കാരണം പറയാതെ പ്രണയം അവസാനിപ്പിച്ചു; നേരിടാം കരുതലോടെ

how-to-deal-break-up-without-know-the-reason
Image Credits : Urbanscape
SHARE

ഏതുതരം ബന്ധമായാലും അത് അവസാനിപ്പിക്കുന്നതിന് ഒരു കാരണം ഉണ്ടാകും. എന്നാൽ ചിലർ കാരണം വ്യക്തമാക്കാതെ നമ്മിൽ നിന്നും അകന്നു പോകുന്നു. പ്രണയത്തിലുണ്ടാകുന്ന ഇത്തരം സാഹചര്യം ചിലരെ മാനസികമായി ബാധിക്കാൻ ഇടയുണ്ട്. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു നോക്കാം.

∙ അകലം 

ഇത്തരം വേർപിരിയലിനുശേഷം ലോകം തന്നെ മാറിയതായി തോന്നുക സ്വാഭാവികമാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ജീവിതത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കും. സമ്മർദ്ദം സൃഷ്ടിക്കുന്ന ജീവിതസാഹചര്യങ്ങളിൽ നിന്നു ബ്രേക്ക് എടുക്കുക എന്നതാണ് ഇവിടെ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. തുടക്കത്തിൽ വിഷമം ഉണ്ടാകുമെങ്കിലും സമ്മർദ്ദത്തിൽ നിന്നു പുറത്തുകടക്കുന്നതു യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കും. 

∙ ചിന്തിച്ചു കൂട്ടേണ്ട 

തലവേദന, ആശങ്ക, ഒന്നിനോടും താൽപര്യമില്ലായ്മ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ അമിത ചിന്ത സൃഷ്ടിക്കും. വെറുതെ ഇരിക്കുന്നത് ഒഴിവാക്കിയാൽ തന്നെ ഇത്തരം ചിന്തകൾ കുറയ്ക്കാനാവും. ഉദ്യാന പരിപാലനം, നടത്തം, സൈക്ലിങ് എന്നിവയ്ക്കായി സമയം വിനിയോഗിക്കാം.

∙ പ്രതീക്ഷ വേണ്ട 

അമിത പ്രതീക്ഷ മനുഷ്യന്റെ ശീലമാണ്. എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും അത് സംഭവിച്ചുകൊണ്ടേയിരിക്കും. പിരിയാനുള്ള കാരണം ആ വ്യക്തിയോട് ചോദിച്ചറിയാൻ ശ്രമിക്കാം. അതിനു കഴിഞ്ഞില്ലെങ്കിൽ ആ ബന്ധം ഒഴിവാക്കുക. പ്രതീക്ഷ വച്ചുപുലർത്തുകയും അതേസമയം ബന്ധങ്ങൾ പഴയപടി ആവാതിരിക്കുകയും ചെയ്താൽ കടുത്ത മനോവേദന ഉണ്ടാകും.

∙ സ്വയം പഴിചാരല്ലേ 

കാരണം വ്യക്തമാക്കാതെ ആരെങ്കിലും പിരിഞ്ഞുപോകുമ്പോൾ അത് നമ്മുടെ തെറ്റുകൊണ്ടാണോ എന്ന ആശങ്ക സ്വാഭാവികമാണ്. പക്ഷേ ആ വ്യക്തി പിരിഞ്ഞുപോയത് നിങ്ങളുടെ തെറ്റുകൊണ്ടാവണം എന്നു നിർബന്ധമില്ല. അതുകൊണ്ട് സ്വയം പഴിചാരുന്നത് ഒഴിവാക്കാം.

∙ ദിനചര്യകൾ മിസ് ആക്കല്ലേ 

ഇത്തരം സാഹചര്യങ്ങളിൽ ജീവിതം തന്നെ മടുത്ത്, ദിനചര്യകൾ പോലും മുടക്കം വരുന്ന അവസ്ഥയിലേക്ക് പലരും എത്തും. അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യാം. എന്തു തന്നെ സംഭവിച്ചാലും അവ നിങ്ങളുടെ ദിനചര്യകളെ ബാധിക്കാതെ നോക്കുക. അവരുടെ വിളിക്കുന്നതോ സന്ദേശം അയയ്ക്കുന്നതോ നോക്കിയിരിക്കാതെ, ജീവിതം സ്വാഭാവികമായി മുന്നോട്ടു കൊണ്ടുപോകാൻ പരമാവധി ശ്രമിക്കുക. 

∙ സ്വയം കണ്ടെത്താം 

ഒരു പ്രണയം അവസാനിക്കുന്നത് ജീവിതത്തിന്റെ അവസാനമല്ല എന്ന് തിരിച്ചറിയുക. പുതിയ ബന്ധത്തിനായി സമയം കണ്ടെത്താം. നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന ആളാവാം ചിലപ്പോൾ നിങ്ങളുടെ നല്ല പകുതി. ആദ്യ ബന്ധത്തിൽ നിങ്ങൾക്ക് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു തിരുത്തി മുന്നോട്ടു പോകാൻ ആത്മാർഥമായി ശ്രമിക്കുക. 

English Summary : Ways to Deal with the 'Blindsided' Breakup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA