ട്രാൻസ് വുമൺ റിയ ഇഷയുടെ ചുവടുവയ്പ് നിശ്ചയദാർഢ്യത്തിന്റെ പുതിയ റാംപിലാണ്. പെരിന്തൽമണ്ണയിൽ റിയയുടെ മോഡലിങ് പരിശീലന കേന്ദ്രത്തിന് അധികം വൈകാതെ തുടക്കമാവും. ട്രാൻസ്ജെൻഡർ ആരംഭിക്കുന്ന കേരളത്തിലെ ആദ്യ മോഡലിങ് പരിശീലന സ്ഥാപനവും ഒരു പക്ഷേ രാജ്യത്തെ ആദ്യ സ്ഥാപനവും ഇതാകും. ഈ ചുവടുവയ്പിലൂടെ തന്റെ ഐഡന്റിറ്റി എന്നന്നേക്കുമായി നിലനിൽക്കുമെന്ന പ്രതീക്ഷയിലാണ് റിയ. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ അദാലത്ത് ജഡ്ജി, ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ആൻഡ് എൻവയോൺമെന്റ് മൂവ്മെന്റ് അംഗം, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ജ്വല്ലറി മോഡൽ, സർവകലാശാലാ അത്ലറ്റിക് മീറ്റ് ചാംപ്യൻ, സർവകലാശാലാ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ പങ്കെടുത്ത ആദ്യത്തെ ട്രാൻസ്ജെൻഡർ, അഭിനേതാവ്... 27 വർഷത്തിനിടെ റിയ സ്വന്തമാക്കിയ മേൽവിലാസങ്ങൾ ഏറെയാണ്.
HIGHLIGHTS
- ജീവിതം പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ ആയിരുന്നു അത്
- പലരും ചാന്ത്പൊട്ട് എന്നൊക്കെ വിളിച്ച് കളിയാക്കിയിരുന്നു