ADVERTISEMENT

കഷ്ടപ്പെടുന്നവർക്ക് ആശ്വാസമേകുന്ന നടി സീമ ജി.നായരുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചും സന്തോഷം പങ്കുവച്ചും നടന്‍ കിഷോർ സത്യ. മക്കൾക്കു ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമലില്ലാതെ ലെക്കേഷനിലെ ഒരു സഹപ്രവർത്തകൻ ബുദ്ധിമുട്ടുന്ന വിവരം സീമയെ അറിയിച്ചു. പിറ്റേ ദിവസം അതിനു പരിഹാരമായി. ഇതു പോലെ മറ്റൊരു സഹപ്രവർത്തകന്റെ മകനു ഗൾഫിലേക്ക് പോകാനുള്ള സാമ്പത്തിക സഹായവും സീമ ചെയ്തു. സീമ സുഹൃത്താണ് എന്നു പറയുന്നത് ആവേശവും അഹാങ്കരവുമാണെന്ന് കിഷോർ പറയുന്നു.

കിഷോർ സത്യയുടെ കുറിപ്പ് വായിക്കാം;

ഇന്നലെ വൈകിട്ട് ലൊക്കേഷനിൽവച്ച് സംവിധായകൻ അൻസാർ ഖാനും  ഞാനും ഒരു കാര്യം സംസാരിക്കുകയായിരുന്നു. ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ജോഷിക്ക് 3 പെൺകുട്ടികൾ ആണുള്ളത്. പഠിക്കാൻ മിടുക്കികൾ. പക്ഷേ ഓൺലൈൻ പഠനത്തിനുള്ള  ടിവി സൗകര്യം ഇല്ലാത്തതിനാൽ ജോഷി  വിഷമിക്കുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. പെട്ടന്നാണ് എനിക്ക് സീമയുടെ (സീമ ജി.നായർ) കാര്യം ഓർമ വന്നത്. പെട്ടന്ന് ഞാൻ സീമയെ  വിളിച്ച് ചോദിച്ചു. ഒരു മണിക്കൂറിനുള്ളിൽ മറുപടി വന്നു. നാളെത്തന്നെ ടിവി കൊടുക്കാമെന്നു പറഞ്ഞു.

32 ഇഞ്ചിന്റെ ഒരു പുതിയ എച്ച്ഡി സ്മാർട്ട്‌ ടിവിയുമായി എത്തി ഇന്ന് ഉച്ചയ്ക്ക് ജോഷിക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് ആയി നൽകി. അയാളുടെ തൊണ്ടയിൽ  വാക്കുകൾ മുട്ടി. കണ്ണുകൾ  നിറഞ്ഞൊഴുകി. എന്നോടും അൻസാറിനോടും നന്ദി പറഞ്ഞു. ഞങ്ങൾ പറഞ്ഞു ഇതു മുഴുവൻ സീമയ്ക്ക് ഉള്ളതാണ്. സീമ ഒരേ ഒരാൾ കാരണമാണ്  ഇത് സംഭവിച്ചത്.

അപ്പോൾ ഒരു ചെറുവേഷം അഭിനയിക്കാൻ വന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. അയാളുടെ മകന് വിദേശത്തു പോകാൻ കഴിഞ്ഞ ദിവസം 70000 രൂപ സീമയാണ് നൽകിയത്!

അത് ആർക്കും അറിയില്ലയിരുന്നു. അദ്ദേഹവും നിറഞ്ഞ മനസ്സോടെ ലൊക്കേഷനിലെ ആളുകൾക്കിടയിൽ കൈകൾ കൂപ്പി നിൽപ്പുണ്ടായിരുന്നു.

സീമ, വെറുതെയല്ല നിങ്ങൾ സ്നേഹസീമ എന്നു വിളിക്കപ്പെടുന്നത്. നിങ്ങൾ എന്റെ ചങ്കാണെന്ന് പറയാൻ  എനിക്കെന്തൊരു ആവേശമാണെന്നോ.... അഹങ്കാരമാണെന്നോ......

ഒപ്പം ഈ സൽകർമങ്ങൾക്ക് എല്ലാം സീമയുടെ  കൂടെ നിൽക്കുന്ന, മുഖം  കാണിക്കാൻ ആഗ്രഹിക്കാത്ത, പൊങ്ങച്ചം പറയാൻ ഇഷ്ടമില്ലാത്ത നിരവധി സുമനസുകളും ഉണ്ട്.

അവർക്കും എന്റെ ശിരസു കുനിച്ചുള്ള പ്രണാമം......

English Summary : Actor Kishor Satya fb post about actress Seema G Nair 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com