‘ജീവിതം നീണ്ടു കിടക്കുന്നു, നമുക്ക് ഉടൻ കണ്ടുമുട്ടാം’; നോവായി സിദ്ധാർഥിന്റെ വാക്കുകൾ: വിഡിയോ

serial-actor-sidharth-shukla-video-message-to-his-fan-goes-viral-after-his-death
Image Credits : Instagram
SHARE

നടൻ സിദ്ധാർഥ് ശുക്ലയുടെ വേർപാടിന്റെ വേദനയിലാണ് ആരാധകർ. അകാലത്തിലുള്ള പ്രിയതാരത്തിന്റെ മരണം വിശ്വസിക്കാന്‍ പലർക്കും ഇപ്പോഴും സാധിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിൽ സിദ്ധാർഥിന്റെ ഓർമകള്‍ നിറയുകയാണ്. സിദ്ധാർഥ് ആരാധകന് അയച്ചു കൊടുത്ത വിഡിയോ ഇക്കൂട്ടത്തിൽ നോവായി മാറുകയാണ്. 

ആരാധകന്റെ രോഗബാധിതയായ സഹോദരിയുടെ സുഖവിവരം തിരക്കുന്നതാണു വിഡിയോയിലുള്ളത്. ‘ജീവിതം നീണ്ടു കിടക്കുന്നു,  നമുക്ക് ഉടനെ കണ്ടുമുട്ടാം’ എന്നു സിദ്ധാർഥ് ആരാധകനോട് പറയുന്നുണ്ട്. ഇതാണ് ആരാധകരെ വേദനിപ്പിക്കുന്നത്. ‘‘നമ്മൾ തമ്മിൽ കാണാനാവാത്തത്തിൽ മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സഹോദരിക്ക് സുഖമില്ല എന്ന് അറിഞ്ഞു. ഇപ്പോൾ അവള്‍ക്ക് കുഴപ്പമൊന്നും ഇല്ല എന്നു കരുതുന്നു. എന്റെ എല്ലാ സ്നേഹവും പ്രാർഥനയും അവൾക്കായി നേരുന്നു. അവൾ വേഗം സുഖം പ്രാപിക്കട്ടെ. ജീവിതം നീണ്ടു കിടക്കുന്നു. നമുക്ക് ഉടൻ കണ്ടുമുട്ടാം. കരുതലോടെ ഇരിക്കുക. ബൈ’’– എന്നായിരുന്നു സിദ്ധാർഥിന്റെ വാക്കുകൾ.

സെപ്റ്റംബർ രണ്ടിന് ആയിരുന്നു സിദ്ധാർഥ് ശുക്ലയുടെ മരണം. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. 40 വയസ്സായിരുന്നു. സെപ്റ്റംബർ മൂന്നിന് മുംബൈയിലെ ഒഷിവാര ശ്മശാനത്തിലായിരുന്നു അന്ത്യകർമങ്ങൾ.

English Summary : Sidharth Shukla's Message To Fan In An Old Clip: "Life Is Long, We'll Meet Soon"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA