അമിത ചിന്ത, മാനസിക സമ്മർദം, നൈരാശ്യം; എവിടെയാണ് പ്രശ്നം?

simple-ways-to-find-happiness-in-life
പ്രതീകാത്മക ചിത്രം ∙ Image Credits : TZIDO SUN / Shutterstock.com
SHARE

എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നത് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണ്. അതില്ലെങ്കിൽ ജീവിതം ദുസ്സഹമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ലല്ലോ. 

മാനസിക സമ്മർദം എങ്ങനെ കുറയ്ക്കാം എന്ന സെമിനാറിൽ ക്ലാസ്സെടുക്കുന്ന ഒരു അധ്യാപകൻ വെള്ളം നിറച്ചുവച്ച ഗ്ലാസ്സ് കയ്യിലെടുത്ത് ചുറ്റിലുള്ളവരോടായി ചോദിച്ചു ‘ഈ‌ ഗ്ലാസ്സിന്റെ ഭാരം എത്ര?’ പല ഉത്തരങ്ങൾ അവിടെ ഉയർന്നു വന്നു. എല്ലാം കേട്ടശേഷം ചിരിച്ചു കൊണ്ട് അധ്യാപകൻ പറഞ്ഞു ‘ഗ്ലാസ്സിന്റെ ഭാരം സത്യത്തിൽ ഇവിടെ ഒരു പ്രശ്നമല്ല. മറിച്ച് ഈ ഗ്ലാസ്സ് എത്രനേരം പിടിച്ച് നിൽക്കുന്നു എന്നതാണ് കാര്യം. ഈ ഗ്ലാസ് പോലെയാണ് ജീവിതത്തിലെ പ്രശ്നങ്ങളും. അതിനെ പറ്റി എത്രനേരം ചിന്തിക്കുന്നു എന്നതിന് അനുസരിച്ച് മാനസിക സമ്മർദം കൂടി വരും’’. 

പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ അതിനെക്കുറിച്ച് അമിതമായി ചിന്തിച്ച്, സമ്മർദം അനുഭവിച്ച്, നൈരാശ്യത്തിലേക്ക് വഴുതി വീണതു കൊണ്ട് യാതൊരു പ്രയോജനവുമില്ല.

∙ കഠിനമായ ജോലി ആദ്യം

എളുപ്പമുള്ള ജോലികൾ ചെയ്യാനായിരിക്കും എല്ലാവർക്കും താത്പര്യം. കടുപ്പമുള്ള ജോലികൾ മാറ്റിവയ്ക്കും. എന്നാൽ അതുകൊണ്ട് യാെതാരു പ്രയോജനവുമില്ല. കാരണം കഠിനമായ ജോലി ബാക്കി നിൽക്കുന്നല്ലോ എന്ന ചിന്ത സമാധാനം ഇല്ലാതാക്കും. അതിനാൽ ചെയ്യാൻ മടിക്കുന്ന, കഠിനമായ ജോലി ആദ്യം ചെയ്യുക. അതു തീർത്താൽ സന്തോഷം അനുഭവപ്പെടും. മറ്റുള്ള ജോലികൾ വളരെ എളുപ്പമായി തോന്നുകയും ചെയ്യും. 

∙ നിങ്ങളുടെ നിയന്ത്രണത്തിലല്ല

ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല. നമുക്ക് നിയന്ത്രിക്കാവുന്ന കാര്യങ്ങളെ വരുതിയിലാക്കുക. ബാക്കിയുള്ളവയെ അതിന്റെ വഴിക്ക് വിടുക. വെറുതെ ചിന്തിച്ച് ടെൻഷൻ അടിക്കേണ്ടതില്ല.

∙ നാട്ടുകാർ എന്തും വിചാരിക്കട്ടെ

നാട്ടുകാർ എന്തു വിചാരിക്കും, എന്തു പറയും എന്നിങ്ങനെയുള്ള ചിന്ത നിരവധിപ്പേരെ അലട്ടുന്ന ഒന്നാണ്. ഊണിലും ഉറക്കത്തിലും ആ ചിന്തയുമായി ഇരുന്നാൽ ജീവിതത്തിൽ ഒരിക്കലും സന്തോഷിക്കാനാവില്ല. മറ്റുള്ളവർ നമ്മെ കുറിച്ച് എന്തു വിചാരിക്കും എന്നു ചിന്തിക്കാതെ നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്ത് സന്തോഷവും സമാധാനവും കണ്ടെത്തുക.

∙ ഈ നിമിഷം

ഇപ്പോഴുള്ള അവസ്ഥയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങൾ കണ്ടെത്തുക. മോശം അവസ്ഥയിലും ജീവിതത്തിലെ നല്ല  കാര്യങ്ങൾ ചിന്തിച്ച് പോസീറ്റീവായിരിക്കാൻ ഇവയെക്കുറിച്ച് ചിന്തിക്കുന്നത് നിങ്ങളെ സഹായിക്കും.

∙ പുറത്തേക്ക് നോക്കാം

വിഷമതകൾ വലയ്ക്കുമ്പോൾ അതിൽനിന്നു മാറി നിൽക്കാനും മനസ്സിനെ ശാന്തമാക്കാനും ഒരു സെൻ മാസ്റ്റർ പറഞ്ഞ വിദ്യ ഇതാ. വീട്ടിലെ ഒരു ജനാലയുടെ അരികിൽ പോയി നിൽക്കുക. പുറത്തെ കാഴ്ചകളിലേക്ക് നോക്കി, ദീർഘശ്വാസമെടുക്കുക. നമ്മുടെ ശ്രദ്ധ മുഴുവൻ ശ്വാസമെടുക്കുന്നതിൽ കേന്ദ്രീകരിക്കണം. ഇതു മനസ്സിന് ഏകാഗ്രതയും ശാന്തതയും നൽകും.

English Summary : how overthinking affects life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA