ADVERTISEMENT

പ്രിയപ്പെട്ട ഒരാളുടെ വിയോഗം സൃഷ്ടിക്കുന്ന വൈകാരിക പ്രശ്നങ്ങൾ സങ്കീർണമാണ്. ഈ വേദനയിൽനിന്നു കരകയറുക എന്നത് പലർക്കും കഠിനമായിരിക്കും. സഹായിക്കാൻ ഒരാൾ ഉണ്ടാവുക എന്നത് ഇത്തരം സാഹചര്യത്തിൽ ആശ്വാസമേകും. ദുഃഖത്താൽ ഉലയുന്ന പങ്കാളിയെ എങ്ങനെ ആശ്വാസിപ്പിക്കാമെന്നു നോക്കാം.

 

∙ സംഘാടനം ഏറ്റെടുക്കാം 

 

പ്രിയപ്പെട്ടവർ ആരെങ്കിലും പിരിഞ്ഞുപോകുമ്പോൾ അവർക്ക് മതിയായ യാത്രയയപ്പ് നൽകേണ്ടത് അനിവാര്യമാണ്. എന്നാൽ വിയോഗ വേദനയിൽ ഇരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇത് ശ്രമകരമാണ്. അതുകൊണ്ട് നിങ്ങളുടെ പങ്കാളി ഇത്തരമൊരു സാഹചര്യത്തിലാണെങ്കിൽ സംഘാടനം ഏറ്റെടുത്ത് പിന്തുണ നൽകാം.

 

∙ കേൾക്കുക 

 

പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് വൈകാരികമായി പല പ്രശ്നങ്ങളും ഉണ്ടാക്കും. നഷ്ടപ്പെട്ടവരോടൊപ്പം ചെലവിട്ട സമയത്തിന്റെ ഓർമകൾ പുതുക്കാനും അതുവഴി നഷ്ടം അംഗീകരിക്കാനും അവരെ സഹായിക്കേണ്ടത് അത്യാവശ്യമാണ്. മുൻധാരണകൾ ഇല്ലാതെ തുറന്നുസംസാരിക്കാൻ കഴിയുന്ന ഒരു പങ്കാളി ഈ സാഹചര്യത്തിൽ വളരെ അത്യാവശ്യമാണ്. കേൾക്കുന്നതിനൊപ്പം ജീവിതത്തിന്റെ മൂല്യം പങ്കാളിയെ ഓർമിപ്പിക്കാനും നമുക്ക് കഴിയണം. 

 

∙ ഗ്രീഫ് കൗൺസിലിങ്

 

പ്രിയപ്പെട്ടവരുടെ വിയോഗം അംഗീകരിക്കാൻ ചിലർക്ക് ഒരു വിദഗ്ധന്റെ സഹായം ആവശ്യമായി വരും. തെറാപ്പി, കൗൺസിലിങ് എന്നിവ ഈ ഘട്ടത്തിൽ സഹായകരമായിരിക്കും. വിദഗ്ധനായ ഒരാളെ കണ്ടെത്താനും അതിൽ കൃത്യമായി പങ്കെടുക്കാനും നിങ്ങളുടെ പങ്കാളിയെ പ്രേരിപ്പിക്കുകയും അവരെ അനുഗമിക്കുകയും ചെയ്യുക.

 

∙ തിരിച്ചുവരാൻ സഹായിക്കാം 

 

വൈകാരികമായ ആഘാതം അവരെ പതിവ് രീതികളിൽനിന്നും ബന്ധങ്ങളിൽനിന്നും അകറ്റാൻ സാധ്യതയുണ്ട്. മുമ്പ് നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെട്ടിരുന്ന സ്ഥലങ്ങളിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോകുന്നതു പോലുള്ള കാര്യങ്ങൾ ഈ അവസരത്തിൽ സഹായകരമാകും. വൈകാരികമായി പങ്കാളി ഒറ്റപ്പെടാതെ ശ്രദ്ധിക്കുകയും എപ്പോഴും കൂടെ ഉണ്ടാവുകയും വേണം.

 

∙ ഊർജം

 

നിങ്ങളുടെ പങ്കാളിക്ക് പ്രിയപ്പെട്ട വ്യക്തിയുടെ വിയോഗം അംഗീകരിക്കാനും മുന്നോട്ടു പോകാനും വൈകാരികമായ ഊർജം ആവശ്യമാണ്. മരിച്ച ആളുടെ ഓർമയ്ക്കായി ചെടി നടുക, കല്ല് വയ്ക്കുക എന്നിവയൊക്കെ ഇതിനായി ചെയ്യാവുന്ന കാര്യങ്ങളാണ്. നിങ്ങളുടെ പങ്കാളിക്ക് പിരിഞ്ഞുപോയ ആളെ ഓർക്കാനും അതുവഴി വൈകാരിക സ്ഥിരത കൈവരിക്കാനും ഇത്തരം കാര്യങ്ങൾ സഹായിക്കും. 

 

Content Summary : How to support a grieving partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com