ADVERTISEMENT

നടനും നർത്തകനുമായ രാജാറാമിന്റെ (വെങ്കിടേഷ്) ചരമവാർഷികദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി മകൾ സൗഭാഗ്യ വെങ്കിടേഷ്. തനിക്ക് നഷ്ടമായത് എന്താണെന്നു ഇപ്പോഴും അറിയില്ലെന്നും കാലത്തിന് ഉണക്കാനാവാത്ത മുറിവാണ് അച്ഛന്റെ വേർപാടെന്നും സൗഭാഗ്യ കുറിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ 2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ അന്ത്യം. രാജാറാം–താരാ കല്യാണ്‍ ദമ്പതികളുടെ ഏക മകളാണ് സൗഭാഗ്യ.

സൗഭാഗ്യയുടെ കുറിപ്പ് വായിക്കാം; 

‘‘എന്റെ കുഞ്ഞിന് അദ്ദേഹത്തെപ്പോലെ ഒരു ഡാഡി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പിന്നീട് തിരിച്ചറിയും... അദ്ദേഹം ജീവിതത്തിലുണ്ടായത് എന്റെ മാത്രം ഭാഗ്യമാണ്. ഞാൻ എന്റെ അച്ഛനെ മാത്രമല്ല മിസ് ചെയ്യുന്നത്. ഒരു മൂത്ത സഹോദരനെ, ഒരു കൊച്ചനുജനെ, ഒരു ആൺകുഞ്ഞിനെ, ഒരു നല്ല സുഹൃത്തിനെ, ഒരു കുസൃതി ചെക്കനെ, ആലോസരപ്പെടുത്തുന്ന വിഡ്ഢിയെ, എന്റെ സുരക്ഷിതമായ ഒരിടത്തെ, എന്റെ തലയിണയെ, കോഫി ഉണ്ടാക്കുന്ന വിദഗ്ധനെ, പ്രിയപ്പെട്ട കൊമേഡിയനെ....അതങ്ങനെ നീളും. 

ഒറ്റയ്ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴെല്ലാം ഞാൻ അദ്ദേഹത്തെ ഓർക്കും. അദ്ദേഹം വയ്യാതെ കിടപ്പിലാകുന്നതിനു മുമ്പ് വരെ എന്നും രാവിലെ എന്നെ ഭക്ഷണം കഴിപ്പിച്ചിരുന്നതാണ് ഇതിനു കാരണം. ഞാൻ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തിരുന്നത്. 

ജൂലൈ 30 എന്ന ദിവസം എന്താണ് നഷ്ടപ്പെട്ടത് എന്നതിന് എനിക്കിപ്പോഴും വിശദീകരണമില്ല. എന്തിനാണിത്ര വേഗം പോയത് ? തിരിച്ച് വരൂ. 

4 വർഷം, കാലം ഒരിക്കലും ഈ മുറിവുണക്കില്ല’’ 

English Summary : Sowbhagya Venkitesh shared a heart touching note on  father's death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com