ADVERTISEMENT

പുസ്തകമാവട്ടെ, സിനിമയോ നാടകങ്ങളോ ആവട്ടെ, സോൾമേറ്റ് അഥവാ ആത്മപങ്കാളി എന്ന ആശയത്തെ വളരെ വിശ്വാസ്യതയുടെ അവതരിപ്പിച്ചു കാണാറുണ്ട്. അതു വിശ്വസിച്ച് ആത്മപങ്കാളിയെ തേടി ഇറങ്ങുന്നവരും കാത്തിരിക്കുന്നവരും ഉണ്ട്. എല്ലാം കൊണ്ടു തനിക്ക് യോജിച്ച, തന്റെ പൂർണമായും മനസ്സിലാക്കുന്ന ഒരാളെ കാത്തിരിക്കുന്നതിൽ അർഥമുണ്ടോ?

‌ഇല്ലെന്നാണ് അമേരിക്കയിലെ മോൺമൗത്ത് സർവകലാശാലയിലെ സൈക്കോളജി പ്രൊഫസറായ ഗാരി ഡബ്ല്യൂവിന്റെ അഭിപ്രായം. മാത്രമല്ല ഇത് അപകടകരമാണെന്നും അദ്ദേഹം പറയുന്നു. പൂർണത ഒരിക്കലും സാധ്യമല്ല. കാരണം അങ്ങനെ ഒന്നില്ല. സോൾമേറ്റ് എന്നതിലൂടെ പ്രശ്നങ്ങളിൽനിന്നും യഥാർഥ ജീവിതത്തിൽനിന്നും ഒളിച്ചോടാനാണ് പലരും ശ്രമിക്കുന്നത്. ആരോഗ്യപരമായ ബന്ധങ്ങളിൽ പ്രശ്നങ്ങളെ നേരിടുകയും സംസാരിച്ചു തീർക്കുകയുമാണ് വേണ്ടത്.

സോൾമേറ്റിനായുള്ള അന്വേഷണം ഒരിക്കലും അവസാനിക്കില്ലെന്നാണ് കാലിഫോർണിയയിലെ സൈക്കോളജി പ്രൊഫസറായ രമണി ദുർവസൂലായുടെ അഭിപ്രായം. നമുക്ക് കുറവുകളുണ്ട് എന്ന അരക്ഷിത ബോധമാണ് സോൾമേറ്റ് വേണമെന്ന ആഗ്രഹത്തിലേക്ക് നയിക്കുന്നതെന്ന് ദുർവസൂലാ പറയുന്നു. ബന്ധങ്ങൾ എന്നത് അനിവാര്യതയ്ക്കപ്പുറം വ്യക്തിത്വത്തിന്റെ വളർച്ചയ്ക്ക് ഉപകരിക്കുന്നതാവണം. 

∙ ഒരു ലിസ്റ്റ് തയാറാക്കുക 

പങ്കാളിയിൽ ആവശ്യമെന്ന് തോന്നുന്ന സ്വഭാവ സവിശേഷതകൾ കുറിച്ചുവയ്ക്കുന്നത് യഥാർഥ പങ്കാളിയിലേക്ക് എത്തിച്ചേരാനുള്ള മാർഗമാണെന്ന് ദുർവസൂലാ പറയുന്നു. സോൾമേറ്റ് എന്ന വ്യക്തമല്ലാത്ത ഒരു കാര്യത്തെ അന്വേഷിക്കുന്നതിലും മികച്ച് കൃത്യമായി അടയാളപ്പെടുത്തിയ ഒരു കാര്യം അന്വേഷിക്കുന്നതാണ്. 

ഒരാൾ എവിടെ ജോലി ചെയ്യുന്നു, അയാളുടെ ഇഷ്ടങ്ങൾ എന്ത് എന്നെല്ലാം അന്വേഷിക്കുന്നതിന് പകരം അയാളുടെ സ്വഭാവത്തെയും ആശയങ്ങളെയും മനസ്സിലാക്കാൻ ശ്രമിക്കുക. ദയ, അനുകമ്പ, പൊരുത്തം, വിശ്വാസ്യത തുടങ്ങിയയെല്ലാം പ്രധാനപെട്ടതാണ്‌. പിന്നീട് നിങ്ങൾക്ക് പ്രധാനമാണെന്ന് തോന്നുന്നുവെങ്കിൽ മാത്രം പങ്കാളിയുടെ മതം, ജാതി എന്നിവ പരിഗണിക്കാമെന്നും ദുർവസൂലാ കൂട്ടിച്ചേർക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com