‘അന്നു ഞാൻ ശരിയായ തീരുമാനം എടുത്തിരുന്നെങ്കിൽ’; അനുഭവം പങ്കുവച്ച് ആര്യ

actress-arya-babu-shared-bitter-experiences-in-her-life
Image Credits : Arya / Instagram
SHARE

ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി നടിയും അവതാരകയുമായ ആര്യ ബാബു. കഴിഞ്ഞ ജന്മദിനത്തിൽ അനുഭവിച്ച വേദനയും ഈ ജന്മദിനത്തിലെ സന്തോഷവുമാണ് പങ്കുവയ്ക്കുന്നതാണ് ആര്യയുടെ കുറിപ്പ്. ജന്മദിനം ആഘോഷിക്കാനായി കഴിഞ്ഞ വർഷം യുഎഇയിലേക്ക് പോയെങ്കിലും കടുത്ത വിഷാദത്തിലാണ് കാര്യങ്ങൾ അവസാനിച്ചത്. ഒറ്റയ്ക്കിരുന്ന്, എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നു പോലും സംശയിച്ചു. നമ്മുടെ തീരുമാനങ്ങളാണ് സന്തോഷത്തിനും സമാധാനത്തിനും ദുഃഖത്തിനും കാരണമെന്നും അതുകൊണ്ട് എല്ലാം ശ്രദ്ധിച്ച് തിരഞ്ഞെെടുക്കണമെന്നും ആര്യ പറയുന്നു. 

കുറിപ്പ് വായിക്കാം;

കഴിഞ്ഞ വർഷം ഇതേ ദിവസം ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു. വിഷാദം ഇത്ര മോശമായി എന്ന ബാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അത്തരം വികാരങ്ങൾ വിവരിക്കുന്നതു പോലും പ്രയാസമാണ്. യുഎഇയിലെ ഒരു അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് അടച്ചിരുന്ന് ആ ദിവസം പിന്നിടുകയായിരുന്നു. ഒരു കുപ്പി വൈനും ബാക്കി വന്ന അൽപം ഭക്ഷണവുമായിരുന്നു അന്നുണ്ടായിരുന്നത്. 

അതെ ഞാൻ വിദേശത്തേയ്ക്ക് പോയി, അവസ്ഥ മോശമായി, ഞാൻ എന്തെങ്കിലും അവിവേകം കാണിച്ചേനെ. പക്ഷേ എങ്ങനെയോ ഞാൻ അതിജീവിച്ചു. എന്തോ ശരിയല്ലാത്തതു സംഭവിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി ഉച്ചതിരിഞ്ഞ് എന്നെ തേടി വന്ന ആ വ്യക്തിയോട് നന്ദിയുണ്ട്. എനിക്ക് 30 വയസ്സ് തികഞ്ഞ കഴിഞ്ഞ ജന്മദിനം അങ്ങനെയായിരുന്നു. ഞാൻ ശരിയായ തീരുമാനമാണ് എടുത്തിരുന്നത് എങ്കിൽ ആ ദിവസം വളരെയധികം വ്യത്യസ്തമായേനെ എന്ന് ഇപ്പോൾ തോന്നുന്നു. സുന്ദരിയായ എന്റെ മകൾക്കും മനോഹരമായ എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമുള്ള സന്തോഷകരമായ ദിവസം ആയേനെ അത്. പക്ഷേ യുഎഇയിലേക്ക് യാത്ര ചെയ്യാനും എന്നോട് യാതൊരു താൽപര്യവുമില്ലാത്ത ഒരാൾക്കൊപ്പം ജന്മദിനം ആഘോഷിക്കാനും മാത്രം വിഡ്ഢിയായിരുന്നു ഞാൻ. അതെന്റെ വലിയ തെറ്റും മോശം തീരുമാനവും ആയിരുന്നു. അക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനാവില്ല.

എന്നെ നോക്കൂ. ഇന്ന് എനിക്ക് 31 വയസ്സായി. എന്റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരിയുണ്ട്. എന്റെ ഹൃദയം സ്നേഹവും സമാധാനവും കൃതജ്ഞതയും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിഷമുള്ള ഏതാനും ആളുകൾ ജീവിതത്തിൽ ഉണ്ടാകുന്നതിൽ കുഴപ്പമില്ല. കാരണം നിങ്ങളെ സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയാൻ അതു സഹായിക്കും. 

എല്ലാം നമ്മുടെ കൈകളിലാണ് എന്നു നിങ്ങളോട് പറയാനാണ് ഞാൻ ശ്രമിക്കുന്നത്. അതായത് സന്തോഷമാകട്ടെ സമാധാനം നഷ്ടപ്പെടുന്നതാകട്ടെ, അതെല്ലാം നിങ്ങളുടെ കയ്യിലാണ്. അതുകൊണ്ട് ശ്രദ്ധയോടെ കാര്യങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളെ നിബന്ധനകളില്ലാതെ സ്നഹിക്കുന്ന, എപ്പോഴും നിങ്ങൾക്കൊപ്പം നിൽക്കുന്നവരെ തിരഞ്ഞെടുക്കൂ. 

ഞാന്‍ ഇന്ന് ഒരുപാട് ഒരുപാട് സന്തോഷത്തിലാണ്. പ്രിയപ്പെട്ട ചിലരെ മിസ് ചെയ്തു എങ്കിലും എനിക്ക് ലഭിച്ച സ്നേഹവും സന്തേഷവും സമാധാനവും കാരണം ജീവിതത്തിലെ ഏറ്റവും മികച്ച ഒന്നായി എന്റെ 31ാം ജന്മദിനം മാറി. എന്റെ കുടുംബത്തിന് ഒരായിരം നന്ദി. അതുപോലെ എന്റെ സുഹൃത്തുക്കൾ എന്നും എപ്പോഴും എന്റെ സന്തോഷത്തിന്റെ കാരണമാണ്. നന്ദി.

English Summary : Actress Arya Babu shared bitter experiences in her life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA