പുതുവർഷമല്ലേ, അനാവശ്യമായി തർക്കിക്കുന്ന ശീലത്തോട് വിട പറഞ്ഞാലോ ?

strategies-to-avoid-unwanted-arguments
Image credits : Roman Samborskyi / Shutterstock.com
SHARE

അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. അതു ചിലപ്പോൾ തർക്കത്തിനു കാരണമാവുകയും ചെയ്യും. എന്നാൽ ആരെങ്കിലുമൊക്കെയായി എന്തിനും ഏതിനും തർക്കിക്കുന്നത് ഒരു ശീലമാക്കി മാറ്റിയവരും ഉണ്ട്. തർക്കത്തിൽ വിട്ടുകൊടുക്കാൻ തായാറാത്തവരാണ് രണ്ടു പേരുമെങ്കിൽ കാര്യങ്ങൾ കയ്യാങ്കളിയിലേക്കും എത്തും. ആരോഗ്യകരമായ തർക്കങ്ങൾ എപ്പോഴും നല്ലതാണ്. മാനസികമായ വളർച്ചയ്ക്കും ആശയ കൈമാറ്റത്തിനും ഇത് സഹായിക്കുന്നു. എന്നാൽ ഊർജം പാഴാക്കുന്നതും മാനസിക സമ്മർദത്തിന് കാരണമാവുകയും ചെയ്യുന്ന തർക്കങ്ങളിൽനിന്ന് ഒഴിഞ്ഞു മാറണം. പുതുവർഷത്തിൽ ജീവിതത്തിൽ വരുത്തുന്ന ഒരു പ്രധാന മാറ്റമാകും ഇത്. ഇതിനായി അറിയേണ്ട ചില കാര്യങ്ങൾ‌ ഇതാ.

∙ ചുരുക്കി പറയുക

തർക്കിക്കാൻ കാരണം നോക്കി നടക്കുന്നവരോട് കാര്യങ്ങൾ ചുരുക്കി പറയുക. ഒരു വാക്കിലെ തെറ്റ് കണ്ടുപിടിച്ച് തർക്കിക്കാൻ തയാറായി നിൽക്കുന്നവരാണ് അവർ. കൂടുതൽ സമയം അവരോടൊപ്പം ചെലവഴിക്കുന്നത് ഒഴിവാക്കുക. സ്ഥിരമായി തർക്കം ഉണ്ടാകുന്ന വിഷയങ്ങൾ സംസാരത്തില്‍ കടുന്നു വരരുത്.

∙ വികാരങ്ങൾ നിയന്ത്രിക്കുക

എന്തുകേട്ടാലും ഉടനടി മറുപടി പറയുന്ന ശീലം നിയന്ത്രിക്കുക. പെട്ടെന്നുണ്ടാകുന്ന വികാരത്തിൽ നൽകുന്ന മറുപടി നിരവധി തർക്കങ്ങൾക്കും പ്രതിസന്ധികൾക്കുമാണ് കാരണമാകുക.

∙ വിഷയങ്ങൾ ജാഗ്രതൈ

രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ കനത്ത വാഗ്‌വാദത്തിലേക്ക് നീങ്ങാം. ഇക്കാര്യത്തിൽ കാര്യമായി ശ്രദ്ധ നൽകുക. അഭിപ്രായ വ്യത്യാസങ്ങൾ പറയുമ്പോൾ മിതത്വം പാലിക്കുക. ഏതു വിഷയത്തിലും തുറന്ന ചർച്ച നടത്താൻ തയാറുള്ളവരുമായി മാത്രം ഇത്തരം വിഷയങ്ങളിൽ തർക്കത്തില്‍ ഏർപ്പെടുക.

∙ ‘ഞാനല്ല’ മികച്ചത്

‘ഞാന്‍ പറയുന്നത് മാത്രമാണ് ശരി. എന്റെ അത്രയും അറിവ് ആർക്കുമില്ല, ഞാന്‍ നിന്നെക്കാൾ മികച്ചവനാണ്’ ഇത്തരം കാഴ്ചപ്പാടുകൾ ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. ഇങ്ങനെ ചിന്തിക്കുന്നവർ അനാവശ്യമായി തര്‍ക്കിക്കാനുള്ള സാധ്യത കൂടുതലാണ്. സാഹചര്യങ്ങൾ കൂടുതൽ മോശമാക്കാനേ ഈ ചിന്ത ഉപകരിക്കൂ.

∙ മൂന്നാമൻ വേണ്ട

അഭിപ്രായവ്യത്യാസങ്ങളിൽ ചർച്ച നടക്കുമ്പോൾ മറ്റൊരാളെയും അതിൽ ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. വിഷയത്തിൽ പരസ്പരം അഭിപ്രായങ്ങൾ മുന്നോട്ടു വച്ച് പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA