ADVERTISEMENT

പ്രണയത്തിലാകുന്നതും വിവാഹം ചെയ്യന്നതും ജീവിതത്തിലെ നിർണായക തീരുമാനങ്ങളിലൊന്നാണ്. പ്രണയിക്കുന്ന പുരുഷൻ ജീവിതകാലം മുഴുവന്‍ ഒപ്പം ഉണ്ടാകുമോ, ഇയാളെ വിശ്വസിക്കാമോ എന്നെല്ലാം ആശങ്കപ്പെടുന്ന സ്ത്രീകൾ നിരവധിയാണ്. ബന്ധത്തിൽ ഒന്നിനും ഉറപ്പ് പറയുക സാധ്യമല്ല. ഒരിക്കലും പിരിയില്ലെന്ന ഉറപ്പ് നൽകിയത് വെറുതെയായിരുന്നെന്ന് തിരിച്ചറിയുക വേര്‍പിരിയൽ യാഥാർഥ്യമാകുമ്പോൾ മാത്രമായിരിക്കും. ഒരു ബന്ധം പരാജയപ്പെട്ടാലും അതിന്റെ വേദനകളിൽ നിന്നു പുറത്തു കടന്നു മുന്നോട്ട് പോകേണ്ടതുണ്ട്. എങ്കിലും പ്രണയിക്കുന്ന പുരുഷന്‍ ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നവർക്ക് ചില പെരുമാറ്റങ്ങളിലൂടെ അവരെ വിലയിരുത്താനാവും. 

∙ നിങ്ങള്‍ക്ക് പ്രഥമ പരിഗണന നൽകുക, നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുക, സര്‍പ്രൈസുകള്‍ നൽകുക... പ്രണയത്തിലായി ആദ്യ കാലത്തുള്ള ഇത്തരം കാര്യങ്ങൾ നാളുകൾക്കുശേഷം തുടരുകയാണെങ്കിൽ, അയാള്‍ നിങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. എന്നാൽ പരിചയപ്പെട്ട്, പ്രണയത്തിലായശേഷം ഇതിനെല്ലാം മാറ്റം സംഭവിക്കുകയാണെങ്കിൽ സൂക്ഷിച്ച് മുന്നോട്ട് പോകാം.

∙ പ്രണയം നേടിക്കഴിഞ്ഞാൽ ‘ഇനി എങ്ങനെ വേണമെങ്കിലും പെരുമാറാം’ എന്നു കരുതുന്ന ചിലരുണ്ട്. വളരെ ടോക്സിക് ആയ ഇവർ നിസ്സാര കാര്യത്തിന്റെ പേരിൽ വരെ ബന്ധം അവസാനിപ്പിക്കാം. മാത്രമല്ല ഇവർ പ്രണയത്തിൽ തുടർന്നാലും ജീവിതം ദുസ്സഹമാകാനുള്ള സാധ്യതയുണ്ട്. 

പ്രണയത്തിലായശേഷവും നിങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുന്ന, പ്രണയാർദ്രവും മാന്യമായും പെരുമാറുന്നവരെ വിശ്വസിക്കാം.

∙ സ്വന്തം കാര്യം മാത്രം നോക്കാതെ, നിങ്ങളെ തുല്യതയോടു കൂടി കാണുന്ന വ്യക്തിയാണോ എന്നു പരിശോധിക്കുക. അവരുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ചാണ് ബന്ധം മുന്നോട്ടു പോകുന്നതെങ്കിൽ, എത്രയും പെട്ടെന്ന് അത് അവസാനിപ്പിക്കാം. കാരണം നിങ്ങൾ നാളെ തുല്യത വേണം എന്ന് ആവശ്യപ്പെട്ടാൽ അവർ ബന്ധം അവസാനിപ്പിക്കും. ഒരു ഉടമസ്ഥനെപ്പോലെ പെരുമാറുന്ന പങ്കാളി ജീവിതം കഠിനമാക്കും.

∙ തര്‍ക്കമുണ്ടായാല്‍ ഒത്തു തീര്‍പ്പിന് മുന്‍കൈ എടുക്കുന്ന ആളാണെങ്കില്‍ അയാളെ വിശ്വസിക്കാം. നിങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആദ്യം മുന്നിട്ടിറങ്ങുകയാണെങ്കില്‍ അതിനർഥം അയാൾക്ക് ഈഗോ കുറവാണ് എന്നതാണ്. തെറ്റ് ചെയ്താൽ അത് ഏറ്റുപറയുകയും നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുകയുമാണ് ഒരു പുരുഷന്‍ എന്നതിനൊപ്പം ഒരു വ്യക്തിയില്‍ നിന്ന് പോലും പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല ഗുണം.

∙ നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബഹുമാനിക്കുന്ന, അവരോട് നന്നായി ഇടപഴകുന്ന ആളെയും വിശ്വസിക്കാം. അവര്‍ നിങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്നു എന്നതാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ബന്ധം എല്ലാ അര്‍ഥത്തിലും ശക്തമായി നിലനിൽക്കണമെന്നും അവർ ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കാം.

∙ അവരുടെ പ്രശ്നങ്ങൾ നിങ്ങളോട് തുറന്നു സംസാരിക്കാന്‍ മടിയുണ്ടോ ?. നിങ്ങളുടെ അഭിപ്രായവും ഉപദേശവും അവര്‍ ഇഷ്ടമല്ലേ ? അത്തരക്കാരെ വിശ്വസിക്കാനാവില്ല. ഭാവി ജീവിതത്തിന് ഊന്നൽ നല്‍കുന്ന, നിങ്ങൾ എന്നും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി എല്ലാ പ്രശ്നങ്ങളും തുറന്നു പറയും.

English Summary : Qualities in men that women find attractive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com