അയൽക്കാരുമായി പ്രശ്നങ്ങൾ ഒഴിവാക്കാം; ബന്ധം ഊഷ്മളമാക്കാൻ പൊടിക്കൈകൾ

ways-to-maintain-good-relationship-with-your-neighbor
Image Credits : Iakov Filimonov / Shutterstock.com
SHARE

ഒരു സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോൾ അയൽക്കാരുമായി നല്ല ബന്ധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കുറിയർ വാങ്ങി വയ്ക്കാനോ, നിങ്ങളില്ലാത്തപ്പോൾ വീടു നോക്കാനോ, അപകട സാഹചര്യത്തിൽ ഓടിയെത്താനോ അയൽക്കാർ തയാറാകണമെങ്കിൽ നല്ല ബന്ധം നിലനിർത്തേണ്ടതുണ്ട്. അയൽക്കാരുമായുള്ള ബന്ധം ഊഷ്മളമാക്കാൻ എന്തൊക്കെ ചെയ്യാം എന്നു നോക്കാം.

∙ കുശലം ചോദിക്കാം

തിരക്കുകൾ കാരണം അയൽക്കാരുമായി നീണ്ട സംഭാഷണങ്ങൾ എപ്പോഴും സാധ്യമായി എന്നു വരില്ല. എങ്കിലും കാണുമ്പോൾ ശുഭദിനം നേരുക, കുശലാന്വേഷണം നടത്തുക എന്നിങ്ങനെ ചെയ്യാനാകുന്ന ചെറിയ കാര്യങ്ങളുണ്ട്. ഇവ ബന്ധങ്ങൾ നിലനിർത്തുന്നതിനും ശക്തമാക്കുന്നതിനും സഹായിക്കും. 

∙ ശല്യം ചെയ്യാതിരിക്കാം 

നമ്മുടെ വീട്ടിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും ഉറക്കെ സംസാരിക്കുന്നതും അയൽക്കാര്‍ക്ക് ശല്യമായേക്കാം. ചിലർ സമയവും സന്ദർഭവും നോക്കാതെ നീണ്ട സംഭാഷണങ്ങൾ നടത്തിയാകും ബുദ്ധിമുട്ടിക്കുക. ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കുക.

∙ സഹായങ്ങൾ 

വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായോ മറ്റോ നിങ്ങളുടെ അയൽവാസിക്ക് വീടിന്റെ പുറത്തുകാത്തിരിക്കേണ്ടതായി വരുന്നുവെന്ന് കരുതുക. ഒരു നല്ല അയൽക്കാരൻ എന്ന രീതിയിൽ നിങ്ങൾക്ക് അവരെ വീട്ടിലേക്ക് ക്ഷണിക്കുകയോ, കുടിക്കാൻ എന്തെങ്കിലും നൽകുകയോ ചെയ്യാം. ഇത്തരം സാഹചര്യങ്ങൾ പരസ്പര സഹകരണം ഉറപ്പുവരുത്താനായി ഉപയോഗിക്കാം.

∙ സമ്മാനങ്ങൾ നൽകാം 

വിശേഷ ദിവസങ്ങളിൽ അയൽവാസികൾക്ക് ചെറിയ സമ്മാനങ്ങൾക്ക് നൽകുന്നത് നല്ല പ്രവണതയാണ്. ഒരു പാക്കറ്റ് മിഠായി, ഒരു കേക്ക് എന്നിങ്ങനെ ചെറിയ ചില സാധനങ്ങൾക്ക് ബന്ധങ്ങളിൽ ഊഷ്മളത സൃഷ്ടിക്കാനാവും.

∙ ചിലതൊക്കെ അവഗണിക്കാം

എല്ലാ വ്യക്തികളും നിങ്ങൾ ആഗ്രഹിക്കുന്നതുപൊലെ പെരുമാറണം എന്നില്ല. അയൽവാസികളിൽനിന്ന് ഉണ്ടാകുന്ന ചെറിയ തെറ്റുകൾ അവഗണിക്കുന്നതാണ് സമാധാനപരമായ ജീവിതത്തിന് അഭികാമ്യം.

English Summary : Ways to Prevent Conflicts with Neighbors

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA