നിറചിരിയോടെ സൗഭാഗ്യ വെങ്കിടേഷ്; വളക്കാപ്പ് ചിത്രങ്ങൾ, വിഡിയോ

actress-sowbhagya-venkitesh-baby-shower-images
Image Credits : Sreeraj Orma / Instagram
SHARE

നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വളക്കാപ്പ് കഴിഞ്ഞു. ഒക്ടോബർ 7ന് ആയിരുന്നു ചടങ്ങുകൾ. 

കറുപ്പ് നിറത്തിലുള്ള മനോഹരമായ സാരിയാണ് സൗഭാഗ്യ ധരിച്ചത്. മനോഹരമായി കസ്റ്റമൈസ് ചെയ്ത ബ്ലൗസ് ഇതിനൊപ്പം പെയർ ചെയ്തു. ട്രെഡീഷനൽ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്.

കറുപ്പ് കുർത്തയും മുണ്ടും ആയിരുന്നു ഭര്‍ത്താവ് അർജുന്‍ സോമശേഖറിന്റെ വേഷം.

സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കൾ ചടങ്ങിന്റെ ഭാഗമായി.

‘അതു മനോഹരമായ ഒരു ദിവസമായിരുന്നു’ എന്നാണ് വളക്കാപ്പിന്റെ ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചത്.

വളക്കാപ്പിനായി മെഹന്ദി അണിയുന്നതിന്റെ വിഡിയോ താരം നേരത്തെ പങ്കുവച്ചിരുന്നു.

ടിക്ടോക്, ഡബ്സ്മാഷ് വിഡിയോകളിലൂടെയാണ് സൗഭാഗ്യ മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. 2020 ഫെബ്രുവരി 20ന് ഗുരുവായൂരിൽ വച്ചായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്. നർത്തകനും നടനുമാണ് അർജുൻ സോമശേഖർ. 

English Summary : Sowbhagya Venkitesh Baby shower Images goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA