ജീവിതത്തിലേക്ക് ഒരു പൊന്നോമന കൂടി; ഒമ്പതാം മാസം കോവിഡ്: ശ്രീകല പറയുന്നു

actress-sreekala-sasidharan-blessed-with-a-baby-girl
SHARE

മലയാളികളുടെ മാനസപുത്രിയാണ് ശ്രീകല ശശിധരൻ. മലയാളം സീരിയൽ ചരിത്രത്തിലെ സൂപ്പർഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നായ ‘എന്റെ മാനസപുത്രി’യിലെ സോഫിയ എന്ന നായികാ കഥാപാത്രം ശ്രീകലയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. സോഫിയയുടെ സങ്കടങ്ങൾ തങ്ങളുടെ വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാർ. സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് മലയാളി സോഫിയയെയും അതു വഴി ശ്രീകലയെയും ഹൃദയത്തോട് ചേർത്തത്. ‘എന്റെ മാനസപുത്രി’ക്കു ശേഷം നിരവധി ഹിറ്റ് സീരിയലുകളിൽ പ്രധാന വേഷത്തിൽ തിളങ്ങിയ ശ്രീകല കഴിഞ്ഞ കുറച്ചു കാലമായി അഭിനയരംഗത്തു നിന്നു പൂർണമായി മാറി നിൽക്കുകയാണ്.

ഇപ്പോള്‍ ജീവിതത്തിലേക്ക് ഒരു പൊന്നോമന കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ശ്രീകല. നവംബർ രണ്ടിന് ശ്രീകലയ്ക്കും ഭർത്താവ് വിപിനും ഒരു മകൾ ജനിച്ചു. സാൻവിത എന്നാണ് മോൾക്ക് പേരിട്ടിരിക്കുന്നത്. സാംവേദാണ് ദമ്പതികളുടെ ആദ്യത്തെ കൺമണി.

ഭർത്താവിനും മകനുമൊപ്പം യുകെയിലെ ഹോർഷാമിൽ താമസിക്കുകയായിരുന്ന ശ്രീകല, ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ഈ വർഷം മാർച്ചിലാണ് തിരികെ കേരളത്തിലെത്തിയത്. തിരുവനന്തപുരത്താണ് താരം ഇപ്പോൾ.

‘‘നാട്ടിൽ വന്ന ശേഷമാണ് ഗർഭിണിയാണ് എന്നറിഞ്ഞത്. അധികം ആരോടും പറഞ്ഞില്ല. പരമാവധി ശ്രദ്ധ കൊടുത്ത് മുന്നോട്ടു പോകുകയായിരുന്നു. ഇപ്പോഴാണ് മോൾ ജനിച്ച സന്തോഷം ഞാൻ പങ്കുവച്ചു തുടങ്ങിയത്’’.– ശ്രീകല ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘ഒരു അനിയനോ അനിയത്തിയോ വേണമെന്ന് മോന് വലിയ ആഗ്രഹമായിരുന്നു. ലണ്ടനിലായിരുന്നപ്പോൾ ഞാൻ ഒരു തവണ ഗർഭിണി ആയതാണ്. എന്നാൽ അതു നഷ്ടപ്പെട്ടു. അതിന്റെ വിഷമത്തിലിരിക്കെയാണ്....

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA