‘ദീപ്‌വീർ’ നൽകുന്ന ദാമ്പത്യ പാഠങ്ങൾ

relationship-tips-from-deepika-padukone-and-ranveer-singh
Image Credits : Instagram
SHARE

ബോളിവുഡിലെ ആഘോഷിക്കപ്പെടുന്ന ദമ്പതികളാണ് ആരാധകർ സ്നേഹത്തോടെ ദീപ്‌വീർ എന്ന്  വിളിക്കുന്ന ദീപിക പദുക്കോണും രൺവീർ സിങ്ങും. ആരാധകർ ഉത്സവമാക്കിയ പ്രണയബന്ധം വിവാഹത്തിലേക്ക് എത്തിയിട്ട് മൂന്ന് വർഷം പിന്നിട്ടു.

സിനിമ സെറ്റുകളിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി വളരുകയും വിവാഹത്തിൽ എത്തുകയുമായിരുന്നു. റെഡ് കാർപറ്റ് ഇവന്റുകളോ, പാർട്ടികളോ, അവാർഡ് നിശകളോ ആകട്ടെ ഈ ദമ്പതികൾ ശ്രദ്ധ നേടുന്നു. അതിൽതന്നെ രൺവീറിന്റെ കുസൃതികളും തമാശകളും ആളുകളിൽ ചിരി നിറയ്ക്കാറുമുണ്ട്.

ഒരിക്കൽ കരൺജോഹറും ദീപികയും ഡയറക്ടർ ഫറാ ഖാന്റെ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഒരു റോസാപ്പൂവുമായി പ്രണയാർദ്രമായ മുഖത്തോടെ പിറകെ വന്ന രൺവീറിനെ ആരും മറക്കാനിടയില്ല. 

ദീപികയ്ക് ഹോളിവുഡിൽ വിൻ ഡീസലിനൊപ്പം അഭിനയിക്കാനുള്ള അവസരം വന്നപ്പോൾ സന്തോഷംകൊണ്ട് തുള്ളിച്ചാടിയതും രൺവീർ ആയിരുന്നു. 

പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രൺവീറും ദീപികയും ഓൺസ്ക്രീനിലേതു പോലെ ഓഫ്സ്ക്രീനിലും മികച്ച ജോഡിയാണ്. സിനിമയിലെ പ്രകടനങ്ങള്‍ക്ക് പരസ്പരം അഭിനന്ദിച്ചും തെറ്റുകൾ ചൂണ്ടികാണിച്ചും ജീവിതത്തിലേതു പോലെ കരിയറിലും ഇവർ മുന്നേറുന്നു.

തമാശ എന്ന സിനിമയിലെ ദീപികയുടെ മികച്ച പ്രകടനത്തിന് ആദ്യം അഭിനന്ദനമറിയിച്ചത് രൺവീറാണ്. അതേ സിനിമയിൽ അഭിനയിച്ച ദീപികയുടെ മുൻകാമുകൻ രൺബീർ കപൂറിനെ അഭിനന്ദിക്കാൻ രൺവീർ മടികാണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. 

മനസ്സിലാക്കിയും തിരുത്തിയും പരസ്പര സഹകരണത്തോടെ മുന്നേറുന്ന ഇവരുടെ ദാമ്പത്യത്തിൽനിന്നു പഠിക്കാനേറെയുണ്ട്. 

English Summary : Relationship Tips from Deepika Padukone and Ranveer Singh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA