പ്രണയം നിലനിർത്താൻ പിന്തുടരാം ഈ 6 കാര്യങ്ങൾ

follow-these-things-to-make-relationship-strong
Image Credits : goodluz/ Shutterstock.com
SHARE

പ്രണയിച്ചു തുടങ്ങാനല്ല, ആ ബന്ധം നിലനിർത്താനാണ് പ്രയാസമെന്ന് പലരും പറയാറുണ്ട്. അതു സത്യവുമാണ്. പ്രണയം നിലനിർത്താൻ ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

∙ അതിരുകൾ വേണം

ഒരു ബന്ധത്തിൽ എന്തൊക്കെയാണ് അനുവദനീയം, എന്തൊക്കെ അനുവദനീയമല്ല എന്നു തീരുമാനിക്കേണ്ടത് അനിവാര്യമാണ്. കാരണം ആരോഗ്യകരമായ ബന്ധം നിലനിർത്താനും പങ്കാളികളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാനും ഈ അതിരുകൾ സഹായിക്കും. 

∙ ആശയവിനിമയം 

പരസ്പരം മനസ്സിലാക്കുന്നതിൽ ആശയവിനിമയത്തിനുള്ള സ്ഥാനം അറിയാമല്ലോ. ഒരോ ദിവസവും ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങൾ  പങ്കുവയ്ക്കുന്നത് നല്ലതാണ്. ഇതൊരു ശീലമാക്കി മാറ്റുക. ബന്ധങ്ങളിലെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഇതു സഹായിക്കും.

∙ പരസ്പര ബഹുമാനം 

തർക്കങ്ങൾക്കിടയിലും പങ്കാളിയുടെ അഭിപ്രായങ്ങൾ ബഹുമാനിക്കാനും പരിഗണിക്കാനും തയ്യാറാവണം. ഇതു പങ്കാളിക്ക് ഭയമില്ലാതെ അഭിപ്രായങ്ങൾ തുറന്നുപറയാവുന്ന സാഹചര്യം ഒരുക്കും. സുതാര്യമായ ആശയവിനിമയം, നിങ്ങൾ പരസ്പരം എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്.

∙ പിന്തുണ നൽകുക 

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കുന്ന ഒരു പങ്കാളിയെയാണ് എല്ലാവരും ആഗ്രഹിക്കുക. ഈ പിന്തുണയാണ് ബന്ധത്തിന്റെ ഭാവി തീരുമാനിക്കുക. നിങ്ങളുടെ പങ്കാളി ആഗ്രഹിക്കുന്ന പിന്തുണ നിങ്ങൾ നൽകാതിരിക്കുകയും, അവർ അതു പുറത്തുനിന്നു കണ്ടെത്തേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ ആരോഗ്യകരമല്ല.

∙ വിശ്വാസം വളർത്താം

ബന്ധത്തിൽ വിശ്വാസം അനിവാര്യമാണ്. പരസ്പരം പങ്കുവയ്ക്കുന്ന രഹസ്യങ്ങൾ ഒരിക്കലും മറ്റാരോടും പറയരുത്. എത്ര ദൂരത്തിലായാലും, എത്ര സമയം അകന്നിരുന്നാലും നിങ്ങളെ ചതിക്കില്ല എന്നുള്ള ഉറപ്പ് പങ്കാളിക്ക് ലഭിക്കണം.

∙ ആത്മാർഥത പുലർത്തൂ

സംസാരത്തിലും പെരുമാറ്റത്തിലും ആത്മാർഥ പുലർത്തുക. എത്ര വലിയ പ്രശ്നമായാലും ചെറിയ പ്രശ്നമായാലും തുറന്നു സംസാരിക്കുക. ആത്മാർഥത ബന്ധങ്ങള്‍ ശക്തമാക്കും. എത്ര വലിയ പ്രതിസന്ധിയിലും ഒന്നിച്ച് നിൽക്കാനുള്ള കരുത്ത് ഇതു നൽകും. 

English Summary : Ways to keep your relationship strong and healthy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA