ദാമ്പത്യം വിരസം, ബന്ധനം; പ്രണയം തിരിച്ചുപിടിക്കാൻ വഴിയുണ്ടോ ?

what-do-you-do-when-you-lose-love-in-marriage
Image Credits : Dmytro Zinkevych
SHARE

ജീവിതത്തിലെ മനോഹര നിമിഷങ്ങളിലൊന്നായിരിക്കും വിവാഹം. മറ്റൊരു ഘട്ടത്തിലേക്ക് ജീവിതം പ്രവേശിക്കുന്ന മുഹൂർത്തം. എന്നാൽ ആദ്യ നാളുകളിലെ പ്രണയവും പരിഭവവും കുസൃതിയും ചിലര്‍ക്ക് നിലനിർത്താനാകില്ല. അതോടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും വിരുദ്ധമായി ദാമ്പത്യം മുന്നോട്ടു പോകുന്നു. ജോലിയിലെ സമ്മർദവും ജീവിതത്തിൽ പുതുമകളില്ലാത്തതും ബന്ധം വിരസമാക്കാം. മനസ്സു തുറന്ന് സംസാരിക്കാൻ പോലും സമയം ലഭിക്കാതെ വരുമ്പോൾ പങ്കാളികൾക്കിടയിലെ സ്പാർക്ക് എവിടെയോവച്ചു നഷ്ടപ്പെടുന്നു.

ഒന്നു ശ്രമിച്ചാൽ, ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാനാവുന്നതേ ഉള്ളൂ. ദാമ്പത്യ ജീവിതത്തിലെ വിരസത മാറ്റി, ബന്ധം ബന്ധനമാകാതിരിക്കാൻ ചെയ്യാനാവുന്ന കാര്യങ്ങൾ ഇതാ.

∙ വ്യായാമം ഒന്നിച്ച് ചെയ്യാം

വ്യയാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതൊന്നിച്ച് ചെയ്യുന്നത് ബന്ധത്തിനും. ഏതു തരം വ്യായാമം ആയാലും ദമ്പതികൾ ഒന്നിച്ചു ചെയ്യാൻ ശ്രമിക്കുക. പരസ്പരം സഹായിച്ച്, പിന്തുണച്ച്, സംസാരിച്ച് വ്യായാമം ചെയ്യുമ്പോൾ അതു ദാമ്പത്യം ശക്തമാക്കും.

∙ സർപ്രൈസുകൾ

ജീവിതത്തെ രസകരമാക്കുന്നതവയാണ് സർപ്രൈസുകൾ. അതില്ലാതാകുന്നത് ദാമ്പത്യത്തെ മോശമായി ബാധിക്കുന്നുണ്ട്. സർപ്രൈസ് സമ്മാനങ്ങൾ, യാത്രകൾ എന്നിവ പരീക്ഷിക്കാം.

∙ പാചകത്തിലൂടെ ഒന്നിച്ച്

ഒന്നിച്ച് ഭക്ഷണമുണ്ടാക്കുക, അതു പങ്കുവെച്ച് കഴിക്കുക. എത്ര മനോഹരമാണത്. തമാശകൾ പറഞ്ഞ്, ആസ്വദിച്ച് ഭക്ഷണം കഴിക്കുക. ദാമ്പത്യം സുന്ദരമാകട്ടെ.

∙ ഗെയിം നൈറ്റ്

കുറച്ചു സമയം ഒന്നിച്ച് ഗെയിം കളിച്ചാലോ ? അതു ത്രില്ലിങ് അനുഭവമാകുമെന്ന് സംശയം വേണ്ട. ഗെയിമിന്റെ ആവേശം ജീവിതത്തിലേക്ക് കടുന്നു വരും. ഒന്നിച്ചുള്ള അത്തരം നിമിഷങ്ങൾ ബന്ധത്തിന് ആവേശമേകും.

∙ ഡിന്നർ പാർട്ടികൾ

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചുകൊണ്ട് വീട്ടിൽ പാർട്ടികൾ നടത്തൂ. ദാമ്പത്യം ശക്തമാക്കാൻ അവ സഹായിക്കും.

∙സെൽഫ് കെയർ

വിശ്രമത്തിനും ഊർജം വീണ്ടെടുക്കാനുമായുള്ള സെൽഫ്കെയർ റുട്ടീനുകൾ ഒരുമിച്ച് ചെയ്യുന്നത് നല്ലതാണ്. കപ്പിൾ മസാജ്, ഫേഷ്യൽ തുടങ്ങിയവയോ അല്ലെങ്കിൽ ഹോബിയിൽ മുഴുകാനോ ശ്രമിക്കാം.

English Summary : How to fix an unhappy marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA