വിവാഹാഭ്യർഥനയുമായി കാമുകന്‍ വിമാനത്താവളത്തിൽ; കണ്ണീരണിഞ്ഞ് ഒളിംപിക് താരം; വിഡിയോ

olympic-medallist-gets-surprise-marriage-proposal-from-boyfriend
SHARE

ടോക്കിയോ ഒളിംപിക്സിൽ വെള്ളി മെഡല്‍ നേടി തിരിച്ചെത്തിയ കാനഡയുടെ നീന്തൽ താരം ജെന്നിഫർ ആബേലിനെ വിവാഹാഭ്യർഥനയോടെ സ്വീകരിച്ച് കാമുകൻ ഡേവിഡ് ലെമിയക്സ്. വിമാനത്താവളത്തിൽ വജ്ര മോതിരവുമായി ജെന്നിഫറിനെ കാത്തു നിൽക്കുകയായിരുന്നു ഡേവിഡ്. ഇവരുടെ വൈകാരിക നിമിഷങ്ങൾ ടീം കാനഡ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചു. ഇതു വൈറലായി.

മുട്ടുകുത്തിനിന്നു വിവാഹാഭ്യർഥന നടത്തുന്ന ഡേവിഡിനെ കണ്ടു ജെന്നിഫർ പൊട്ടിക്കരയുന്നതും, ഡേവിഡ് ജെന്നിഫറിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതുമാണു വിഡിയോയിലുള്ളത്. 

ഡേവിഡിന്റെ അഭ്യർഥന സ്വീകരിച്ചതായി ജെന്നിഫർ പിന്നീട് അറിയിച്ചു. ‘‘ഞാൻ എന്റെ ആത്മപങ്കാളിയോട് ‘യെസ്’ പറഞ്ഞുവെന്ന്’’ ഇൻസ്റ്റഗ്രാമിൽ കുറിക്കുകയായിരുന്നു. ഡേവിനൊപ്പമുള്ള ഒരു ചിത്രവും വിവാഹാഭ്യർഥനയുടെ വിഡിയോയും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ഡേവിഡ് പ്രഫഷനൽ ബോക്സർ ആണ്. 

English Summary : Canadian Olympic medallist gets surprise marriage proposal from boyfriend at airport 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA