മഴവിൽ മനോരമയുടെ ഓണം ബംപർ; 25 ലക്ഷം നേടിയ ഭാഗ്യശാലി ഇതാ

kochi-native-neenu-george-won-mazhavil-manorama-onam-bumper
നീനു ജോർജ്
SHARE

മഴവില്‍ മനോരമ ഉത്രാടദിനത്തില്‍ നടത്തിയ ഓണം ബംപര്‍ പരിപാടിയില്‍ 25 ലക്ഷം നേടി കൊച്ചി സ്വദേശി നീനു ജോര്‍ജ്. ‘ഉടന്‍പണം, ഒപ്പം കളിക്കാം, ഒപ്പം നേടാം’ എന്ന പരിപാടിയിലൂടെ 25 ലക്ഷം നേടുന്ന ആദ്യ വ്യക്തിയാണ് നീനു. 

20 ചോദ്യങ്ങള്‍ക്ക് കുറഞ്ഞ സമയം കൊണ്ട് ഉത്തരം നല്‍കിയാണ് ഈ എംബിഎക്കാരി 25 ലക്ഷം രൂപ എന്ന സ്വപ്നസമ്മാനം സ്വന്തമാക്കിയത്. അച്ഛന്റെ ചികിത്സ, സഹോദരിയുടെ വിവാഹം, വീടിന്റെ നിർമാണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കുമെന്ന് നീനു മനോരമ ന്യൂസിനോട് പറഞ്ഞു. 

400 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ലിലേക്ക് കുതിക്കുകയാണ് ഉടന്‍പണം. ഇതുവരെ 8 കോടിയോളം രൂപയാണ് സമ്മാനമായി നല്‍കിയത്. കോവിഡ് കാലത്ത് ഒരുപാട് ജീവിതങ്ങളെ തൊട്ടറിഞ്ഞും അവര്‍ക്ക് പ്രതീക്ഷയേകിയും മുന്നേറുന്ന പരിപാടി മലയാളികൾ ഇരുകയ്യും നീട്ടയാണ് സ്വീകരിച്ചത്.

English Summary : Kochi Native Neenu George won Udan Panam Bumper prize

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA