സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ്; സന്തോഷം പങ്കുവച്ച് അർജുനും താരാകല്യാണും

sowbhagya-venkitesh-blessed-wiyth-baby-girl
SHARE

അഭിനേതാക്കാളും നർത്തകരുമായ സൗഭാഗ്യ വെങ്കിടേഷ്– അർജുൻ സോമശേഖർ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. അച്ഛനായ വിവരം ഇൻസ്റ്റഗ്രാമം സ്റ്റോറിയിലൂടെയാണ് അർജുന്‍ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും അർജുൻ പങ്കുവച്ചിട്ടുണ്ട്. 

സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും വിശേഷം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ‘‘ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു’’ – താരാകല്യാൺ കുറിച്ചു. അച്ഛനും അമ്മയും കുഞ്ഞുമുള്ള ഒരു വരച്ച ചിത്രവും താരാ കല്യാണ്‍ ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. 

അഭിനേതാക്കളായ രാജാറാം–താരാ കല്യാൺ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്സ്മാഷ് വിഡിയോകളിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. 2020 ഫെബ്രുവരി 20ന് ആയിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും വിവാഹിതരായത്. 

English Summary : Actress Sowbhagya Venkitesh Blessed with a baby girl

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA