ADVERTISEMENT

നീണ്ട 36 വർഷത്തെ സ്തുതൃർഹസേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കൃഷ്ണൻ തന്റെ റിട്ടയർമെന്റ് ജീവിതം എങ്ങനെ ആയിരിക്കും എന്ന ആശങ്കയിലായിരുന്നു. ജോലി സ്ഥലത്ത് ഏവരുടെയും പ്രിയങ്കരനായിരുന്നു കൃഷ്ണേട്ടൻ. ചുറുചുറുക്കോടെ തന്നെ ഏൽപ്പിച്ച ഓരോ ദൗത്യവും ചെയ്തു തീർക്കുമായിരുന്നു. വിരമിച്ച ശേഷം ഇനി വിശ്രമിക്കണം. തന്റെ സഹധർമ്മിണി ശാരദയേയും കൂട്ടി മനസിൽ സൂക്ഷിച്ച ആഗ്രഹങ്ങൾ ഒക്കെ ഒന്നൊന്നായി പൂർത്തീകരിക്കണം. പക്ഷേ... 

കൃഷ്ണേട്ടനെ പോലെ, ശാരദേച്ചിയെ പോലെ ആയിരങ്ങളെ ഈ 'പക്ഷേ' അലട്ടുന്നുണ്ടാകാം. മക്കളൊന്നും അടുത്തില്ലാതെ, സഹായത്തിന് ആളില്ലാതെ റിട്ടയർമെന്റ് ജീവിതം എത്ര മാത്രം ആസ്വാദ്യകരമാകും?... ഇതു വരെയുള്ള ആക്ടീവ് ജീവിതം തുടർന്നും സാധൃമാണോ?... പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാതെ, ആരോടും മിണ്ടാനില്ലാതെ ജീവിതം മുഷിപ്പിലേക്ക് വഴുതി വീഴുമോ?... ഒരത്യാവശൃം വന്നാൽ, ഒന്ന് ആശുപത്രിയിൽ പോകേണ്ടി വന്നാൽ ആരോടൊക്കെ സഹായം അഭൃർത്ഥിക്കേണ്ടി വരും?... 

ഒപ്പം ചെല്ലാനുള്ള ബുദ്ധിമുട്ട് പറഞ്ഞപ്പോൾ വിദേശത്തുള്ള മകനാണ് കൃഷ്ണേട്ടനോടു 'സീനിയർ ലിവിങ്' എന്ന ഓപ്ഷനെക്കുറിച്ചു സൂചിപ്പിച്ചത്. പ്രായമായ അച്ഛനും അമ്മയും ഒറ്റയ്ക്ക് താമസിക്കുന്നതിനേക്കാൾ സുരക്ഷിതമായിരിക്കും അത്തരം സീനിയർ ലിവിംഗ് കേന്ദ്രങ്ങൾ എന്നാണ് മകൻ പറഞ്ഞത്. പറഞ്ഞപ്പോൾ തന്നെ ശാരദ വേണ്ടെന്നു കട്ടായം പറഞ്ഞു. ഒരു വൃദ്ധസദനത്തിൽ പോയി താമസിക്കുന്നതു ശരിയല്ല...സൗഹൃദ സന്ദർശനത്തിനു വന്ന സുഹൃത്ത് മാധവനോട് കാരൃം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ''അങ്ങനെ തള്ളിക്കളയാൻ വരട്ടെ. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ സീനിയർ ലിവിങ് എന്ന് പറയുന്നത് ഒരു വൃദ്ധസദനം അല്ല. മറിച്ച്, മുതിർന്ന പൗരന്മാർക്ക് വേണ്ടി അതീവശ്രദ്ധയോടെ രൂപകല്പനചെയ്ത് പണികഴിപ്പിച്ചിട്ടുള്ള ലക്ഷ്വറി വീടുകളും അപ്പാർട്ട്മെന്റുകളും ആണ്. മക്കൾ രണ്ടു പേരും വിദേശത്തായതുകൊണ്ട്, ഞാനും ഇന്ദിരയും  ഇപ്പോൾ ഒരു സീനിയർ ലിവിങ്ങിലേക്ക് താമസം മാറാൻ ബുക്ക് ചെയ്തിട്ടിരിക്കുകയാണ്. അവിടെ ചെന്നിട്ടുവേണം ജീവിതത്തിന്റെ സെക്കൻഡ് ഇന്നിങ്‌സ് ഒന്നാസ്വദിച്ചു തുടങ്ങാൻ.. 

അതോടെ എതിർത്തുനിന്ന ശാരദേച്ചിക്കും കാര്യങ്ങൾ അറിയാൻ തിടുക്കമായി... 

ananta-living-retirement-homes-in-kerala

എന്താണ് ഇന്ദിരേ, ഈ സീനിയർ ലിവിങ്? വിശദമായിട്ടൊന്ന് പറഞ്ഞുതന്നേ... 

എന്റെ ശാരദേ, സീനിയർ ലിവിങ് എന്ന് പറയുന്നത് ഒരു വൃദ്ധസദനം അല്ല എന്നാദ്യം മനസ്സിലാക്കണം. നമ്മളെ പോലെ പ്രായമായ, മക്കൾ അടുത്തില്ലാത്ത മാതാപിതാക്കൾക്ക്, സുരക്ഷിതവും സന്തോഷകരവുമായ പുതിയ ജീവിതം നയിക്കാനുള്ള അവസരമാണ് സീനിയർ ലിവിങ് കേന്ദ്രങ്ങൾ പ്രദാനംചെയ്യുന്നത്. വിദേശരാജ്യങ്ങളിൽ സർവസാധാരണമാണ് ഇത്തരം കേന്ദ്രങ്ങൾ. നമ്മുടെ നാട്ടിലും ഇപ്പോൾ പ്രചാരമായി വരുന്നു. സമാനചിന്താഗതിയുള്ളവരുമായി ഇടപഴകാനും, അവരുമായി ചേർന്ന് നിരവധി ആക്ടിവിറ്റികൾ ഏർപ്പെടാനുള്ള എല്ലാ സൗകര്യങ്ങളും ഇത്തരം പ്രോജക്ടുകളിൽ ഉണ്ടായിരിക്കുന്നതാണ്. ഇപ്പോൾ ഞങ്ങൾ തന്നെ, പാലക്കാട് തേനൂരിൽ സ്ഥിതി ചെയ്യുന്ന 'അനന്ത ലിവിങ്' എന്ന സീനിയർ ലിവിങ് പ്രോജക്ടിലേക്കാണ് താമസമാക്കാൻ പോകുന്നത്. 

എന്തൊക്കെയാണ് അവിടുത്തെ സൗകര്യങ്ങൾ? കൃഷ്ണേട്ടൻ ചോദിച്ചു... 

കേരളത്തിലെ തന്നെ ആദ്യത്തെ സീനിയർ ലിവിംഗ് പ്രൊജക്ടുകളിൽ ഒന്നാണ് 'അനന്ത ലിവിങ്'. 40 വർഷത്തോളമായി ഭവനനിർമാണ രംഗത്ത് സ്തുത്യർഹം പ്രവർത്തിക്കുന്ന  'ബിൽടെക്' എന്ന കമ്പനിയുടെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിൽ അനന്ത ലിവിങ് പൂർത്തിയായി വരുന്നത്. പാലക്കാടിന്റെ പ്രകൃതിയുമായി ചേർന്നുനിൽക്കുംവിധമാണ് ഈ അപാർട്മെന്റുകൾ ഓരോന്നും രൂപകൽപന ചെയ്തിരിക്കുന്നത്. മൂന്നു പതിറ്റാണ്ടുകളായി വാസ്തുവിദ്യയിൽ വിസ്മയങ്ങൾ തീർക്കുന്ന ആർക്കിടെക്റ്റ് ടോണി ജോസഫ് കൈനടി യുടെ നേതൃത്വത്തിൽ  സ്ഥപതി ഗ്രൂപ്പാണ്  അനന്ദ ലിവിംഗിൻറെ വാസ്തുവിദ്യയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഏകദേശം പന്ത്രണ്ടര ഏക്കറോളം വരുന്ന നിരപ്പായ ഭൂമിയിൽ 300 അപ്പാർട്ട്മെൻറുകൾ അടങ്ങുന്ന സീനിയർ ലിവിങ് പ്രോജക്ടാണിത്. ഇതിന്റെ ആദ്യ ഘട്ടമായ നൂറ് അപ്പാർട്ട്മെൻറുകളും അതോടൊപ്പം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും, ക്ലബ് ഹൗസും പൂർത്തിയായികഴിഞ്ഞു. 50 വയസ്സിനു മുകളിൽ പ്രായമുള്ള നമ്മളെ പോലുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, അത് പരിഹരിക്കുംവിധമാണ് ഈ അപാർട്മെന്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. 

anatha-3

ദിവസേനയുള്ള വ്യായാമത്തിന് മികച്ച ഫിറ്റ്നസ് സെന്ററും, മറ്റു ആക്ടിവിറ്റികൾക്കായി അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ ക്ലബ് ഹൗസും ഇവിടെയുണ്ട്. കമ്യൂണിറ്റി ഡൈനിങ് സ്‌പേസ്, ലൈബ്രറി, ഇൻഡോർ ഗെയിംസ്, മിനി തിയറ്റർ, കമ്മ്യൂണിറ്റി ഹാൾ, ഗസ്റ്റ് റൂംസ്, ആയുവേദിക് സ്പാ, സലൂൺ, ബ്യൂട്ടി പാർലർ മുതൽ സ്വിമ്മിങ് പൂൾ വരെയുണ്ട് ഇവിടെ. 24 മണിക്കൂറും ഉള്ള നഴ്സിങ് സേവനങ്ങളും സെക്യൂരിറ്റി സർവീസും ഇവിടെയുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും  ലഭ്യമായിരിക്കും. മികച്ച സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുമായി അടിയന്തിര സേവനങ്ങൾക്കായി ധാരണാപത്രവും ഏർപ്പെട്ടിട്ടുണ്ട്. 

തികച്ചും പ്രകൃതിസൗഹൃദമായാണ് ഈ  പ്രൊജക്റ്റിൻറെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഇവിടെത്തന്നെ ജൈവകൃഷിക്കുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭംഗിയായി പരിപാലിച്ചു പോരുന്ന പൂന്തോട്ടങ്ങളുണ്ട്. വൈകുന്നേരങ്ങൾ ചെലവഴിക്കാൻ പുൽത്തകിടികളുണ്ട്. മഴവെള്ള സംഭരണം, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവ കാര്യക്ഷമമായി നടക്കുന്നു. കൂടാതെ സോളർ പാനലുകൾ വഴി നിരന്തരമായ കറണ്ട് ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. പ്രഭാത സായാഹ്ന സവാരികൾക്ക് ധാരാളം സ്ഥലം  ലഭ്യമാക്കിയിരിക്കുന്നു. നടപ്പാതകൾ തീർത്തും ജെറിയാട്രിക് ഫ്രണ്ട്‌ലി ആയി രൂപകല്പന ചെയ്തിട്ടുണ്ട്. 

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഈ പ്രൊജക്റ്റ് കേരളത്തിലെ സീനിയർ ലിവിങ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമാകും. സന്തോഷകരമായ റിട്ടയർമെൻറ് ജീവിതം ആഗ്രഹിക്കുന്ന ദമ്പതികൾക്കും, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്കും ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ ഒരു ജീവിതശൈലിയാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഞങ്ങളുടെ മറ്റു ചില സുഹൃത്തുക്കളും ഇപ്പോൾ ഇവിടെ ബുക്ക് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ഒരു കുടുംബ സുഹൃത്ത് പറഞ്ഞത് പങ്കാളികളിൽ ഒരാൾ വിടവാങ്ങുമ്പോൾ മറ്റേയാൾക്ക് സുരക്ഷിതമായി ജീവിക്കുവാൻ ഇതിലും അനുയോജ്യമായ മറ്റൊരിടം  ഇല്ല എന്നാണ്. 

anantha-4

ഇവിടുത്തെ താമസവും ഭക്ഷണവും എങ്ങനെയാണ്? മക്കൾ വന്നാൽ താമസിക്കാനൊക്കുമോ? ശാരദയ്ക്ക് ജിജ്ഞാസയായി... 

സാധാരണ ഏത് അപ്പാർട്ട്മെൻറിലും എന്നപോലെ തന്നെയാണ് സീനിയർ ലിവിങ്ങിലും ഉള്ള താമസം. പക്ഷേ സാധാരണ പ്രോജക്ടുകളിൽ കിട്ടാത്ത സുരക്ഷിതത്വവും കെയറും സീനിയർ ലിവിങ്ങിൽ ലഭിക്കുന്നു. മികച്ച ഭക്ഷണം ഏറ്റവും ഫ്രഷ് ആയിട്ട്  ലഭിക്കുന്നു എന്നതാണ് ഒരു വലിയ മെച്ചം. കുട്ടികളോ മറ്റ് അടുത്ത ബന്ധുക്കളോ വന്നുകഴിഞ്ഞാൽ ചുരുങ്ങിയ ദിവസങ്ങളിലേക്ക് സ്വന്തം വീട്ടിൽ താമസിക്കുന്ന പോലെതന്നെ അവർക്കും നിങ്ങളോടൊപ്പം താമസിക്കുന്നതിനു സാധിക്കും. ഇനി അഥവാ കൂടുതൽ മുറികൾ വേണമെന്നുണ്ടെങ്കിൽ ക്ലബ്ബ് ഹൗസിനോട് അനുബന്ധിച്ച് ഗസ്റ്റ് റൂമുകളും ആവശ്യാനുസരണം ലഭ്യമാണ്. ഇത്തരം പ്രോജക്ടുകളിൽ വീടുകൾ വാങ്ങാനും ഭാവിയിൽ അത് വാടകയ്ക്ക് കൊടുക്കുവാനോ വിൽക്കുവാനോ ഉള്ള സർവ സ്വാതന്ത്ര്യവും നിങ്ങൾക്ക് ഉണ്ടായിരിക്കുന്നതാണ്. ചുരുക്കത്തിൽ 'റിട്ടയർമെൻറ്' ജോലിയിൽ നിന്നും മാത്രം. ജീവിതത്തിൽ നിന്ന് ഒരിക്കലും റിട്ടയർ ചെയ്യേണ്ട ആവശ്യമില്ല... 

എന്നാൽ ഇനിയൊന്നും നോക്കാനില്ല, ശാരദേ നീ മക്കളെ വിളിച്ചൊന്നു പറഞ്ഞോ. നമുക്കും അവിടെ ഒരു അപാർട്മെന്റ് ബുക് ചെയ്യാം. കൃഷ്ണേട്ടന് ഉത്സാഹമായി. മാധവാ, അവിടുത്തെ നമ്പർ ഒന്നുതന്നേ..ഇപ്പോൾത്തന്നെ വിളിച്ചേക്കാം...

Mob- +91-7907698478, 9539112358

Email- info@anantaliving.com

Website- www.anantaliving.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com