ദാമ്പത്യത്തിൽ പ്രശ്നങ്ങൾ രൂക്ഷം ? അറിയാം ഈ 8 അലിഖിത നിയമങ്ങൾ

these-are-the-unwritten-rules-of-marriage
Image credits : Roman Samborsky / Shutterstock.com
SHARE

ദാമ്പത്യത്തിൽ ചില അലിഖിത നിയമങ്ങളുണ്ട്. അതു പാലിക്കാത്തതാണ് പലരുടെയും വിവാഹ ജീവിതം പ്രതിസന്ധിയിലാക്കുന്നത്. ദാമ്പത്യത്തിൽ പരസ്പര സ്നേഹവും വിശ്വാസവും കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ആ കാര്യങ്ങൾ ഇതാ. 

∙ പങ്കാളിയുടെ ആഗ്രഹങ്ങൾക്കും സ്വകാര്യതയ്ക്കും പരിഗണന

നിങ്ങളുടെ പങ്കാളി സാമൂഹ്യമാധ്യമങ്ങളിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ മടിയുള്ള ആളോ, സ്വകാര്യ ജീവിതം അത്തരത്തിൽ കാത്തുസൂക്ഷിക്കാൻ താൽപര്യപ്പെടുന്ന ആളോ ആവാം. ഇത്തരം സാഹചര്യങ്ങളിൽ അവരുടെ സ്വകാര്യത ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്. പരസ്പരം ഉണ്ടാകുന്ന പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പ്രവണതയുണ്ടെങ്കിൽ അതെല്ലാം ഒഴിവാക്കണം.

∙ സൗഹൃദവലയത്തെ വിമർശിക്കാതിരിക്കുക 

പ്രയോജനപ്രദമായ വിമർശനം ബന്ധങ്ങളിൽ ആരോഗ്യപരമാണ്. എങ്കിലും പങ്കാളിയുടെ സൗഹൃദവലയത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന പ്രവണത ബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. കുറ്റപ്പെടുത്തുന്നതിനു പകരം  പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് ഏറ്റവും ആരോഗ്യപ്രദം. 

∙ ചോദിക്കുമ്പോൾ മാത്രം ഉപദേശം നൽകുക 

ആവശ്യപ്പെടാതെ  ഉപദേശങ്ങൾ നൽകാനുള്ള പ്രവണത ബന്ധങ്ങളിൽ സഹജമാണ്. പങ്കാളിയുടെ പ്രശ്നങ്ങൾ കേൾക്കുക, ആശ്വസിപ്പിക്കുക എന്നതിലുപരി നിരന്തരമായി ഉപദേശിക്കുന്നത് ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. തെറ്റുകൾ സംഭവിച്ചാൽ അതു തിരുത്തിയും മുന്നേറാനുള്ള ആത്മവിശ്വാസം പങ്കാളിക്ക് നൽകുന്ന രീതിയില്‍ വേണം പ്രവർത്തിക്കാൻ.

∙ സമയം ഒരുമിച്ചു ചെലവിടുമ്പോൾ

ഒരുമിച്ച് ചെലവിടാൻ എവിടെയെങ്കിലും പോകുന്ന സമയത്ത് ഫോണിൽ നോക്കിയിരിക്കുന്ന ശീലം ഒഴിവാക്കേണ്ടതാണ്. ഇതു പങ്കാളിയിൽ അരക്ഷിതാവസ്ഥ കൊണ്ടുവരുകയും ബന്ധങ്ങളെ മോശമായി ബാധിക്കുകയും ചെയ്യും. 

∙ വിവാഹമോചനം ഭീഷണിയാക്കല്ലേ

ചെറിയ വഴക്കുകൾക്കിടയിലും വിവാഹ മോചനം എന്നു എന്നു പറഞ്ഞു ഭീഷണിപ്പെടുന്നത് പങ്കാളിയെ വൈകാരികമായി മുറിവേൽപ്പിക്കുകയും ദൂരഭാവിയിൽ വിവാഹമോചനത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. 

∙ തർക്കങ്ങളിൽ പക്വതയോടെ പെരുമാറുക 

തർക്കിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ സംസാരിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്നിവയെക്കുറിച്ചു ചിന്തിക്കേണ്ടത് അനിവാര്യമാണ്. വഴക്കിടുന്നതിന് മുന്നേ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിക്കുക. 

∙ തുറന്നുസംസാരിക്കുക 

പങ്കാളി അറിയേണ്ടതായ കാര്യങ്ങൾ മറച്ചു വയ്ക്കാതിരിക്കുക എന്നതു പ്രധാനമാണ്. സ്വകാര്യത കാത്തു സൂക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ പങ്കാളി എന്ന നിലിയൽ പരസ്പരം പങ്കുവയ്ക്കേണ്ടതായ കാര്യങ്ങൾ മറച്ചു വയ്ക്കുന്നതാണ് പ്രശ്നങ്ങളിലേക്ക് നയിക്കുക. മനസ്സ് തുറന്ന് സംസാരിക്കുക എന്നതാണ് ഈ പ്രശ്നം ഒഴിവാക്കാനുള്ള മാർഗം.

∙ ഭൂതകാലം അവിടെ നിൽക്കട്ടെ 

ഒരു തർക്കമുണ്ടാകുമ്പോൾ പഴയ പ്രശ്നങ്ങൾ അതിലേക്ക് വലിച്ചിടുന്ന പ്രവണത ആരോഗ്യകരമല്ല. തർക്കങ്ങൾ സംസാരിച്ചു തീർക്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഒരോ പ്രശ്നവും സംസാരിച്ചു ഒരു പരിഹാരത്തിൽ എത്തി എന്ന് ഉറപ്പുവരുത്തുകയും അത് അവിടെ അവസാനിപ്പിക്കുകയും ചെയ്യണം. 

പരസ്പരം വാഗ്ദാനം ചെയ്ത കാര്യങ്ങൾ മറക്കുന്നതും ഇത്തരം അലിഖിത നിയമങ്ങൾ പാലിക്കാത്തതും വിവാഹജീവിതം ദുഷ്കരമാക്കും. ഒരുമിച്ചുള്ള പ്രയത്നം മാത്രമാണ് സന്തോഷകരമായ ദാമ്പത്യത്തിനുള്ള കുറുക്കുവഴി. 

English Summary : Unwritten rules of marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA