ADVERTISEMENT

സ്വന്തമായി ആരെങ്കിലും ഉണ്ടെന്ന തോന്നൽ, സ്നേഹിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്യുന്നുവെന്ന ആശ്വാസം, പ്രതിസന്ധിയിൽ ചിലർ ഒപ്പം കാണുമെന്ന പ്രതീക്ഷ... എന്നിങ്ങനെ ചിലതാണ് മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. തിരസ്കാരം, പ്രണയ നിരാസം, ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതിരിക്കൽ എന്നിവ ആളുകളെ വളരെയധികം വിഷമത്തിലാക്കാറുണ്ട്. 

വ്യത്യസ്തമായ മൂല്യങ്ങൾ, കാഴ്ച്ചപ്പാടുകൾ, ലൈംഗിക അഭിരുചികൾ, വിശ്വാസങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ എന്തുമാവാം കുടുംബം അതിലെ ഒരു അംഗത്തെ തിരസ്ക്കരിക്കാനുള്ള കാരണം. സമൂഹത്തിൽ നിന്നുള്ള തിരസ്ക്കാരത്തിന്റെ വേദനയേക്കാൾ പതിന്മടങ്ങ് ശക്തമായിരിക്കും അത് നൽകുക. 

മഹാന്മാരുൾപ്പടെ നിരവധിപ്പേർ ഇങ്ങനെ കുടുംബത്തിന്റെ തിരസ്കാരം അഥവാ റിജക്‌ഷൻ നേരിട്ടവരാണ് എന്നു ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഇത്തരം സാഹചര്യങ്ങളിലൂടെ എപ്പോൾ വേണമെങ്കിലും കടന്നു പോകാം. ഈ സാഹചര്യത്തെ നേരിടുക എന്നതാണ് മുഖ്യം.

∙ നിഷ്പക്ഷനായ ഒരു കുടുംബാംഗത്തോട് സംസാരിക്കാം 

കുടുംബവുമായുള്ള പ്രശ്നമാകുമ്പോൾ മധ്യസ്ഥത പറയാൻ ഒരാളെ കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യമല്ല. പ്രശ്നങ്ങളിൽ സമാധാനം പരിഹരിക്കാൻ സഹായിക്കുന്ന ഒരാളെ കുടുംബത്തിൽ നിന്നു തന്നെ കണ്ടെത്താം. അവർ വഴി ചർച്ച ചെയ്ത് തീരുമാനിച്ചാൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാവും. 

∙ ചിന്തിക്കാൻ സമയമെടുക്കുക 

മനുഷ്യന്റെ ആന്തരിക മാറ്റം മൂലമാണ് പലപ്പോഴും തിരസ്കാരം നേരിടേണ്ടി വരിക. സമയമെടുത്തു ചിന്തിക്കുക, എന്തുകൊണ്ടാണ് ഈ സാഹചര്യം ഉണ്ടായതെന്ന് വിലയിരുത്തുക.

∙ ഏതെങ്കിലും കമ്യൂണിറ്റിയുടെ ഭാഗമാവുക

കുടുംബം പലർക്കും ഒഴുച്ചുകൂടാനാവാത്ത ഒന്നാണെങ്കിലും അവർ ഒരിക്കലും നിങ്ങളെ മനസ്സിലാക്കില്ല എന്ന തോന്നലുണ്ടായാൽ, തങ്ങളുടെ വ്യത്യസ്തതകൾ അംഗീകരിച്ചു കൂടെ നില്ക്കാൻ തയ്യാറുള്ള കമ്യൂണിറ്റികളെ കണ്ടെത്തി അതിന്റെ ഭാഗമാവാൻ ശ്രമിക്കാം. 

∙ മുന്നോട്ട്

ഇതൊരു സ്വാഭാവിക കാര്യമാണെന്നു മനസ്സിലാക്കി അതിൽ നിന്നും മുന്നോട്ടുപോകാനുള്ള വഴികൾ കണ്ടെത്തുക എന്നതു പ്രധാനമാണ്. ജീവിതത്തിൽ നിങ്ങളെ കാത്തിരിക്കുന്ന ഒരുപാട് അവസരങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുക.

∙ ആത്മീയത 

ശരിയായ ദിശയിലേക്കുള്ള ചൂണ്ടുപാതയായി തടസ്സങ്ങളെ കാണാൻ ആത്മീയത സഹായിക്കും. നമുക്ക് മനസ്സിലാവാത്ത കാര്യങ്ങളുടെ മറ്റൊരു വശം കണ്ടെത്താനും ജീവിതത്തിൽ മുന്നോട്ടുപോകാനും ഇത് വഴിയൊരുക്കും. റിജെക്ഷൻ മൂലമുണ്ടാകുന്ന വൈകാരികമായ വിടവ് നികത്താൻ സഹായിച്ചേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com