‘ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി’: ഓർമക്കുറിപ്പുമായി അശ്വതി

actress-aswathy-shared-memory-on-saranya
SHARE

കാന്‍സറിനെതിരെയുള്ള ദീർഘമായ പോരാട്ടത്തിനൊടുവിൽ വിടപറഞ്ഞ പ്രിയതാരം ശരണ്യയുടെ ഓർമ പങ്കുവച്ച നടി അശ്വതി. ‘കാണാക്കുയിൽ’ എന്ന സീരിയലിൽ അശ്വതിയുടെ സഹോദരിയുടെ വേഷം ചെയ്തത് ശരണ്യയായിരുന്നു. 

അശ്വതിയുടെ ആദ്യ സീരിയൽ ആയിരുന്നു കാണാക്കുയിൽ. സിന്ദൂരി എന്നായിരുന്നു ശരണ്യയുടെ കഥാപാത്രത്തിന്റെ പേര്. ആ സീരിയിലനുശേഷം പിന്നീട് ഒരിക്കലും തമ്മിൽ കാണാനായില്ല. ഫെയ്സ്ബുക്കിലൂടെയായിരുന്നു വിശേഷങ്ങൾ അറിഞ്ഞിരുന്നത്.

ഇനി ഒരിക്കലും കാണാന്‍ കഴിയില്ല എന്ന സത്യം നെഞ്ചുപൊട്ടുന്ന വേദനയോടെ ഉള്‍ക്കൊണ്ടു കൊണ്ട്, ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നുവെന്ന് അശ്വതി കുറിച്ചു. കാണാക്കുയിൽ സീരിയലിന്റെ ടൈറ്റിൽ സോങ്ങും കുറിപ്പിനൊപ്പം അശ്വതി പങ്കുവച്ചിട്ടുണ്ട്.

English Summary : Actress Aswathy on Saranya Sasi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA