എന്നും രാവിലെ കുറച്ച് ‘റൊമാൻസ്’ ആയാലോ?

make-your-day-romantic-by-these-habits
Image credits : Roman Samborskyi / Shutterstock.com
SHARE

ഒരു ദിവസത്തെ ഏറ്റവും പ്രണയാർദ്രമായ സമയം രാവിലെ ആണെന്നു പറയാറുണ്ട്. ഒരു രാത്രി കഴിഞ്ഞ് വരുന്ന പകലിന്റെ തുടക്കം എല്ലാത്തിന്റെയും ആരംഭമാണ്. പുതിയ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പുലരിയിലേക്ക് ഉണരുമ്പോൾ അൽപം ‘റൊമാന്റിക്’ ആകുന്നത് ബന്ധം ഉഷ്മളമാക്കാൻ സഹായിക്കുന്നു. രാവിലെ ചാടി എഴുന്നേറ്റ് തിരക്കുകളിലേക്ക് ഓടി മറയാതെ അൽപ സമയം പങ്കാളിയുമായി ചെലവിട്ടാൽ വിലമതിക്കാനാവാത്ത അനേകം നിമിഷങ്ങളായിരിക്കും ലഭിക്കുക. ബന്ധം കുടുതൽ ഊഷ്മകളമാകുകയും ചെയ്യും.

∙ ‘വിഷ്’ ചെയ്യാം

രാവിലെ ഉണർന്ന ഉടനെ പങ്കാളിക്ക് ശുഭദിനം ആശംസിക്കാം. നല്ല മനസ്സോടെ, ഒരു ചെറുപുഞ്ചിരിയോടെ പങ്കാളിയെ വിഷ് ചെയ്യുന്നത് രണ്ടു പേരുടെയും മനസ്സിനെ തണുപ്പിക്കും. ആ ദിവസം ശുഭാപ്തി വിശ്വാസത്തോടെ ആരംഭിക്കാൻ അവസരമൊരുക്കും.

∙ അഭിനന്ദിക്കാം

ചെറിയ കാര്യങ്ങളിൽ അഭിനന്ദിക്കുന്നത് അത്മവിശ്വാസം വർധിപ്പിക്കും. ഒരു ദിവസത്തിന്റെ തുടക്കത്തിലുള്ള അത്തരം അഭിനന്ദനങ്ങൾ പങ്കാളിയെ സന്തോഷിപ്പിക്കും. പങ്കാളിയെ നിങ്ങൾ എത്രമാത്രം അവരെ സ്നേഹിക്കുന്നു എന്നു പറയുന്നതും നല്ലതാണ്.

∙ കോഫിയും പ്രണയവും

രാവിലെ എഴുന്നേറ്റ് ഒന്നിച്ച് പ്രാതൽ ഉണ്ടാക്കുന്നതും കഴിക്കുന്നതുമെല്ലാം ബന്ധം ശക്തിപ്പെടുത്താനും മനോഹരമാക്കാനും സഹായിക്കും. സഹകരണ മനോഭാവത്തിലും പുരോഗതി ഉണ്ടാകും.

∙ കണ്ണുകൾ തമ്മിൽ

രാവിലെ എഴുന്നേറ്റ് പങ്കാളിയെ സ്നേഹത്തോടെ നോക്കി നിൽക്കുന്നത് എത്ര സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഭക്ഷണം കഴിക്കുമ്പോൾ പരസ്പരം കണ്ണിൽ നോക്കി ഇരിക്കുന്നതും മനസ്സിലെ പ്രണയം പ്രതിഫലിപ്പിക്കും. ഇതു ദിവസത്തിന്റെ തുടക്കത്തിൽ ചെയ്യുന്നത് പങ്കാളിയോട് കൂടുതൽ അടുക്കാൻ സഹായകരമാണ്.

∙ തമാശകൾ

പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് മനോഹരമാണ്. പങ്കാളിയോട് തമാശ പറഞ്ഞുകൊണ്ടും പൊട്ടിചിരിച്ചുകൊണ്ടും ദിവസം തുടങ്ങാം. തമാശകൾ ജീവിതത്തിലെ കയ്പ്പേറിയ ദിനങ്ങളെപ്പോലും പുഞ്ചിരിയോടെ മറികടക്കാൻ സഹായിക്കും. റൊമാന്റിക്കും ഹ്യൂമർസെൻസുമുള്ള പങ്കാളി ജീവിതത്തിലെ വലിയ ഭാഗ്യമാണ്.

English Summary : These habits in your relationship and start reconnecting with your partner 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA