‘നന്ദുട്ടന്‍ പോയതിനുശേഷമുള്ള ആദ്യ ജന്മദിനം’; ഓർമക്കുറിപ്പുമായി സീമ.ജി.നായർ

actress-seema-g-nair-shared-memoir-on-nandu-mahadeva
SHARE

അന്തരിച്ച കാൻസർ അതിജീവന പോരാളി നന്ദു മഹാദേവയുടെ ജന്മദിനത്തിൽ ഓർമക്കുറിപ്പുമായി നടി സീമ.ജി നായർ. മരണശേഷമുള്ള നന്ദുവിന്റെ ആദ്യ ജന്മദിനമാണിത്. വേദനകളില്ലാത്ത ലോകത്തേക്ക് നന്ദു പോയി, എന്നാൽ നന്ദുവിനെ സ്നേഹിച്ചവർ വേദന കൊണ്ടു തളർന്നു. എങ്കിലും നന്ദുവിന്റെ വാക്കുകളാണ് പിടിച്ചു നില്‍ക്കാൻ കരുത്തായത് എന്ന് സീമ കുറിച്ചു.

സീമ ജി.നായരുടെ കുറിപ്പ് വായിക്കാം:

ഇന്ന് സെപ്റ്റംബർ 4.. ഞങ്ങളുടെ പ്രിയ നന്ദുട്ടന്റെ ജന്മദിനം. അവൻ പോയിട്ട് 4 മാസങ്ങൾ ആവുന്നു. നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ദിനം. അറിയാത്ത ഏതോ ലോകത്തിരുന്ന് (അല്ല, ഈശ്വരന്റെ തൊട്ടടുത്തിരുന്നു) പിറന്നാൾ ആഘോഷത്തിന്റെ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടാവും. മോനെ നീ പോയതിന്റെ വേദനയുടെ ആഴത്തിൽനിന്ന് ഇതുവരെ മോചിതരാവാൻ സാധിച്ചിട്ടില്ല. എത്ര വേദനകൾ സഹിക്കുമ്പോഴും വേദനയാൽ നിന്റെ ശരീരം വലിഞ്ഞു മുറുകുമ്പോഴും പുഞ്ചിരിക്കുന്ന നിന്റെ മുഖമേ ഞങ്ങൾ കണ്ടിട്ടുള്ളു. നിന്നെ സ്നേഹിച്ചവർക്കെല്ലാം വേദനകൾ സമ്മാനിച്ച്, വേദനയില്ലാത്ത ലോകത്തേക്ക് നീ പറന്നകന്നപ്പോൾ ഞങ്ങൾ വേദനകൊണ്ട് തളരുകയായിരുന്നു. നിന്റെ ചില വാക്കുകളുടെ കരുത്തു കൊണ്ടാണ് പലപ്പോഴും പിടിച്ചു നിൽക്കുന്നത്. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം. എന്റെ പ്രിയപ്പെട്ട മോനു യശോദമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

English Summary : Seema G Nair facebook post about Nandu Mahadeva

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA