പ്രിയതമനെ അവസാനമായി കാണാൻ ഷെഹ്നാസ് എത്തി; നൊമ്പരക്കാഴ്ച

shehnaaz-gill-looks-heart-broken-at-sidharth-shuklas-funeral
Image Credits : Instagram
SHARE

നടൻ സിദ്ധാർഥ് ശുക്ലയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കാമുകി ഷെഹ്നാസ് ഗിൽ എത്തിയത് നൊമ്പരക്കാഴ്ചയാകുന്നു. കരഞ്ഞുതളർന്ന ഷെഹ്നാസ്, സഹോദരൻ ഷെഹബാസിനൊപ്പമാണ് മുംബൈയിലെ ശ്മശാനത്തിലേക്ക് എത്തിയത്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ ജോഡിയായിരുന്നു സിദ്ധാർഥും ഷെഹ്നാസും. ഇവരുടെ പേരുകൾ ചേർത്ത് സിദ്‌നാസ് എന്നാണ് ആരാധകർ വിളിച്ചിരുന്നത്. ബിഗ് ബോസ് 13–ാം സീസണിൽ മത്സരാർഥികളായിരുന്നപ്പോൾ തുടങ്ങിയ പരിചയമാണ് പ്രണയത്തിലെത്തിയത്.   

സിദ്ധാർഥിന്റെ മരണ വാർത്ത ഞെട്ടിച്ചെന്നും സംസാരിക്കാൻ സാധിക്കുന്ന അവസ്ഥയിലല്ല താൻ എന്നും ഷെഹ്നാസിന്റെ പിതാവ് സന്തോഖ് സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. മകളുടെ അവസ്ഥ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. 

സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്കുശേഷം മുംബൈയിലെ ഒഷിവാര ശ്മശാനത്തിലാണ് അന്ത്യകർമങ്ങൾ നടന്നത്. സഹപ്രവര്‍ത്തകരും ആരാധകരുമുൾപ്പടെ നിരവധിപ്പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ഹൃദയാഘാതത്തെത്തുടർന്ന് സെപ്റ്റംബർ 2ന് ആയിരുന്നു 40കാരനായ സിദ്ധാർഥ് ശുക്ല അന്തരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. കരിയറിൽ ശോഭിച്ചുനിൽക്കുമ്പോഴാണ് 40കാരനായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം. മോഡലായി തുടങ്ങി ഫാഷന്‍ ലോകത്ത് ഉദിച്ചുയര്‍ന്ന്, ടിവി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനായ താരം ബിഗ് ബോസ് സീസണ്‍ 13 ടൈറ്റില്‍ വിന്നര്‍ ആയിരുന്നു.

English Summary : Sidharth Shukla's Last Rites Begin; Shehnaaz Gill Arrives at Crematorium

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA