‘ഞാൻ നിന്നെ സ്നേഹിക്കുന്നു നിക്’; താങ്ക്സ് ഗിവിങ് ഡേ ആശംസയുമായി പ്രിയങ്ക: വിവാഹമോചന അഭ്യൂഹങ്ങൾക്ക് വിരാമം!

priyanka-chopra-thanks-giving-day-wish-ended-divorce-rumor-with-nick-jonas
SHARE

അമേരിക്കന്‍ ആഘോഷമായ താങ്ക്സ് ഗിവിങ് ദിനത്തിൽ ആശംസകൾ അറിയിച്ച് നടി പ്രിയങ്ക ചോപ്ര. ഭർത്താവ് നിക് ജോനസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുള്ള പ്രിയങ്കയുടെ ആശംസ ഇവരുടെ വിവാഹമോചന അഭ്യൂഹങ്ങൾ പൂർണമായി തള്ളുന്നതുമായി.

നിക്കിനെ ആലിംഗനം ചെയ്ത് ഇരിക്കുന്ന ഒരു ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. ‘‘നന്ദിയുള്ളവളായിരിക്കാൻ ഒരുപാട് കാര്യങ്ങൾ. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ... ഞാൻ നിന്നെ സ്നേഹിക്കുന്നു നിക് ജോനസ്. എല്ലാവർക്കും സന്തോഷകരമായ താങ്ക്സ് ഗിവിങ് ആശംസിക്കുന്നു’’–  പ്രിയങ്ക കുറിച്ചു.

തന്റെ സമൂഹമാധ്യമത്തിലെ പേരിൽനിന്നും ജോനസ് എന്നത് പ്രിയങ്ക നീക്കം ചെയ്തതാണ് ഇരുവരും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങക്ക് കാരണമായത്. എന്നാൽ പേരിൽ നിന്നാണ് അല്ലാതെ ജീവിതത്തിൽ നിന്നല്ല ജോനസിനെ മാറ്റിയതെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര പ്രതികരിച്ചിരുന്നു. നിക് പങ്കുവച്ച വ്യായാമം ചെയ്യുന്ന വിഡിയോയ്ക്ക് പ്രിയങ്ക കമന്റിട്ടതും ഇവർ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല എന്നതിനു തെളിവായി. ഇതിനു പുറമേ താങ്ക്സ് ഗിവിങ് ആശംസ കൂടി വന്നതോടെ താരങ്ങളുടെ ആരാധകർ സന്തോഷത്തിലായി.

നവംബർ 25ന് ആണ് അമേരിക്കയിൽ താങ്ക്സ് ഗിവിങ് ഡേ ആഘോഷിക്കുന്നത്. പിന്നിടുന്ന വർഷത്തിൽ ലഭിച്ച വിളവിനും മറ്റ് അനുഗ്രഹങ്ങൾക്കും നന്ദി പറയുക എന്നതാണ് ഈ ആഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്. ലൊസാഞ്ചലസിലാണ് പ്രിയങ്കയും നിക്കും താമസിക്കുന്നത്.

English Summary : Priyanka Chopra-Nick Jonas celebrated Thanks Giving

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA