന്തിക്കാനായാൽ പ്രശ്നങ്ങൾ കണ്ടെത്താനും അത് പരിഹരിക്കാനും എളുപ്പം സാധിക്കും. അങ്ങനെ പരിഹരിക്കേണ്ട ചില പ്രശ്നങ്ങൾ അറിയാം.

∙ തുല്യതയില്ലാത്ത ചുമതലകള്‍

ദാമ്പത്യത്തില്‍ പങ്കാളികൾക്ക് ഉത്തവാദിത്തങ്ങളും ചുമതലകളും ഉണ്ട്. എന്നാല്‍ ഈ ചുമതലകള്‍ ഏറ്റെടുക്കുന്നത് തുല്യമായിട്ടായിരിക്കില്ല. കാലം മാറിയതോടെ തുല്യതയ്ക്ക് ദാമ്പത്യത്തിൽ വലിയ പ്രാധാന്യമാണുള്ളത്. അതിനാൽ ഉത്തരവാദിത്തങ്ങളിലും തുല്യത ആവശ്യമാണ്. അല്ലാത്തപക്ഷം ദാമ്പത്യത്തിൽ കല്ലുകടി തുടങ്ങും. വൈകാതെ പൊരിഞ്ഞ അടിയില്‍ കലാശിക്കുകയും ചെയ്യും. ചുമതലകള്‍ ഏറ്റെടുത്ത് പരസ്പര ബഹുമാനത്തോടെ ചെയ്യണം. ഒരാൾ മാത്രം എല്ലാം ചുമക്കേണ്ട അവസ്ഥ ഉണ്ടാകരുത്.

∙ വീട്ടു ജോലികള്‍ ഒറ്റയ്ക്ക്

മറ്റൊരു വലിയ വെല്ലുവിളി ആണ് വീട്ടു ജോലികള്‍. വീട്ടു ജോലി സ്ത്രീകളുടെ ഉത്തരവാദിത്തവും പണം സമ്പാദിക്കൽ പുരുഷന്‍മാരുടെ ചുമതലയുമായി കരുതിയിരുന്ന കാലം മാറി. ജോലിയില്ലാത്ത സ്ത്രീകൾ കുറഞ്ഞു വരികയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ വീട്ടു ജോലികൾ പങ്കിട്ടു ചെയ്യേണ്ടത് അനിവാര്യതയാണ്. 

∙ സമൂഹമാധ്യമം

അതിവേഗമായിരുന്നു സമൂഹമാധ്യമങ്ങളുടെ സ്വാധീനം വളർന്നത്. അതോടെ ദാമ്പത്യത്തിലും കക്ഷി ഇടപെട്ടു തുടങ്ങി. പങ്കാളി സമൂഹമാധ്യമത്തില്‍ ഒരുപാട് സമയം ചെലവഴിക്കുന്നതിന്റെ പേരിലുണ്ടായ വിവാഹമോചനം വാർത്തകളിൽ ഇടം നേടിയിരുന്നു. തനിക്കൊപ്പം ചെലവിടാനോ സംസാരിക്കാനോ സമയം കണ്ടെത്താതെ സമൂഹമാധ്യമങ്ങളിൽ ഒതുങ്ങുന്ന പങ്കാളി  ദാമ്പത്യത്തിൽ വിള്ളൽ വീഴ്ത്തും. അതിനാൽ ശ്രദ്ധയോടെ ഈ വില്ലനെ നിയന്ത്രിച്ച് നിർത്താം. 

∙ സാമ്പത്തിക ഏകാധിപത്യം

സാമ്പത്തിക പ്രശ്നങ്ങളില്ലാത്തവരില്ല. പണം ദാമ്പത്യത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ നിരവധിയാണ്. വരുമാനം ഒരാൾ മാത്രം ചെലവഴിക്കുന്നതും സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തതുമെല്ലാം പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ പരസ്പരം ചർച്ച ചെയ്തും തുല്യതയോടും സ്വാതന്ത്ര്യത്തോടും കൂടി പെരുമാറാൻ സാധിക്കണം.

∙ ജോലിയോടുള്ള അമിതാസക്തി

പങ്കാളിയോട് സംസാരിക്കാനോ കുടുംബത്തിനൊപ്പം ചെലവഴിക്കാനോ സമയം കണ്ടെത്താതെ ചിലര്‍ ജോലിയിൽ മുഴുകും. കരിയറിന്റെ വളർച്ച മാത്രമായിരിക്കും സ്വപ്നം. ഇതോടെ ദാമ്പത്യം താളം തെറ്റും. അതിനാല്‍ ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടു പോകാൻ സാധിക്കണം. 

∙ ലഹരി 

‌പങ്കാളിയുടെ ലഹരി ഉപയോഗമാണ് മറ്റൊരു വില്ലന്‍. ലഹരി പതിവാകുന്നതോ അധികമാകുന്നതോ തീര്‍ച്ചയായും ദാമ്പത്യത്തിലെ സന്തോഷത്തെ ബാധിക്കും. കലഹങ്ങൾ പതിവാകും. ശാരീരികമായ അതിക്രമങ്ങളിലേക്ക് വരെ നയിക്കാം. അതുകൊണ്ട് ജീവിതം ഒരു ലഹരിയാക്കി മുന്നോട്ടു പോകാം.

∙ ലൈംഗികത 

ദാമ്പത്യ ജീവിതത്തില്‍ ലൈംഗികതയ്ക്ക് ഉള്ള സ്ഥാനം ചെറുതല്ല. ഒരാള്‍ക്ക് താല്‍പര്യവും മറ്റൊരാള്‍ക്ക് താൽപര്യമില്ലാതെയും വരുമ്പോഴാണ് ലൈംഗികത ദാമ്പത്യ ജീവിതത്തില്‍ പ്രശ്നമാകുന്നത്. ഊതിപ്പെരുപ്പിച്ച പൊതുബോധങ്ങളും കാല്‍പ്പനിക സങ്കല്‍പ്പങ്ങളും ഇതോടൊപ്പം വിനയായി മാറുന്നു. പര്സപര ധാരണയാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം.

∙ കുട്ടികള്‍ ഒരാളുടേതല്ല

കുട്ടികളെ നോക്കുന്നതിലും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലും വീഴ്ച സംഭവിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. മക്കളെ വളർത്തൽ അമ്മമാരുടെ കടമയാണെന്ന ചിന്ത ഇന്നും നിലനിൽക്കുന്നു. വലിയ തർക്കങ്ങൾ ഉണ്ടാകാനും കുടുംബത്തിലാകെ അശാന്തി പടരാനും ഇതു കാരണമാകാം. കൂട്ടായ ഉത്തരവാദിത്തോടെ മക്കളെ മനസ്സിലാക്കി മുന്നോട്ടു പോകാം.

English Summary : Common Problems in Marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA