ADVERTISEMENT

ആരോഗ്യപരമായ അതിർവരമ്പുകൾ ഇല്ലാത്തത് ബന്ധങ്ങളിൽ ദേഷ്യം, മടുപ്പ് എന്നിവയ്ക്ക് കാരണമാകാറുണ്ട്. സംതൃപ്തിയും മനസികാരോഗ്യവും നിലനിർത്താൻ ഇത്തരം അതിർവരമ്പുകൾ അനിവാര്യമാണ്. വിവാഹബന്ധങ്ങളിൽ ഈ അതിർവരമ്പുകൾക്ക് പ്രാധാന്യം കൂടുതലാണ്. തെറ്റിദ്ധാരണകൾ ഒഴിവാക്കാനും മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകളിൽ നിന്നു ബന്ധങ്ങളെ സംരക്ഷിച്ചു നിർത്താനും ഇതു സഹായിക്കും.

∙ കൃത്യമായ ആശയവിനിമയം

എങ്ങനെയുള്ള ബന്ധമാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്നു ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നതിനും മുമ്പ് വ്യക്തമാക്കുക. തോന്നുന്നതു പോലെ പെരുമാറുന്ന രീതി പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. പരസ്പരം മനസ്സിലാക്കിയുള്ള പെരുമാറ്റത്തിൽ നിന്നാണ് ആരോഗ്യകരമായ ബന്ധങ്ങൾ തുടങ്ങുന്നത്.

∙ പങ്കാളിക്കൊപ്പം നിൽക്കൂ 

ദാമ്പത്യത്തിലൂടെ നിങ്ങളും പങ്കാളിയും ഒരു ടീം ആയി മാറുന്നു. നിങ്ങളുടെ ഓരോ തീരുമാനവും പങ്കാളിയെക്കൂടി ബാധിക്കും എന്നു മനസ്സിലാക്കണം. തർക്കങ്ങൾ, തിരുത്തലുകൾ എന്നിവയൊക്കെ സ്വകാര്യമായി മാത്രം ചെയ്യേണ്ട ഒന്നാണെന്ന് ബോധ്യം വേണം. സാഹചര്യം എന്തുതന്നെയായാലും പങ്കാളിക്കൊപ്പം നിൽക്കുക.

∙ സ്വയം തിരിച്ചറിവുണ്ടാകുക 

സ്വന്തം വികാരങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കുക എന്നതു പ്രധാനമാണ്. പ്രശ്നം എങ്ങനെ ബാധിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും നിങ്ങളിൽ പ്രതികരണം ഉണ്ടാവുക. ഒന്നിനെക്കുറിച്ചും ചിന്തിക്കാതെയുള്ള പെരുമാറ്റം വ്യക്തികളെ വൈകാരികമായി ബാധിക്കും. നിങ്ങളുടെ വികാരങ്ങൾ നിരീക്ഷിക്കുക, വായിക്കുക, മറ്റുള്ളവരെ നിരീക്ഷിക്കുക എന്നിവ സ്വയം തിരിച്ചറിവുണ്ടാകാൻ സഹായകരമാണ്.

∙ അതിർവരമ്പുകൾ പങ്കാളിയെ അറിയിക്കുക

നിങ്ങൾ മുൻപുതന്നെ വ്യക്തമാക്കിയിട്ടുള്ള അതിർവരമ്പുകൾ ലംഘിച്ചാൽ എന്താണ് ഉണ്ടാവുക എന്നു പങ്കാളിയോട് പറയുക. നിരന്തരമായി അതിരുകൾ ലംഘിക്കുന്ന ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതാണ് അനുയോജ്യം. എന്നാൽ പിരിയുക എന്നുള്ളത് ഭീഷണിപ്പെടുത്താനായി ഉപയോഗിക്കരുത്.

തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും പങ്കാളിക്ക് തിരുത്താനുള്ള അവസരം നൽകുകയും വേണം. പ്രശ്നങ്ങളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പങ്കാളിയോട് സംസാരിക്കാവൂ.

സ്വയം കരുതലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് അതിരുകൾ നിർണയിക്കുക എന്നത്. കേവലം ഒരു ‘നോ’ പറയുന്നതിനപ്പുറം ഒരു ജീവിതചര്യയായി ഇതിനെ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. കാലം കഴിയുന്തോറും ഇതൊരു സ്വാഭാവിക പ്രക്രിയയായി മാറുകയും ജീവിതം മനോഹരമാകുകയും ചെയ്യും.

English Summary : Importance of setting Boundaries in relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com