പങ്കാളിയുമായി കലഹം പതിവ് ? ഈ വഴികൾ പരീക്ഷിക്കൂ

most-important-relationship-tips-for-couples
image Credits : Dragana Gordic / Shutterstock.com
SHARE

പലരോടും സംസാരിക്കുമ്പോൾ നിങ്ങൾ തുടർച്ചയായി തെറ്റിദ്ധരിക്കപ്പെടാറുള്ളതായി തോന്നാറുണ്ടോ ? അത് നിങ്ങൾ സ്നേഹിക്കുന്ന ആളുടെ ഭാഗത്തുനിന്നാവുമ്പോൾ വിഷമം ദേഷ്യത്തിലേക്ക് വഴിമാറുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. വഴക്കുകൾ പൂർണമായും ഒഴിവാക്കുക അല്ലെങ്കിൽ അതു പാതിവഴിയിൽ ഉപേക്ഷിച്ച് മുന്നോട്ടുപോവുക എന്നതാണ് മിക്കവരും സ്വീകരിക്കാറുള്ള വഴി. എന്നാൽ ബന്ധങ്ങളുടെ കാര്യം വരുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോകുന്നത് അത്ര നല്ല കാര്യമല്ല. പരസ്പരം ആക്രമിക്കുന്ന തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കി, വ്യത്യസ്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്, കൂടുതൽ കാര്യക്ഷമമായി പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.

∙ പങ്കാളിയെ കേൾക്കുക 

വ്യക്തികൾ പരസ്പരം കേൾക്കാൻ തയ്യാറാവാത്തതുകൊണ്ടാണ് പല സംസാരങ്ങളും പരാജയപ്പെടുന്നത്. കേൾക്കുന്നതിനേക്കാൾ അപ്പുറത്തുള്ളയാൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനം. സംസാരിക്കാനുള്ള നിങ്ങളുടെ അവസരത്തിനായി കാത്തുനിൽക്കാതെ, പങ്കാളി പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.

∙ കാര്യങ്ങൾ വ്യക്തതയോടെ കാണുക 

നിങ്ങളുടെ പങ്കാളി എന്തുകൊണ്ട് ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നു എന്നതിനുള്ള മറുപടി നിങ്ങൾ ഊഹിച്ചെടുക്കേണ്ടതില്ല. രണ്ടുപേരുടെയും വശത്തുനിന്നും ചിന്തിച്ചും സംസാരിച്ചും കാര്യങ്ങൾ മനസ്സിലാക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇത്തരത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്നത്, സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഹാരം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. 

∙ ദേഷ്യം ഒന്നിനും പരിഹാരമല്ല 

സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ ഏറ്റവും ആദ്യം വരുന്ന വികാരങ്ങളിൽ ഒന്നാണ് ദേഷ്യം. എന്നാൽ ആവശ്യമില്ലാത്ത ദേഷ്യം സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കാനേ ഉപകരിക്കൂ. ടെൻഷൻ ഉണ്ടാകുന്ന സാഹചര്യങ്ങളിൽനിന്നു മാറി നന്നായി ആലോചിച്ചശേഷം പ്രതികരിക്കുക എന്നതാണ് ഫലപ്രദമായ മാർഗം.

∙ വികാരങ്ങളെ മനസ്സിലാക്കുക 

നിങ്ങളുടെ വികാരങ്ങൾ സ്വയം മനസ്സിലാക്കിയാൽ മാത്രമേ നിങ്ങളുടെ പങ്കാളിയെ അതു പറഞ്ഞു മനസ്സിലാക്കാൻ സാധിക്കൂ. ഓരോ സാഹചര്യങ്ങളിലും നിങ്ങളിൽ ഉണ്ടാക്കുന്ന വികാരങ്ങൾ, അതിനോടുള്ള നിങ്ങളുടെ പ്രതികരണം എന്നിവ പങ്കാളി മനസ്സിലാക്കുന്നതിലൂടെ ബന്ധങ്ങളിലെ സങ്കീർണതകൾ കുറയ്ക്കാൻ സാധിക്കും.

∙ പോസിറ്റീവ് ആയിരിക്കാം

നിങ്ങളുടെ പോസിറ്റീവ് ചിന്താഗതി, പങ്കാളിയെയും അത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കും. ഏത് തർക്കത്തിനും ഒടുവിൽ, നിങ്ങൾ ഒരു പരിഹാരത്തിൽ എത്തിച്ചേരും എന്ന് സ്വയം വിശ്വസിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുക. ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം പരസ്പരം മനസ്സിലാവുന്ന തരത്തിൽ ആശയവിനിമയം നടത്തുക.

English Summary : Tips for Building a Healthy Relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA